നിത്യ കാമുകിയെ തേടി

പി കുഞ്ഞിരാമൻ നായർ 🍑💜

നിത്യകാമുകിയെ തേടി ഒരു കവി കേരളനാട്ടിൽ അങ്ങോളമിങ്ങോളം അലഞ്ഞുനടന്നു. വിശപ്പറിയാതെ ദാഹമറിയാതെ  . ആത്മസ്വരൂപിണിയായ കവിതയെ തേടിനടന്നു. . തന്റെ ആദ്യ പ്രണയിനിയും ഭാര്യയും കവിത തന്നെ ,അത് കഴിഞ്ഞിട്ടേ അദ്ദേഹത്തിനു എന്തും ഉണ്ടായുള്ളൂ...എന്തിനോ വേണ്ടി എഴുതിക്കൊണ്ടേയിരുന്നു. പ്രകൃതിയുടെ ആത്മാവിലേക്ക് സഞ്ചരിച്ചുകൊണ്ട് ഓരോ നിമിഷവും അത് വഴിഞ്ഞൊഴുകി.

കവിയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ

" തന്നെ മറന്ന് ലോകം മറന്ന് അന്തരാത്മാവിന്റെ നിയോഗം ഉറന്ന് കുയിൽപ്പാട്ടു പോലെ ആർക്കും ഒന്നിനും വേണ്ടിയല്ലാതെ പ്രവഹിക്കുന്ന ദിവ്യാനുഭൂതിയുടെ മധുരമധുധാര ! അതാണു കവിത !അതാണു കവിതാരസം !
വിഷമിച്ച് എഴുതുന്നതല്ല സ്വയം ഉറന്നൊഴുകുന്നതാണു കവിത ! "

"കവിയുടെ കാല്പാടുകൾ'  എന്ന ആത്മകഥയിൽ
ഒരിക്കൽ തോറ്റം പാട്ടുകൾ കേൾക്കുന്ന കവി പറയുന്നു ,

'പൊട്ടിയൊഴുകുന്ന ആത്മ ഗാനധാരയാണു , വിശ്വ സൗന്ദര്യധാരയാണു കവിത എന്ന് ചെന്തമിഴ് ഇടകലർന്ന ആ പഴയ പാട്ടുകൾ നമ്മോട് പറയുന്നു .
എന്ന് ആ കാട്ടുപൂക്കൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു .മനുഷ്യൻ കവിയായി ഉയരും പോലെ   പോലെ കലാകാരനായി  തെളിയും പോലെ മലയനും വണ്ണാനും തെയ്യമായി ചമയുന്നു !


നാടൻ പാട്ടുകളുടെയും ശീലുകളുടെയും ഒരു കളക്ഷൻ അദ്ദേഹം അക്കാലത്ത് നടത്തിയിരുന്നു..

'കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പകൊണ്ടൻപതു തോണി ചമഞ്ഞു
തോണിത്തലപ്പത്തൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കളിക്കാൻ തുടിയും തുടിക്കോലും
കൂടെപ്പിറന്ന പൂവേപോൽ !"


" ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലയ്ക്കു മുക്കുടം വെള്ളമൊഴിച്ചു
മുല്ലയിൽ മുന്നാഴി പൂവു പൂത്തു
എന്തിലിറുക്കണം മുല്ലപ്പൂവ് "

🍑🍑🍑🍑

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!