കവിത :- വാൽസല്യ കനിവ്
💜💜 വാൽസല്യ കനിവ് 💜💜 ഒരു കൈക്കുമ്പിൾ തീർത്ഥമായ് മണിക്കുരുന്നിൻ നെറുകയിലമ്മ തൂളിച്ചതോ നറുനിലാ പാൽ ചുരത്തും വാൽസല്യക്കനിവ് ! കുളിരാണോമൽ കുഞ്ഞിനെന്നാകിലും പുലർകാലേ തഞ്ചിക്കളിക്കാ -- നോട്ടുരുളിയിലമ്മ ,നിറച്ചതോ കാർവർണ്ണനാറാടിയ കാളിന്ദിയെ ! പണ്ടു വിൺഗംഗയെ തിരുജടയിലാവാഹിച്ച മഹേശനു നിത്യം പൂജ ചെയ്തേനമ്മ ; എന്നുണ്ണിയ്ക്കുമായുസ്സുരോഗ്യവും കാത്തു നൽകീടണേയെന്നു മനം തുള്ളി പ്രാർത്ഥിച്ചോരോ തുടം ജലം കോരി സ്നാനം ചെയ്യിപ്പൂ ! ജന്മ സാഫല്യമാണമ്മയ്ക്കു തൻ കുഞ്ഞു പൊൻ കുഞ്ഞ് മുട്ടിലിഴഞ്ഞതും പിച്ച വച്ചതും ഹരിശ്രീ കുറിച്ചതും കട്ടുറുമ്പ് നോവാതെ ഉള്ളം പൊതിഞ്ഞു നെഞ്ചിലെ ചൂടിൻ തേൻ നുകർന്നു നൽകീ ! ചോടൊന്നു പിഴച്ചാൽ നീട്ടിയാ കൈകളിന്നു ശോഷിച്ചിരിക്കിലും ജരമൂടിയാ കാലത്തിൻ ഉച്ചിയിലിന്നവനും ചോടു പിഴയ്ക്കുന്നു ! രക്ഷിക്കണേയെന്നമ്മ കൈചേർത്തു കൂപ്പിച്ച കൈകളിലിന്നു രക്ഷയേതു - മില്ലാതെ മോക്ഷം തേടിയലയുന്നിതമ്മയും ! എരിഞ്ഞും പൊരിഞ്ഞും വയർ മുറുക്കി പൊതിഞ്ഞു കെട്ടിയാ പാഥേയത്തിൻ ഉപ്പവൻ മറന്നു ,ലഹരി നുണഞ്ഞു പതഞ്ഞ നാവിൽ ...