അവകാശ പത്രിക സമർപ്പണം!
ഭിന്നശേഷി ക്കാരുടെ അവകാശ പത്രികയിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു. ************* ഞാൻ മായ ബാലകൃഷ്ണൻ . എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയിൽ നായത്തോട് വാസിയാണു! മെഡിക്കൽ ബോർഡ് അംഗീകരിച്ച 90% ചലനവൈകല്യാണു എനിക്കുള്ളത്.... പ്രതിഷേധ കൂട്ടായ്മയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. അതിനാൽ എന്നെപ്പോലുള്ളവർക്ക് ലഭിക്കേണ്ട ചില പ്രത്യേക ആവശ്യങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഈ കൂട്ടായ്മയുടെ സമക്ഷംവയ്ക്കുകയാണു! *1* ഇത്രയും *കടുത്തരീതിയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക്* അവരുടെ ഓരോ ദിനവും തള്ളിനീക്കുന്നതിനു *അത്യാവശ്യം ആരോഗ്യമുള്ള ഒരാളുടെ സഹായം* ആവശ്യമാണു. ദിനചര്യകൾ കൂടാതെ ,പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും (ഭക്ഷണം കഴിക്കുന്നതിനും , വസ്ത്രം ധരിക്കുന്നതിനും ,കുളിക്കുന്നതിനോ എന്തിനു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനു പോലും ) ആൾസഹായം ആവശ്യമുള്ളവരാണു ഇക്കൂട്ടർ ! ഇവർക്കുവേണ്ടിയാണു പരിചരണത്തിനു *ആശ്വാസകിരൺ പദ്ധതി*വച്ചിരിക്കുന്നത്! എന്നാൽ. *ഈ വ്യക്തിയെ പരിചരിക്കുന്ന കുടുംബാംഗ...