അവകാശ പത്രിക സമർപ്പണം!


 ഭിന്നശേഷി ക്കാരുടെ അവകാശ പത്രികയിലേക്ക് 

 നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.
 *************
ഞാൻ മായ ബാലകൃഷ്ണൻ . 
എറണാകുളം ജില്ലയിൽ അങ്കമാലി മുനിസിപ്പാലിറ്റിയിൽ നായത്തോട് വാസിയാണു! മെഡിക്കൽ ബോർഡ് അംഗീകരിച്ച 90%  ചലനവൈകല്യാണു എനിക്കുള്ളത്.... 
 പ്രതിഷേധ കൂട്ടായ്മയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. അതിനാൽ എന്നെപ്പോലുള്ളവർക്ക് ലഭിക്കേണ്ട ചില പ്രത്യേക ആവശ്യങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി  ഈ കൂട്ടായ്മയുടെ സമക്ഷംവയ്ക്കുകയാണു!

*1*  
ഇത്രയും *കടുത്തരീതിയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക്* അവരുടെ ഓരോ ദിനവും തള്ളിനീക്കുന്നതിനു *അത്യാവശ്യം ആരോഗ്യമുള്ള ഒരാളുടെ സഹായം* ആവശ്യമാണു. ദിനചര്യകൾ കൂടാതെ ,പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും  (ഭക്ഷണം കഴിക്കുന്നതിനും , വസ്ത്രം ധരിക്കുന്നതിനും ,കുളിക്കുന്നതിനോ എന്തിനു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനു പോലും  ) ആൾസഹായം  ആവശ്യമുള്ളവരാണു ഇക്കൂട്ടർ ! 

  ഇവർക്കുവേണ്ടിയാണു പരിചരണത്തിനു *ആശ്വാസകിരൺ പദ്ധതി*വച്ചിരിക്കുന്നത്! 
എന്നാൽ. *ഈ വ്യക്തിയെ പരിചരിക്കുന്ന കുടുംബാംഗത്തിനു, പുറമേ ജോലിക്കു പോവാൻ കഴിയാത്തതുകൊണ്ടാണു* ഈ ആശ്വാസകിരൺ കൊടുക്കുന്നത് എന്നു പറയുന്നു.
*എന്നാൽ പരിചരിക്കാൻ ആരോഗ്യമുള്ള കുടുംബാംഗം ഇല്ലെങ്കിലോ.??...*  *വൃദ്ധരായ മാതാപിതാക്കളുടെ മകനോ മകളോ ആണു ഈ ഭിന്നശേഷിക്കാർ എങ്കിൽ അവർക്ക് ഒരു കൈസഹായത്തിനു എന്തുകൊണ്ട് ഒരു ഹെല്പർ / ഹോം നെഴ്സ്  പോസ്റ്റ് ,പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിൽ വച്ചുകൂടാ ...?* 
*കുടുംബശ്രീ  , തൊഴിലെടുപ്പ് ജോലി , ഇവരിൽ നിന്നും 7-ആം ക്ലാസ് പൂർത്തിയായവർ 10 -ക്ലാസ് തോറ്റവർ ,ഇവരെ നിലവിലുള്ള തൊഴിലെടുപ്പ് പദ്ധതി പോലെ ഒരു സ്കീം തയ്യാറാക്കി അതാത്   മുനിസിപ്പാലിറ്റി  / പഞ്ചായത്ത് തലത്തിൽ
 *ഒരു ഹെല്പർ/ഹോം നേഴ്സ് തസ്തിക അത്യാവശ്യമാണു*..*ആവശ്യക്കാർക്ക് ഇവരെ നിയോഗിക്കാൻ മുനിസിപ്പാലിറ്റികൾ / പഞ്ചായത്തുകൾ നേതൃത്വം നൽകണം!*
*അതിരാവിലെ 7 -8 മണി തുടങ്ങി ഒരു നിശ്ചിത സമയം  അവർക്കായി നിജപ്പെടുത്താം!* 

സാമാന്യ രീതിയിൽ കുടുംബക്കാർ നേരിട്ട് ആവശ്യപ്പെട്ടാൽ,  ഇന്നു ഒരു രോഗിയെ ശുശ്രൂഷിക്കാൻ , ഒന്നു കുളിപ്പിക്കാൻ , മേൽ തുടച്ചു വസ്ത്രം മാറ്റിക്കൊടുക്കാൻ ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് /  പൈസ കൊടുക്കാം എന്നുപറഞ്ഞാൽ പോലും ഒരാളും വരാൻ തയ്യാറല്ല.

എന്നാൽ സർക്കാർ ,ഓടകഴുകാൻ വിളിച്ചാലും കക്കൂസ് കഴുകാൻ വിളിച്ചാലും ചെയ്തുകൊടുക്കാൻ ആൾക്കാർ തയ്യാറാണു. ഇവിടെ അവരെ അതിലേക്ക്   ആകർഷിക്കുന്നത്   *ഗവണ്മെന്റ് പങ്കാളിത്തം ഉള്ളതുകൊണ്ടാണു* ഈ സാഹചര്യത്തിൽ *അസ്വതന്ത്രരായ സാധാരണ ഭിന്നശേഷിക്കാരായ രോഗികൾ നേരിടുന്ന അടിസ്ഥാന വെല്ലുവിളിക്ക് ഏറെ ആശ്വാസംനൽകാൻ സർക്കാർ പദ്ധതികൊണ്ട് കഴിയും എന്നാണു എന്റെ വിലയിരുത്തൽ.....*

*(2)* 
ഇനി ഈ *ഭിന്നശേഷി കിടപ്പുരോഗികളുടെ  മാതാപിതാക്കൾ സർവീസ് പെൻഷണർ എങ്കിൽ അവർക്ക് ഈ ആശ്വാസകിരൺ പെൻഷൻ സർക്കാർ കൊടുക്കുന്നുമില്ല*

മക്കളെ ശുശ്രൂഷിക്കാനുള്ള ആരോഗ്യം പോലും ഇല്ലാത്തവർ, സ്വന്തം മരുന്നിനും ചികിത്സക്കും സർക്കാർ കൊടുക്കുന്ന പെൻഷനിൽ നിന്ന്ം ലുപ്തിച്ച് എടുത്താണു ഈ മക്കളുടെ ശുശ്രൂഷക്ക് / ദിനചര്യകൾ നിറവേറ്റാൻ ഒരാൾ സഹായം തേടുന്നത്. 

*എന്തിനു ഭിന്നശേഷി കിടപ്പുരോഗികളായ മക്കൾ മൂലം  , വയസ്സുകാലത്ത്  അവർ നേരിടുന്ന* *മാനസിക വെല്ലുവിളികൾ പോരാഞ്ഞ് ആണോ ഇങ്ങനെ കാളയെ പോലെ അവരെ വലിപ്പിക്കുന്നത്*. എന്തിനാണു ഈ അമിത സാമ്പത്തിക ഭാരം പൂർണ്ണമായും  അവരുടെ മേൽ കയറ്റിവയ്ക്കുന്നത്?!!

*3*   
ഈ സാഹചര്യത്തിൽ *സർവീസ് പെൻഷനുണ്ട് എന്ന കാരണത്താൽ പരിചരണത്തിനു നൽകുന്ന ഒരുവിധ ആനുകൂല്യങ്ങളും ഇത്തരം ഭിന്നശേഷിക്കാർക്ക് നിഷേധിക്കരുത്*  *സർക്കാർ /മുനിസിപ്പാലിറ്റി  / പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന ഹെല്പർ / ഹോം നെഴ്സ് സേവനങ്ങൾ സർവീസ് പെൻഷണേഴ്സ് ന്റെ ഭിന്നശേഷിക്കാരായ മക്കൾക്കൂം ലഭ്യമാക്കണം* !


*4*
   *നിലവിൽ ഡിസേബിൾഡ് പെൻഷൻ 1100 രൂപ ലഭിക്കുന്നത് .അതുകൊണ്ട് മരുന്നു , പരിചരണത്തിനു , ഒന്നും ആവുകയില്ലാ ....കൂട്ടി ചോദിക്കാം*!.
*സാമാന്യ രീതിയിൽ ഒറ്റയടിക്ക് പതിനയ്യായിരമൊന്നും ചോദിച്ചാൽ എടുത്തു തരുമെന്നത് വെറും വ്യാമോഹമായിരിക്കുള്ളൂ..ഒരുപക്ഷേ ആ അവശ്യം തള്ളിക്കളയുന്നതിനൊപ്പം* ഞങ്ങളെപ്പോലുള്ള *ഏറ്റവും അസ്വതന്ത്രരായവർക്കു ലഭിക്കേണ്ട , അവകാശങ്ങൾ, ആവശ്യങ്ങൾ. ( മോളിൽ പറഞ്ഞ ഹെല്പർ പോസ്റ്റ് ) നേടിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുമോ? തടസ്സം /വിഘാതം സൃഷ്ടിക്കാൻ ഇടവരുമോ എന്ന ആശങ്കയും വരുന്നുണ്ട്..*
*5*  
നിലവിൽ *ആധാർഡ് കാർഡ് , ഡിസേബിൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ് , മറ്റു ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു ഭിന്നശേഷിക്കാരായ കിടപ്പുരോഗികളെയും കുടുംബാംഗങ്ങളെയും ബുദ്ധിമുട്ടിക്കരുത്* ! അവരെ *കാഴ്ചബംഗ്ലാവിലെ ജീവികളെ പോലെ /ജനക്കൂട്ടങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്!* 
*6*
*അവർക്കുവേണ്ട സേവനങ്ങൾ, ഓഫീസുകൾ തോറും കയറ്റിയിറക്കാതെ  വീടുകളിൽ എത്തിച്ചു കൊടുക്കാൻ ആശാവർക്കർമാർ ഉൾപ്പെടുന്ന ജോലിക്കാരെ നിയോഗിക്കണം!*
*7*
*സർക്കാർ സേവനങ്ങളിൽ ഫോൺ, (B S N L) വെള്ളം ,വെളിച്ചം (കറന്റ് )  ഇവയിലെല്ലാം ഇളവുകൾ പ്രഖ്യാപിക്കണം* 
*8* 
*ഏറ്റവും അനുയോജ്യമായ ഉപകരണങ്ങൾ , പ്രത്യേകം സാനിട്ടറി സംവിധാനങ്ങളോടു കൂടിയ കട്ടിലുകൾ , ബെഡ്  ഇവ നിർമ്മിക്കുന്നതിനും , വീൽ ചെയറുകൾ ഇവയ്ക്കെല്ലാം സാമ്പത്തിക സഹായം നൽകണം !*
*9* 
*ഇവയ്ക്കൊന്നിനും ആശ്രിതരുടെ പെൻഷൻ , വരുമാനം ഒന്നും ബാധകമാക്കരുത് !*
നിലവിൽ റേഷൻ കാർഡിൽ എ പി എൽ ആണുള്ളത്. അതിൽ ഡിസെബിലിറ്റി പരിഗണിച്ച് പ്രത്യേക ഇളവുകളും അടയാളപ്പെടുത്തലുകളും വേണം! 

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ ! 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!