ഓർമ്മയിൽ.......

അനന്തശൂന്യതയിലേക്ക് കണ്ണുംനട്ട് ഇരിക്കുമ്പോൾ എങ്ങും വർണ്ണ ചിത്രങ്ങൾ മെനയുകയാണ് . ആ മായിക വർണ്ണങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ , കടന്നുവന്ന വഴിത്താരയിൽ ഞാൻ പെറുക്കിക്കൂട്ടിയ മണമുള്ളതുംനിറം വറ്റിയതുമായ ഒരു കൂട്ടം ഇലകളുടെയും പൂക്കളുടേയും കൂടാരം!വേദനയുടെ ഒരു നേർത്ത മഞ്ഞുപടലം വകഞ്ഞുമാറ്റി കടന്നു വരുമ്പോൾ വീശിയടിക്കുന്ന ശീതക്കാറ്റിൽ അണയാദീപമായ് ഉറിത്തണ്ടിലാടുന്ന ഉണ്ണിക്കണ്ണനെയും കാണാം .