കൃഷി സംസ്ക്കാരമാകുമ്പോൾ !
കലയും സംസ്ക്കാരവും ഒരുമിക്കുന്ന ഓണം.🌿🌿🌷🌱 കൃഷി നമ്മുടെ സംസ്ക്കാരമാകുമ്പോൾ ഈ ചേറും പച്ചയും നമ്മുടെ സംസ്ക്കാരത്തിന്റെ മുദ്രകളല്ലേ.....! ചിലമ്പിയെത്തുന്ന കാറ്റിൽ പുല്ലും ചേറും നിറഞ്ഞു , മഴയിൽ കുതിർന്ന പാടവരമ്പിലൂടെ കുടയും ചൂടി പുന്നെല്ലിന്റെ ഇക്കിളിത്തലോടലും കൊണ്ട് തൂക്കു പാത്രത്തിൽ ചോറും ചായയുമെല്ലാമായി ചെല്ലുമ്പോൾ , വരമ്പിലിരിക്കുന്ന കറ്റക്കൂട്ടവും അതിനു മേലത്തെ അരിവാളും ഒന്ന് ചൊടിപ്പിച്ചിരുന്നില്ലേ അന്നെല്ലാം ! IR 8 ന്റെയോ ജ്യോതി യുടെയോ രണ്ടോ മൂന്നോ ചുവടു കട ചേർത്തു കൊയ്തെടുത്തു കാണിക്കുമ്പോൾ, മുട്ടോളം ചെളിയിൽ നിന്ന് സ്ത്രീകൾ ഞാറു പറിക്കുന്ന കാണുമ്പോൾ ,അവർക്കൊപ്പം ചെന്ന് ഒരു പിടി പിഴുതെടുത്ത് കൊടുക്കുമ്പോൾ, നമ്മളങ്ങു വാനോളം വളർന്നില്ലേ എന്ന് അഭിമാനിച്ചിരുന്ന ഒരു തലമുറയും ഉണ്ടായിരുന്നല്ലോ . കൊയ്ത്തു കഴിഞ്ഞു പത്തായം നിറയും തമ്പ്രാന്റെ മനസും നിറയും . അടിയാനും അടിയാത്തിക്കും വയറും നിറയും അവർ ആടും പാടും ആഘോഷിക്കും .അങ്ങനെ ഒരുമയുടെ താളമായ് ഓണം വരും . മുക്കുറ്റി ചിരിക്കും , ത...