മാറുന്ന മുഖം ! എന്റെ നാട്.

താളിയോല :- എന്റെ ഗ്രാമം ============== ഭാഗം 1 എന്റെ ഗ്രാമം നായത്തോട് : - മാറുന്ന മുഖം ! ****************** വ്യവസായിക നഗരമായ എറണാകുളം ജില്ലയിൽ പൂർണ്ണാനദിയുടെ (പെരിയാർ) കുളിർസ്പർശമേറ്റ് പുളകിതയായ , ആദിശങ്കരന്റെ ജന്മകൊണ്ടു പവിത്രമായ കാലടിക്ക് സമീപം ,ഭാരതീയസാഹിത്യ നഭസ്സിൽ ജ്ഞാനപീഠം കയറിയ ശങ്കരന്മാരിൽ ആദ്യ ശങ്കരനായ സാക്ഷാൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മം കൊണ്ടു സുകൃതമായ മണ്ണു ! 'നായത്തോട്' എന്ന എന്റെ ഗ്രാമം ! എറണാകുളം ,തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അങ്കമാലി പട്ടണത്തിൽ (നഗരസഭയിൽ) ഉൾപ്പെടുന്നു! വികസനം വായും പിളർത്തി ,നെടുമ്പാശ്ശേരി എയർപ്പോർട്ട് ന്റെ രൂപത്തിൽ സ്വച്ഛവും ശാന്തവുമായ ഈ നാടിന്റെ ഓരങ്ങളെയും നക്കിത്തുടച്ചു. നെടുമ്പാശ്ശേരിക്ക് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തിന്റെയും അങ്കമാലി നഗരസഭയിലെ നായത്തോട് പ്രദേശത്തിന്റേയും ഓരോ ഭാഗവും അടർത്തിയെടുത്താണു വിമാനത്താവളം സാക്ഷാൽക്കരിച്ചത്. 1999 ഇൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനും ഏതാണ്ട് 6 ,7 വർഷം മുൻപേ 93 -94 കളിൽ ഭൂമിയേറ്റെടുക്കലും സമരപ്രതിരോധ മുറകളും ...