മിഴിനീർ പൂക്കൾ

ഓർമ്മ പൂക്കൾ ! ****************** പുറത്തു മഴ തകർത്തു പെയ്യുമ്പോഴായിരിക്കും വാതിലിൽ ഒരു മുട്ട് .ചെന്നു നോക്കുമ്പോൾ , കാറ്റും മഴയും ഒന്നു ശമിച്ചിട്ടു വേണം പാടം കയറാൻ എന്നും പറഞ്ഞു കയറി വരുന്ന ഞങ്ങളുടെ മോഹൻ സാർ ആയിരിക്കും ! നായത്തോട് വന്ന് ബസ്സ് ഇറങ്ങിയാൽ വാപ്പാലശ്ശേരിക്കും അവിടന്ന് നായത്തോട് വന്നു ബസ് കയറാൻ, ചേറും വെള്ളവും നിറഞ്ഞ കുളവും പാട വരമ്പും താണ്ടി വരുമ്പോൾ, ഒരു ഇടത്താവളം മാത്രമായിരുന്നില്ല സാർ നു ഞങ്ങളുടെ വീട് .അതുപോലെ ഞങ്ങൾക്ക് വെറും കുടുംബ സുഹൃത്ത് മാത്രമല്ലായിരുന്നു ; ഞങ്ങൾ സഹോദരങ്ങൾക്ക് എല്ലാം ഒരു മൂത്ത ജ്യേഷ്ഠ സഹോദരനായിരുന്നു അദ്ദേഹം. 80 പതുകളുടെ ആദ്യ കാലങ്ങളിൽ നാടക പ്രവർത്തനങ്ങളും പാരലൽ കോളേജ് അദ്ധ്യാപനവും ട്യുഷൻ മാസ്റ്റർ പദവികളും അലങ്കരിച്ചു നടന്ന ദിനങ്ങളിൽ സർ വീട്ടിലെ നിത്യ സാന്നിദ്ധ്യമായിരുന്നു.. സന്ധ്യ കഴിഞ്ഞാൽ സൈക്കിൾ ബെല്ല് മുഴക്കി വീട്ടിലെത്തുന്ന സർ റ്റ്യൂഷനും അതുകഴിഞ്ഞ് കുടുംബ വിശേഷങ്ങളും പങ്കിട്ട് മടങ്ങുമ്പോൾ ,വീട്ടി...