വെയിൽ വഴികളിൽ

പോകും വഴികളിൽ കരുണ തൻ കരങ്ങൾ നീളുന്നതും തൊടുന്നതും ആരോ അവർ പോലുമറിയാതെ വീശുന്ന തെന്നലിൻ കൈകളിൽ ചാരേ ചേർത്തു ആറ്റിലെ തോണിയിൽ തുഴയായ് നടകൊണ്ടിതോ ....! കഴിഞ്ഞ ദിവസ്സം , ഞാൻ Dr ജെറിയെ വിളിക്കുമ്പോൾ ഫോൺ ബിസി ടോണിൽ ആയിരുന്നു . പാലിയേറ്റീവ് മെഡിസിൻ ചികിത്സയും കാരുണ്യ പ്രവർത്തനങ്ങൾക്കുമായ് ജീവിതം ഉഴിഞ്ഞുവച്ച ആളാണ് Dr ജെറി . തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ആണ് ഡോക്ടറുടെ പ്രവർത്തന കേന്ദ്രം . ക്ലിനിക്കിലെ പ്രവർത്തനങ്ങൾ കൂടാതെ , ആഴ്ച്ചയിൽ ഒന്നു രണ്ടു ദിവസ്സം , തൃശ്ശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും മറ്റും ആരോരുമില്ലാതെ ,വിശന്നു വലഞ്ഞു കടത്തിണ്ണകളിൽ അന്തിയുറങ്ങി അലഞ്ഞു നടക്കുന്ന പാവം മനുഷ്യർക്ക്, പൊതിച്ചോർ വിതരണം നടത്തുന്ന പരിപാടിക്കും , ഡോക്ടർ നേതൃത്വം കൊടുക്കുന്നുണ്ട് . ഖത്തർ ഹമദ് മെഡിക്കൽകോളേജിലെ Prof ; ജോലിക്കിടെയാണ് ഡോക്ടർക്ക് ഒരു പുതുആശയം മനസിൽ ഉണർന്നത് . ” എന്തുകൊണ്ട് തന്റെ സേവനം സ്വന്തം നാടിനു നല്കിക്കൂടാ !!? ’” . അങ്ങനെയൊരു ചിന്തയിലാണ് ...