പിറന്നാൾ ദിനങ്ങൾ !
ഒരു പിറന്നാൾ സ്മരണയിൽ !
======================
പിറന്നാള്‍ ദിനത്തില്‍ ഊതിക്കെടുത്തുന്ന ഒരു മെഴുകുതിരി നാളത്തേക്കാളും ,പുലരിയെ സ്വപ്നം കണ്ട് കണ്‍ തുറക്കുന്ന ഒരിളം തളിര്‍ ഇതളിടുന്ന കാഴ്ച എത്ര സുന്ദരമാണ് !
നട്ടു നനച്ചു ഓരോ ദിവസവും അത് പുതിയ പുതിയ ഇതളുകള്‍ വിടര്‍ത്തി നമ്മെ നോക്കി പുഞ്ചിരിക്കും.പിന്നെ പൂവിട്ടു കായിട്ടു വളർന്നു പന്തലിക്കും .
ഓടിത്തളര്‍ന്നു വരുമ്പോള്‍ കാറ്റും തണലും തന്നു, കാക്കയ്ക്കും കുയിലിനും കൂടൊരുക്കി ,ചേക്കേറാന്‍ ചില്ലകള്‍ ഒരുക്കി, കൊത്തിയും കടിച്ചും, വിശപ്പും ദാഹവുമകറ്റാന്‍ കായ്കളും കനികളും നല്‍കി ,അണ്ണാനും വണ്ണാത്തിയും കലപില കൂട്ടി കിന്നരിച്ചു ,
ഹാ .............!!എത്ര യെത്ര ഗാനസഭകള്‍ ഒരുക്കുന്ന, പ്രപഞ്ചത്തിന്‍റെ ഒരു ഭാഗഭാക്കാകുവാന്‍ നമുക്ക് കിട്ടുന്ന ഒരു അസുലഭാവസരം ആക്കി കൂടെ ഓരോ ജന്മ ദിനങ്ങളും.!
ഒരു കാലം, ഞാന്‍ പോലും മറന്നു പോയ ,മറക്കാന്‍ ആഗ്രഹിച്ചിരുന്ന ജന്മ ദിനങ്ങള്‍ ആയിരുന്നു അധികവും . ’ ഇരുളാണ്ട സത്തയില്‍ നിന്നുമാത്മ പ്രകാശമായ് ,,,,,’
കേവലം ഒരു ദേവ ദൂതികയെ പോലെ ഏതാനും വര്‍ഷം മുന്‍പ് (2008-009-2010.....) ഡോക്റ്റര്‍ മാം യും കൂട്ടരും നാവിൽ മധുരം നുള്ളി തന്നു എന്റെ കണ്ണുകളെ തുറപ്പിച്ചു ,
ഇനിയോരോ ജന്മദിനങ്ങളിലും ഓരോ ഫലവൃക്ഷം നടണം!
ഇതൊരു മൈ ട്രീ ചലഞ്ച് ‘മാത്രമല്ല ,എന്നോട് തന്നെയുള്ള ഒരു വെല്ലുവിളിയായ്, കുറച്ചു കാലമായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്നിട്ട് , 2014 September 26 th
ഇന്നിതൊരു ആഗ്രഹ സാഫല്യം കൂടിയായി മാറി,
മുറ്റത്തൊരു ചക്കര മാമ്പഴം നട്ടു അമ്മിണി ചേച്ചി എനിക്ക് വലം കൈയ്യായി നിന്നു.
കൂട്ടുകാരെ ഇനി നിങ്ങള്‍ക്കുമാകാം വിശേഷ ദിനങ്ങളില്‍ നാളേക്കു വേണ്ടി ,നമ്മുടെ മണ്ണിനു വേണ്ടി ,മക്കള്‍ക്കു വേണ്ടി ഭൂമിയുടെ അവകാശികളായ സര്‍വ്വ പക്ഷി മൃഗാദികള്‍ക്കു വേണ്ടി ,നമ്മുടെ മുദ്രകള്‍ പതിഞ്ഞ ഒരു കരുതല്‍ !
സ്നേഹപൂര്‍വം സ്നേഹിത .
മായ ബാലകൃഷ്ണന്‍.

Comments
Post a Comment