കവിത !നിശ്ചലം നിമിഷ രഥം !

നിശ്ചലം നിമിഷ രഥം ...... 💥💥💥💥💥💥💥💥💥💥 ഏറെ നാളായില്ല ,താതൻ പോയതിൽ പിന്നെയാ കാക്ക കറുമ്പനെ കാണുവതെനിക്കേറെയിഷ്ടം . അടുക്കള മുറ്റത്തു കൊത്തിപ്പറിക്കു - വാനെത്തും കാകനിലും ഞാൻ തിരയുന്നു , ചാഞ്ഞും ചെരിഞ്ഞും നോക്കുവ - തെന്നച്ഛനാകിലോ !.എന്നെയാകിലോ !? ഉച്ചനേരങ്ങളിലോ യൊറ്റയ്ക്കാവുമെൻ ചാരെ; മരക്കൊമ്പിൽ വന്നുച്ചത്തിലുരയും കാറിക്കരച്ചിലെനിക്കു സാന്ത്വന മോതുവാനെത്തുമെന്നച്ഛനോ ! ദർഭമോതിരമണിഞ്ഞ് എള്ളും പൂവും തൂകിയൊരുരുള യച്ഛനായ് നീക്കി വയ്ക്കിലും ബലിതർപ്പണത്തിനെത്താ - നെനിക്കായതില്ലാ, അച്ഛന്റെ യുള്ളം ഞാനറിയുന്നുവെന്നാ-- കിലും എൻ മനം തേങ്ങുവാനി - ഷ്ടമില്ലാതച്ഛനും സാന്ത്വനമോ - തുവാനെത്തുന്നുവോ ആ ഒറ്റമര ക്കൊമ്പിലെന്നുമെന്നന്തികേ ! എന്തിനു വൃഥാ ചിന്തകൾ നാം അന്യരോ മകളേ ദേഹം വെടിഞ്ഞിട്ടു പോയതേതു കാലേ നിയതിയുടെ യമങ്ങളിൽ ദേഹം പകുത്തു തന്നച്ഛനാകിലും പോകാതാവതുണ്ടോ! !? കർമ്മങ്ങളേറെ കനത്തു പതം വന്നൊരാ പാഴ്ത്തണ്ടെന്തിനു വൃഥാ നുകം ചെലുത്തേണ്ടൂ വന്നവർ വന്നവർ മുന്നിലേ തന്നിലേ ഗന്ധങ്ങളും പൊഴിച്ചു വർണ്ണങ്ങള...