കർക്കിടക കോള് !
കർക്കടക കോള് .....!!
🌱🌿🌲🍀🌷
ഇരച്ചാർത്ത് വരുന്ന മഴയിൽ ക്ഷേത്രക്കുളത്തിൽ തുടിച്ച് നീന്തിക്കുളിച്ച് , കിടുകിടാ വിറച്ച് ഈറനുമിട്ട് വരുന്ന വരവിൽ നടവരമ്പിലോ ,മുറ്റത്തിനരികിലോ തൃക്കൺ പാർത്തു നിൽക്കുന്ന കുഞ്ഞു മുക്കുറ്റിയെ കൈവെള്ളയിൽ കുത്തിപ്പിഴിഞ്ഞ് ,ചാന്തിനും . കുങ്കുമത്തിനും പകരമായി നെറ്റിയിൽ വയ്ക്കുമ്പോൾ എന്തൊരു കുളുർമ്മയായിരുന്നു !!
നിറമില്ലെന്നും ഭംഗിയില്ലെന്നും അമ്മയോട് പരാതിപറഞ്ഞാലും പത്തു ദിവസം മതിയല്ലോ ഈ വികൃതിയെന്ന് കരുതുമായിരുന്നു !
വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രമുറ്റത്തും പ്രദക്ഷിണ വഴിയിലുമെല്ലാം ചുറ്റിക്കറങ്ങുമ്പോൾ നിലം പറ്റി നിൽക്കുന്ന ,നിലപ്പന ,പൂവാം കുരുന്നില ,കൃഷ്ണ ക്രാന്തി, കറുക , മുയൽചെവിയൻ ഇത്യാദി വായിൽകൊള്ളാത്ത ചെടികളൊക്കെ ഓരോരുത്തരും കാണിച്ചു തരുന്നതും പറിച്ചെടുത്ത് പിറ്റേ ദിവസം കുളികഴിഞ്ഞ് തലമുടിയിൽ തിരുകാൻ കരുതി വയ്ക്കും .!
ഹോ..! ന്റെ ഭഗോത്യേ...... ഒരു കാടും ചുമന്നാണല്ലോ അന്ന്
സ്ത്രീകളൊക്കെ നടന്നിരുന്നത് !!!?
സന്ധ്യക്ക് വിളക്ക് വച്ച് ഒരു പത്ത് രാമ ! രാമ കൂടി ചൊല്ലിയാലേ അത്താഴം കിട്ട്വൊള്ളൂന്ന് പേടിയുള്ളതുകൊണ്ട് അതും മുടക്കാറില്ലാ ...രാമ ....രാമ...!
വിശപ്പും ദാരിദ്ര്യോംക്കെ അറിഞ്ഞ് വളരാ ത്തോണ്ട് , കർക്കടകം ന്നു പറഞ്ഞാ ഇങ്ങനോക്കേ നമ്മളും അറിഞ്ഞിട്ടുള്ളൂ....രാമ ..രാമാ....
നനഞ്ഞ് നനഞ്ഞ് പല്ല് കൂട്ടിയിടിക്കുന്ന മഴ തണുപ്പിൽ
കുളിച്ച്....രാമ രാമാ....ശ്ശ് ..കഷ്ടം തന്നെ...... !
എന്ന്ച്ചാലും ഓർക്കുമ്പോ ഒരു കുളിരുണ്ട് ....രാമ രാമാ.....!
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ 🍀🌿🌱🌾🌲

Comments
Post a Comment