Posts

Showing posts from January 18, 2015

കവിത

കലയും കേരളവും !

Image
         .............ആസ്വാദകരുടെ മുന്നിലെത്തുമ്പോഴേ കല കലയാകൂ ....... അല്ലെങ്കില്‍ കല വെറും  കോലമാകും?” കളിയച്ഛന്‍”      മാരുടെ കാലം കഴിഞ്ഞു .കൈ നിറയെ വേഷങ്ങളും അരങ്ങുകളും ശിഷ്യന്മാര്‍ക്കും ഇന്നു ലഭ്യമാണ് . ...പിന്നെ  എന്തിനാണീ കോലം കെട്ടല്‍?കോലം കെട്ടിക്കല്‍....... ?!  കഥ അറിയാതെയും ആട്ടം കാണാം.പക്ഷെ അത് വെറും കെട്ടുകാഴ്ച്ചയാവുന്നില്ല.! അവിടെ അറിയാനും ആസ്വദിക്കാനുമുള്ള  അദമ്യമായ ആഗ്രഹമുണ്ട് !നിലാവ് പൊഴിയുന്ന  ഓര്‍മ്മകളിലൂടെ ...............!                കഥകളി            മഞ്ഞും പൂനിലാവും ഒഴുകുന്ന  മകര സംക്രാന്തിക്ക് ഞങ്ങളുടെ നായത്തോട്ടപ്പന് ഉത്സവം   കൊടിയേറും .പത്തു ദിവസ്സം നീളുന്ന ഉത്സവത്തില്‍ ഒരു ദിവസം കഥകളിയായിരിക്കും. അതും അന്നെല്ലാം എന്റെയോര്‍മ്മയില്‍  കലാമണ്ഡലം  മേജര്‍ സെറ്റ് സംഘത്തിന്റെ കളിയായിരിക്കും  ! രാത്രി തുടങ്ങിയാല്‍ നേരം പുലരുവോളം രണ്ടും മൂന്നും കളികള്‍ വരെ...