Posts

Showing posts from October 2, 2016

കടവുളേ.....!

Image
 കടവുളേ.......!! 😊😂 നീന്തലറിയോന്ന് ഒരു സുഹൃത്ത് എന്നോട്....!  ഹൊ !   അല്ലാ ഈ വാൽമാക്രിയെ നീന്തൽ പഠിപ്പിക്കണോന്ന് ചോദിക്കാനാ തോന്നിയേ...... ഉഭയ ജീവികളെപ്പോലെയാ ഞങ്ങൾ ഈ കുളത്തിനു ചുറ്റുവട്ടത്തും വീടുള്ളവർ എന്ന് അവർക്കറിയോ...   മുട്ടുകുത്തി നടന്ന് ഓടി നടക്കാറുവുമ്പോഴേക്കും കുളക്കരയിലെത്തും ! പിന്നെ എങ്ങനെ നടക്കാൻ പഠിച്ചോ അതുപോലെ  തന്നെ ഒരു ക്രിയ .അത്രേയുള്ളൂ ഇതൊക്കെ .... എന്നെ സംബന്ധിച്ച് വീട്ടിൽ കുറച്ച് നിയന്ത്രണ ങ്ങളൊക്കെയുണ്ടായിരുന്നതു കൊണ്ട് ആദ്യമൊക്കെ എത്തിപ്പെടാൻ കുറച്ചു കഷ്ടപ്പെട്ടു. .അച്ഛൻ     വീട്ടിലുണ്ടെങ്കിൽ വിടില്ലാ.... ഉറപ്പ് .  പിന്നെ അച്ഛൻ വീട്ടിൽ ഇല്ലാത്ത തരം നോക്കി അമ്മയുടെ കയ്യും കാലും പിടിച്ചാണു ആദ്യമൊക്കെ  അടുത്ത വീട്ടിലെ കൂട്ടുകാരൊത്ത് കുളത്തിൽ പോകുന്നത് .  വെള്ളത്തിൽ ഇറങ്ങില്ലാ ,കുളം കാണാനാ ,അവരുടെ കളിയും കുളിയും കണ്ട് അനങ്ങാതെ ഇരിക്കുള്ളൂ , അങ്ങനെ നിബന്ധനകൾ ഓരോന്നും വച്ചാണു കുളം പിടിക്കുന്നത്. വാപ്പാലശേരി പോകുന്ന പാടത്തേക്ക് ഇറങ്ങുന്ന വഴിയിലെ വടക്കു ഭാഗത്തെ   ഏറ്റവും ആഴം കുറവുള്ള   നിറയെ പാറ...

ന്റെ ഓണത്തുമ്പികൾ .!

Image
എന്റെ   ഓണത്തുമ്പികള്‍   *************** അവന്മാര് തോളുരുമ്മി പരുങ്ങി പരുങ്ങി പോകുന്ന കണ്ടപ്പോഴേ എന്തോ കള്ള ലക്ഷണം മണത്തു .  അനികുട്ടന്‍ തിരിച്ചു വന്ന്  എന്തോ എടുത്തു കൊണ്ട് ഓടുമ്പോ ഒന്നു പിടിച്ചു വിരട്ടി . എന്താടാ അത് ?  " ശ്ശ്.... ശ്ശൂ മിണ്ടല്ലേ ....."  മുത്തശ്ശന്‍ കേൾക്കും  .  അവന്‍ ഒരു തീപ്പെട്ടിക്കൂട് കാണിച്ചു തന്നു . ചേട്ടന്‍ പറഞ്ഞിട്ടാ . ഞങ്ങളെ തുമ്പിക്ക് ചിത വയ്ക്കാന്‍ പോവാണ് .മുറ്റത്തിന്റെ അരികത്തു കരിയിലകളും കമ്പും കൂട്ടി വച്ചു തീയിടുന്നു  .   ഈശ്വരാ ......... രാവിലെ തൊട്ട് വാലിന്മേല്‍ നൂലും കെട്ടി പറത്തി കൊണ്ട് നടക്കലായിരുന്നു . ചുമരിലും നിലത്തുമിട്ടു വലിച്ച് വലിച്ച് കൊണ്ട് നടന്നു കല്ലും കമ്പും പൊക്കിച്ചു ! ദുരിതം ! പറത്തി വിടു മക്കളേ ...... മുത്തശ്ശ ന്റെ  അടുത്ത്ന്ന് കുറെ കേട്ടപ്പോ പിന്നെ ഒരു ഹോർലിക്ക്സ് കുപ്പിയിലായി .  ശ്വാസം മുട്ടി അത് ചത്ത്‌ പോവ്വൂടാ ..... ന്റെ അലറലും കേട്ടതോടെ  പിന്നെ ഒരു പോക്ക് പോയിട്ട് വരുമ്പോ ആ ഹോർലിക്സ് ബോട്ടില്‍ നിറയെ തുള കാണുന്നു .  ഇതെന്താ അനികുട്ടാ  ........

കർക്കിടക കോള് !

Image
കർക്കടക കോള് .....!! 🌱🌿🌲🍀🌷  ഇരച്ചാർത്ത് വരുന്ന മഴയിൽ ക്ഷേത്രക്കുളത്തിൽ തുടിച്ച് നീന്തിക്കുളിച്ച് , കിടുകിടാ വിറച്ച് ഈറനുമിട്ട് വരുന്ന വരവിൽ നടവരമ്പിലോ ,മുറ്റത്തിനരികിലോ തൃക്കൺ  പാർത്തു നിൽക്കുന്ന കുഞ്ഞു മുക്കുറ്റിയെ കൈവെള്ളയിൽ കുത്തിപ്പിഴിഞ്ഞ് ,ചാന്തിനും .  കുങ്കുമത്തിനും പകരമായി നെറ്റിയിൽ വയ്ക്കുമ്പോൾ എന്തൊരു കുളുർമ്മയായിരുന്നു  !!  നിറമില്ലെന്നും ഭംഗിയില്ലെന്നും അമ്മയോട്   പരാതിപറഞ്ഞാലും പത്തു ദിവസം മതിയല്ലോ ഈ വികൃതിയെന്ന്  കരുതുമായിരുന്നു !  വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രമുറ്റത്തും പ്രദക്ഷിണ വഴിയിലുമെല്ലാം ചുറ്റിക്കറങ്ങുമ്പോൾ നിലം പറ്റി   നിൽക്കുന്ന ,നിലപ്പന ,പൂവാം കുരുന്നില ,കൃഷ്ണ ക്രാന്തി, കറുക , മുയൽചെവിയൻ ഇത്യാദി വായിൽകൊള്ളാത്ത ചെടികളൊക്കെ ഓരോരുത്തരും കാണിച്ചു തരുന്നതും പറിച്ചെടുത്ത് പിറ്റേ ദിവസം കുളികഴിഞ്ഞ് തലമുടിയിൽ തിരുകാൻ  കരുതി  വയ്ക്കും .! ഹോ..! ന്റെ ഭഗോത്യേ......  ഒരു കാടും ചുമന്നാണല്ലോ  അന്ന്   സ്ത്രീകളൊക്കെ നടന്നിരുന്നത്   !!!?  സന്ധ്യക്ക് വിളക്ക് വച്...

പിറന്നാൾ ദിനങ്ങൾ !

         ഒരു പിറന്നാൾ സ്മരണയിൽ ! ======================            പിറന്നാള്‍ ദിനത്തില്‍ ഊതിക്കെടുത്തുന്ന ഒരു മെഴുകുതിരി നാളത്തേക്കാളും ,പുലരിയെ സ്വപ്നം കണ്ട് കണ്‍ തുറക്കുന്ന ഒരിളം തളിര്‍ ഇതളിടുന്ന കാഴ്ച എത്ര സുന്ദരമാണ് !  നട്ടു നനച്ചു ഓരോ ദിവസവും അത്‌ പുതിയ പുതിയ ഇതളുകള്‍ വിടര്‍ത്തി നമ്മെ നോക്കി പുഞ്ചിരിക്കും.പിന്നെ പൂവിട്ടു കായിട്ടു വളർന്നു പന്തലിക്കും .       ഓടിത്തളര്‍ന്നു വരുമ്പോള്‍ കാറ്റും തണലും തന്നു,  കാക്കയ്ക്കും കുയിലിനും കൂടൊരുക്കി ,ചേക്കേറാന്‍ ചില്ലകള്‍ ഒരുക്കി, കൊത്തിയും കടിച്ചും, വിശപ്പും ദാഹവുമകറ്റാന്‍ കായ്കളും കനികളും നല്‍കി ,അണ്ണാനും വണ്ണാത്തിയും കലപില കൂട്ടി കിന്നരിച്ചു , ഹാ .............!!എത്ര യെത്ര ഗാനസഭകള്‍ ഒരുക്കുന്ന, പ്രപഞ്ചത്തിന്‍റെ ഒരു ഭാഗഭാക്കാകുവാന്‍ നമുക്ക് കിട്ടുന്ന ഒരു  അസുലഭാവസരം ആക്കി കൂടെ ഓരോ ജന്മ ദിനങ്ങളും.!   ഒരു കാലം, ഞാന്‍ പോലും മറന്നു പോയ ,മറക്കാന്‍ ആഗ്രഹിച്ചിരുന്ന ജന്മ ദിനങ്ങള്‍ ആയിരുന്നു അധികവും .  ’ ഇരുളാണ്ട സത്തയില്‍ നിന്നുമാത്മ പ്രകാശമായ് ,,...