Posts

Showing posts from September 6, 2015

അദ്ധ്യാപക ദിന സ്മരണകള്‍ !

Image
                  രാവിലെ ഉണർന്നു അച്ഛനും അമ്മയ്ക്കും ഓരോ വിഷ് നൽണമെന്ന് കരുതിയാ രാത്രി കെടന്നത് . ഉണർന്നപ്പോ അടുക്കളയില്‍ ഗ്യാസ് തീർന്നതിന്റെ  സംത്രാ സത്തില്‍ എല്ലാം മറന്നു പോയി . ഇതിനിടയിലാ അദ്ധ്യാപക ദിനം ആശംസിച്ചുകൊണ്ടുള്ള Shyni യുടെ കാൾ വന്നത് . ഹാവൂ !! അമ്മയുടെ മുഖത്തു എന്തൊരു തെളിച്ചം ! മുഖത്ത് ഓണവെയില്‍ ഓളം വെട്ടീ ന്നു തന്നെ പറയാം .അതോടെ എല്ലാം   ശുഭം!ശുഭം !!  ഞാനും വിളിച്ചു .റിട്ടയർമെന്‍റ് നു ശേഷവും കർമ്മ നിരതയായിരിക്കുന്ന ഇൻഡോറിലുള്ള എന്‍റെ അദ്ധ്യാപികമാരെയും. ഹോളി ഫാമിലിയിലെ സിസ്റ്റർ മരിയ ഫ്രാൻസിസും സിസ്റ്റർ  പ്രസന്നയും .ഇവരുമായി സംസാരിച്ചപ്പോൾ എനിക്ക് തോന്നി , നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാണ് ഇതെല്ലാമെന്നു ! Add caption അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നവർ ...ഒരു കാലഘട്ടം ഒരു നാടിനു മുഴുവനും  അക്ഷര വെളിച്ചം നല്‍കാൻ ഒരു വിദ്യാലയം . ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്ന കാലം .അധ്യാപകരും മിക്കവാറും ആ നാട്ടുകാര്‍ തന്നെയായിരിക്കും. ലേഡീസ് ടീ...