ബുക്ക് റിവ്യൂ ! സൗവശൂൻ !

സൗവശൂൻ : ഇറാനിയൻ നോവൽ നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ വിവർത്തകൻ :- എസ് എ ഖുദ്സി ************************ ഒരു രാജ്യത്തിന്റെ തന്നെ ചരിത്ര ഭാഗമാകുന്ന കരുത്തുറ്റ കഥ . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽ പോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി . അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ ,രാജ്യ സ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ ഇടം കൊടുക്കാവുന്ന നോവൽ. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും നോവിൽ കുതിർന്ന വരികൾ. ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴ കീറിയെടുത്ത് വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ കഴിയുന്ന എഴുത്ത് ! ****************സൗവശൂൻ ! തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് സിമിൻ ദാനീശ് വർ...