സാമൂഹിക പ്രതിബദ്ധത !!

ഞാനും നീയും നിങ്ങളുമാണ് ഈ സമൂഹം ... !എല്ലാ വര്‍ഷവും ഒക്ടോബര്‍ ലെ രണ്ടാം ശനിയാഴ്ച world Palliative care day ആയി ലോകം അംഗീകരിച്ചിരിക്കുന്നു . കലാമൂല്യമോ രചനാ പാടവമോ ഒന്നും അവകാശ പ്പെടാനുള്ളവയല്ല ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍. വരുതിയില്‍ വരാന്‍ മടിക്കുന്ന കൈ വിരലുകളില്‍, പെന്‍സിലും ബ്രഷ് ഉം വളരെ സൂക്ഷ്മ നിയന്ത്രണത്തോടും ക്ഷമയോടും, വളരെ സമയമെടുത്ത്, ദിവസ്സങ്ങള്‍ തന്നെയെടുത്ത് ചെയ്യുന്ന കേവലമൊരു മാനസിക വ്യാപാരം മാത്രമാണിത് . ഒന്ന് ശ്വാസമെടുക്കാന്‍ പോലും വിഷമിച്ച്,കൂനിന്മേല്‍ കുരു പോലെ ഏതാനും വര്ഷം മുന്‍പ് ഹൃദയ പ്രവര്‍ത്തനമികവേറി ?!! നീരും നീലിച്ച ശരീരവുമായി ,ഹൃദയ മിടിപ്പിന്‍റെ ഭാരം താങ്ങാനാവാതെ ,ഇരുളാണ്ട കാലം ,ഒരു കുടന്ന നിലാവുമായാണ് അന്ന് ഡോക്ടര്‍ മാം എന്നിലേക്ക് കടന്നു വന്നത് ! ഇനിയൊരു ഡോക്ടര്‍ എങ്കില്‍ !! രോഗിയുടെ മുഖം പോലും കാണാതെ ,കേള്‍ക്കാതെ,പ്രിസ്ക്രിപ്ഷന്‍ തന്നു എത്രയും വേഗം രോഗിയെ പറഞ്ഞു വിടാന്‍ തിടുക്കപ്പെടുന്ന , തിരക്കുള്ള ഒ പി റൂമുകളില്‍ ശ്വാസംമുട്ടി കഴി യുന്ന ഒരു ഡോക്ടര്‍ !! എനിക്ക് വേണ്ട എന്ന നില...