കടവുളേ.....!
കടവുളേ.......!! 😊😂
നീന്തലറിയോന്ന് ഒരു സുഹൃത്ത് എന്നോട്....!
ഹൊ ! അല്ലാ ഈ വാൽമാക്രിയെ നീന്തൽ പഠിപ്പിക്കണോന്ന് ചോദിക്കാനാ തോന്നിയേ......
ഉഭയ ജീവികളെപ്പോലെയാ ഞങ്ങൾ ഈ കുളത്തിനു ചുറ്റുവട്ടത്തും വീടുള്ളവർ എന്ന് അവർക്കറിയോ... മുട്ടുകുത്തി നടന്ന് ഓടി നടക്കാറുവുമ്പോഴേക്കും കുളക്കരയിലെത്തും ! പിന്നെ എങ്ങനെ നടക്കാൻ പഠിച്ചോ അതുപോലെ തന്നെ ഒരു ക്രിയ .അത്രേയുള്ളൂ ഇതൊക്കെ ....
എന്നെ സംബന്ധിച്ച് വീട്ടിൽ കുറച്ച് നിയന്ത്രണ ങ്ങളൊക്കെയുണ്ടായിരുന്നതു കൊണ്ട് ആദ്യമൊക്കെ എത്തിപ്പെടാൻ കുറച്ചു കഷ്ടപ്പെട്ടു. .അച്ഛൻ വീട്ടിലുണ്ടെങ്കിൽ വിടില്ലാ.... ഉറപ്പ് .
പിന്നെ അച്ഛൻ വീട്ടിൽ ഇല്ലാത്ത തരം നോക്കി അമ്മയുടെ കയ്യും കാലും പിടിച്ചാണു ആദ്യമൊക്കെ അടുത്ത വീട്ടിലെ കൂട്ടുകാരൊത്ത് കുളത്തിൽ പോകുന്നത് . വെള്ളത്തിൽ ഇറങ്ങില്ലാ ,കുളം കാണാനാ ,അവരുടെ കളിയും കുളിയും കണ്ട് അനങ്ങാതെ ഇരിക്കുള്ളൂ , അങ്ങനെ നിബന്ധനകൾ ഓരോന്നും വച്ചാണു കുളം പിടിക്കുന്നത്.
വാപ്പാലശേരി പോകുന്ന പാടത്തേക്ക് ഇറങ്ങുന്ന വഴിയിലെ വടക്കു ഭാഗത്തെ ഏറ്റവും ആഴം കുറവുള്ള നിറയെ പാറയും പായലും ചളിയും പിടിച്ചു കിടക്കുന്ന കടവിലാണു ഞങ്ങൾ കുട്ടികളുടെ കസർത്ത്... !
അവർ തോർത്തുമുണ്ട് വിരിച്ച് മീൻ പിടിക്കും .. വെള്ളത്തിൽ നീന്തി നടന്ന് തൊട്ട് കളി കളിക്കും... മുങ്ങാങ്കുഴിയിട്ട് കാണിക്കും . .മുങ്ങി അടിയിൽ നിന്ന് കല്ലെടുത്ത് കൊണ്ടു വരും ...ഒന്ന് രണ്ട് മൂന്ന് എണ്ണി മൽസരിച്ച് വെള്ളത്തിൽ മുങ്ങിക്കിടക്കും , അക്കരെയിക്കരെ പോകും.... മലർന്ന് കെടന്ന് കൈവെള്ളയിൽ കണ്ണാടി നോക്കി കണ്ണെഴുതി പൊട്ടു തൊടുന്ന കാണിക്കും..
ഹോ...പിന്നെല്ലാതെ ...!! എത്ര നേരം ഇതൊക്കെ കണ്ടിരിക്കാൻ പറ്റും.. പതിയെ ഞാനും കണങ്കാലോളം വെള്ളമുള്ള പാറയും പായലും പിടിച്ചു കീടക്കുന്ന കലക്ക വെള്ളത്തിലിറങ്ങി പരലിനെ പിടിക്കാൻ തോർത്തുമുണ്ടിന്റെ അറ്റം പിടിച്ചു തുടങ്ങും....
പിന്നെ പിന്നെ ഉടുപ്പൊക്കെ വലിച്ചൂരി മുണ്ടും ചുറ്റി ,ഇട്ടിരുന്ന ഡ്രെസ്സ് നനയ്ക്കാതെ, മാറ്റിവച്ച് ഇറങ്ങുകയായി .
കൈ നീട്ടി പാറയിൽ അള്ളി പിടിച്ച് വെള്ളത്തിൽ കമിഴ് കിടന്ന് കാലിട്ടടിക്കൻ തുടങ്ങും .
ഹാ...! എന്താ സന്തോഷം. കാലു നിലം തൊടാതെ വെള്ളത്തിൽ ബാലൻസ് ആയാൽ ഒരു കൈ പാറയിൽ നിന്നും വിടുവിച്ച് മറ്റേ കൈകൊണ്ട് വെള്ളത്തിൽ ഒറ്റതുഴച്ചിൽ , ,പിന്നെ പിന്നെ രണ്ടു കൈയും വിട്ട് രണ്ടോ മൂന്നോ തുഴച്ചിലിനു കാൽ നിലത്ത് കുത്തി അങ്ങനെ' ഇട്ട 'വട്ടത്തിൽ തവളപ്പൊട്ടന്റ്റെ പോലെ ഒന്നോന്നര മണിക്കൂർ കുളം കലക്കിയിട്ടേ കയറിപോരൂ .
കുളം നിറയെ കുട്ടികൾ ഉണ്ടാവും ...ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളിൽ അത്യാവശ്യം എല്ലാർക്കുമൊപ്പം നീന്തി തുടിക്കാൻ പാകത്തിനായിട്ടുണ്ടാവും .
പക്ഷെ ഒന്നും സംഭവിക്കാത്ത പോലെ , നനയ്ക്കാതെ ഉടുപ്പും എടുത്തിട്ട് ആ ദിവസങ്ങളിലൊക്കെ , ഓരോ പൊടിമീനേയും പിടിച്ച് സോപ്പു പെട്ടിയിലോ , കുപ്പിയിലോ ആക്കി കൊണ്ടുവരും . അതിനെ വീട്ടിലെ ബക്കറ്റിലോ കുളിമുറിയിലെ വാട്ടർ ടാങ്കിലോ കൊണ്ടിട്ട് , അന്ന് തന്നെ അതിന്റെയൊക്കെ പണീം തീർന്നിട്ടുണ്ടാവും.
ഏതാനും നാളുകൾ കഴിഞ്ഞ് നീന്തൽ പഠിച്ചെന്ന പരസ്യ പ്രസ്താവന ക്ക് ശേഷം സൂത്രത്തിൽ അച്ഛന്റടുത്ത് നിന്ന് കുളത്തിൽ പോകാനുള്ള സൗജന്യ പാസും അനുവദിച്ച് വാങ്ങിയിരുന്നു.. രാവിലെ കുളിച്ചിട്ടേ ഭക്ഷണം കഴിക്കാവൂ എന്ന നിബന്ധന യും കുളത്തിൽ കുളിക്കുകയാണെങ്കിൽ കാവിലും പോയി തൊഴുതിട്ടും വരാം എന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഒരു മുങ്ങൽ !
പിന്നെ ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി.സ്ക്കൂളിൽ ഷിഫ്ട്ട് സമ്പ്രദായം ആയിരുന്നതുകൊണ്ട് എല്ലാം കൊണ്ടും സൗകര്യായി....അച്ഛൻ ഉം അമ്മയുമൊക്കെ രാവിലെ സ്ക്കൂളിൽ പോയിട്ടുണ്ടാവും. .എനിക്കാണെങ്കിൽ ഉച്ചക്കുള്ള ഷിഫ്റ്റിനും പോയാൽ മതി.
അഥവാ അമ്മ വീട്ടിലുള്ള ദിവസം ആണെങ്കിൽ ഇടവഴി കയറി വീട്ടിലേക്ക് വരുമ്പോഴേക്കും പിറുപിറുപ്പുകൾ കേൾക്കാം .ഹ്മും ! നീരാട്ടും കഴിഞ്ഞു വന്നിരിക്കണു .എപ്പൊ പോയതാ .അടുത്ത് വന്ന് അമ്മ ആകെയൊന്ന് ചുഴിഞ്ഞു നോക്കും .എന്നിട്ട് മുടി പിടിച്ച് മണത്തു നോക്കിയിട്ട് വീണ്ടും ഒരു ആട്ട്.
"..ഹ്മും പോയ് സോപ്പ് തേച്ച് നന്നായി കുളിച്ചിട്ട് കയറിയാ മതി...മേലു മുഴുവനും പായലിന്റേയും ചെളിയുടേം മണമാ.....!"
ഹോ...! എനിക്കെങ്ങും വയ്യ . കുളി കഴിഞ്ഞ് വന്ന ഞാൻ ഇനീം കുളിക്കണമെന്നോ.. വല്ലാത്ത ധർമ്മ സങ്കടം തന്നെ . അവിടെ നിന്ന് ഒന്ന് ചിണുങ്ങി നോക്കും ...വല്യ ഫലമില്ലാന്ന് കാണുമ്പോൾ വേം കുളിമുറിയിൽ പോയി പിന്നേം ഒരു കാക്കകുളീം പാസാക്കുക തന്നെയേ നിവൃത്തിയുണ്ടാവുള്ളൂ....
കുറെ കാലം അങ്ങനെ വെള്ളത്തിലെ സകല അടവുകൾ ഓരോന്നും പഠിച്ചു കഴിഞ്ഞപ്പോഴാണ് കുളത്തിനു തൊട്ട് അടുത്ത് തന്നെയുള്ള വീട്ടിലെ ഷീലാപ്പി എന്ന് പേരുള്ള കുട്ടി ഡൈവിങ്ങ് പ്രകടനം നടത്തുന്നത് കണ്ട് എന്റെ ബാല്യവും പകച്ചു പോയത് !!
" ഞാൻ പഠിപ്പിച്ച് തരാമെടീ" എന്നായി അവളും . അത് കേൾക്കേണ്ട താമസം ഞാനും അവളുടെ ശിഷ്യണം ( ശിഷ്യത്വം ) സ്വീകരിച്ചു ... അപ്പോഴേക്കും വെള്ളം കുറവുള്ള കടവിൽ നിന്നുമെല്ലാം ആഴക്കൂടുതലുള്ള മെയ്ൻ കടവിലേക്ക് ഞാനും വളർന്ന് കഴിഞ്ഞിരുന്നു. .അങ്ങനെ അവൾ പറഞ്ഞു തന്നതനുസരിച്ച് നടുക്കടവിലെ കുളത്തിനു വക്കത്തെ പാറയിൽ കയറി നിന്ന് ,ഒരു കൈ കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് കണ്ണും പൂട്ടി ഒരു നിമിഷം പാറയുടെ മുകളിൽ
കടവുളേ... ! ഒറ്റ ചാട്ടം .
ചക്ക വീണ പോലെ വെള്ളത്തിൽ അലച്ച് , പിന്നെ വെള്ളത്തിൽ നിന്ന് പൊങ്ങി വന്നതിനു ശേഷം മൂക്കിൽ നിന്ന് കൈ സ്വതന്ത്രമാക്കി ..തുഴഞ്ഞു നീന്തി വെള്ളത്തിൽ ഊളിയിട്ട് ....ഒരു പോക്ക് .ഹാ..! എന്താ....
....ആഹാ...ഇത്രേയുള്ളൂ...!. ഉം ഇത്രേയുള്ളൂ...
പിന്നെ മഴക്കാലം വന്നാലാണ്. പടിഞ്ഞാറു നിന്നും കൽ ചീളുകൾ എടുത്ത് എറിയുന്ന പോലെ കാറ്റും മഴയും ആഞ്ഞു വീശി ഞങ്ങളെ ക്ഷേത്ര ഗോപുരത്തിലേക്ക് ഓടിക്കുന്നത്. മഴ നനയാതെ , കൈയിൽ കിട്ടിയതെല്ലാം സോപ്പും ഉടുപ്പും എല്ലാം വാരി എടുത്ത് സ്ത്രീകളും കുട്ടികളും ഒട്ടു നേരം അവിടെ കാത്തിരിക്കും . അവസാനം ആവേശമെല്ലാം കെട്ട് ശരിക്കും മഴ നനഞ്ഞ പോലെ, അന്ന് നിരാശയോടെ മടങ്ങണം..
ഇതിനിടയിൽ ദൂരെ ഏതെങ്കിലും കപ്പൽ മാർഗ്ഗത്തിൽ നൂല്വണ്ണത്തിൽ നീർക്കോലിയെങ്ങാനും പോകുന്നു വെന്ന് പറഞ്ഞാൽ കുറച്ച് ദിവസത്തേക്ക് കുളത്തിനെ മനപ്പൂർവ്വം മറന്നു കളയും...അത്താഴം മുടക്കികൾ ! എന്റെ കുളിയും കളിയും മുടക്കാനായിട്ട് മാത്രം പ്രത്യക്ഷപ്പെടുന്ന വർ ....
3 ,4 ക്ലാസ്സുകളിൽ തുടങ്ങി്യ പിരിശം പിന്നെ 9, 10 ക്ലാസ്സിലെത്തി ദൂരെ സ്ക്കൂളിലും പോയി , പിടിപ്പത് പഠിപ്പും തുടങ്ങിയതിനും ശേഷമേ കുളത്തിനു എന്നെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞുള്ളൂ....
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments
Post a Comment