ഓണസ്മൃതികളില്‍ ഒരു പൂവട്ടിയുണ്ടായിരുന്നു . കൂട്ടം കൂട്ടമായി കുട്ടികള്‍ കാടായ കാടും മേടും തൊടികളും ചാടിക്കടന്നു മത്സരിച്ചു മത്സരിച്ച് പൂ പറിക്കുമ്പോള്‍ എല്ലാവരുടേം കൈകളില്‍ പൂ തൊട്ടികള്‍ ഉണ്ടാകും . കുട്ടയും മുറവും നെയ്യുന്നവര്‍ ഓണക്കാലത്ത് കുഞ്ഞു കുഞ്ഞു പൂ തൊട്ടികള്‍ ഉണ്ടാക്കി തരും ,നാഴിയുടെയും അതിനെക്കാള്‍ കുറച്ചു വലിപ്പത്തിലുമുള്ള പൂതൊട്ടികള്‍. പിന്നെ പിന്നെ ചേമ്പിലയും കാട്ടുതാളിന്റെ ഇലയുമാണ് പൂതൊട്ടികള്ക്ക് പകരം വന്നത് . മരം കേറ്റവും വേലി ചാട്ടവും പഠിക്കുന്നതും ഓണക്കാലത്ത് തന്നെയാ.!പൂ പറിക്കാന്‍ പ്രത്യേക സമയോന്നൂല്ല്യല്ലോ . രാവിലെ പാല് മേടിക്കാന്‍ പോകുമ്പോഴോ ,അമ്പലത്തില്‍ പോകുമ്പോഴോ, സ്കൂളില്‍ പോകുമ്പോഴോ , എങ്ങോട്ട് തിരിഞ്ഞാലും വേലിപ്പുറത്തെക്ക് ചാഞ്ഞുനില്ക്കുന്ന ഒരു കമ്പോ ഇതളോ കണ്ടാ കണ്ണ് അതിലുടക്കും . കുട്ടികളില്‍ ഈ മോഷണ വാസന പൊട്ടി മുളയ്ക്കുന്നതു ഓണക്കാലത്ത് ആണെന്നാ എന്റെ് ‘ഒരിത്’ ! അതുപോലെ നാളേക്ക് വിരിയാന്‍ വേണ്ടി കാത്തുവച്ച കട്ട ചെമ്പരത്തിയൊ , കോളാമ്പിപ്പൂവോ കാണാതെ പോയാലും വല്ലാത്ത ‘ഒരിത്’ തന്നെയാ ........... ഇനി ‘ ഇത്’ കള്ക്കൊല്ലാം വിട ! ...
Posts
Showing posts from August 27, 2017
ഓണസ്മരണ
- Get link
- X
- Other Apps

ഓണവില്ല് (ഓണം മധ്യകേരളത്തിൽ) ************************* ഉത്സവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഓണം എന്നുകേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത്. ഓണത്തിനൊപ്പംവരുന്ന ഒരുകൂട്ടം ഓണപ്പദങ്ങൾ മലയാളത്തിനുമാത്രം സവിശേഷമായിട്ടുള്ളത് വളരെ രസകരമായി തോന്നാം. ഓണപ്പരീക്ഷയിൽതുടങ്ങി ഓണത്തപ്പൻ, ഓണക്കോടി, ഓണസദ്യ, ഓണനിലാവ്, ഓണത്തുമ്പി, ഓണപ്പൂക്കളം, പുത്തനോണം പിള്ളേരോണം. എല്ലാം പോയിട്ട് ഇപ്പൊ ഓണംബംബർ, ഓണം അഡ്വാൻസ്, ഓണം ഉത്സവബത്ത...ഹാ....! എന്തൊരോണം!!... ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരി തൂകിവരുന്ന മാസം! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ചിങ്ങത്തിലെ അത്തംതുടങ്ങി പത്തുദിവസം പൂവിട്ട് ഓണംകൊള്ളും എന്നാണല്ലോ പറയുന്നത്. കേരളത്തിൽത്തന്നെ തെക്ക് വടക്ക് ഭേദത്തിൽ ഓണത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് ചെറിയ വ്യത്യസ്തത ഉണ്ട്. ഞങ്ങളുൾപ്പെടുന്ന മധ്യകേരളത്തിൽ ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം...