എന്റെ അച്ഛൻ 💟
എന്റെ അച്ഛൻ !💟 💟💟💟💟 കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും. പിന്നെ ഓരോ തളിരിനും പൂവരും കായ് വരും അപ്പോൾ ആരെന്നു മെന്തെന്നു, മാർക്കറിയാം....! ശ്രീ എൻ എൻ കക്കാട് ന്റെ വരികളെ ഓർമ്മപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ ഏതാനും പുതുവർഷവും ഓണവും വിഷുവും കടന്നു പോയിക്കൊണ്ടിരുന്നത് . വാർദ്ധക്യത്തിന്റെ പടുതിയിലേക്ക് ഊർന്നു വീഴുന്ന അച്ഛനും അമ്മയും ;ഒരു ഭീതിയായ് മുന്നിൽ കത്തി നിൽക്കും . അടുത്ത ഏതാനും വർഷം മുൻപ് വരേയും വളരെ ഊർജ്ജ്വസ്വലനായിരുന്നു അച്ഛൻ . അച്ഛന്റെ വാർദ്ധക്യം ചിലപ്പോഴൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് .എങ്കിലും അടുത്തൊന്നും മരണം അച്ഛനെ മുട്ടി വിളിക്കുമെന്ന് കരുതിയതേയില്ല. ഖദർ മുണ്ടും ഷർട്ടും ധരിച്ച് വളരെ വേഗത്തിൽ കിലോമീറ്ററുകളോളം നടക്കാൻ മടിയില്ലാത്ത അച്ഛൻ !ഞങ്ങൾക്കെന്നും അത്ഭുത മായിരുന്നു.താൻ ആരോഗ്യവാനാണെന്ന് അടുത്ത കാലം വരേയും അച്ഛനും വിശ്വസിച്ചിരുന്നു!.ആ അച്ഛന്റെ മനസ് തളരുന്നത് ,മൗനത്തിൽ എല്ലാം ഒതുക്കുന്നത് കനമുള്ള ഓർമ്മയാണ്. ജനുവരി 17 ൻ് എന്റെ ആദ്യ ...