ഓണസ്മൃതികളില്‍ ഒരു പൂവട്ടിയുണ്ടായിരുന്നു . കൂട്ടം കൂട്ടമായി കുട്ടികള്‍ കാടായ കാടും മേടും തൊടികളും ചാടിക്കടന്നു മത്സരിച്ചു മത്സരിച്ച് പൂ പറിക്കുമ്പോള്‍   എല്ലാവരുടേം കൈകളില്‍ പൂ തൊട്ടികള്‍ ഉണ്ടാകും . കുട്ടയും മുറവും നെയ്യുന്നവര്‍ ഓണക്കാലത്ത് കുഞ്ഞു കുഞ്ഞു പൂ തൊട്ടികള്‍ ഉണ്ടാക്കി തരും ,നാഴിയുടെയും അതിനെക്കാള്‍ കുറച്ചു വലിപ്പത്തിലുമുള്ള പൂതൊട്ടികള്‍.


പിന്നെ പിന്നെ ചേമ്പിലയും കാട്ടുതാളിന്റെ ഇലയുമാണ്  പൂതൊട്ടികള്ക്ക് പകരം വന്നത് . മരം കേറ്റവും വേലി ചാട്ടവും പഠിക്കുന്നതും ഓണക്കാലത്ത് തന്നെയാ.!പൂ പറിക്കാന്‍ പ്രത്യേക സമയോന്നൂല്ല്യല്ലോ . രാവിലെ പാല് മേടിക്കാന്‍ പോകുമ്പോഴോ ,അമ്പലത്തില്‍ പോകുമ്പോഴോ,  സ്കൂളില്‍ പോകുമ്പോഴോ , എങ്ങോട്ട് തിരിഞ്ഞാലും വേലിപ്പുറത്തെക്ക് ചാഞ്ഞുനില്ക്കുന്ന ഒരു കമ്പോ ഇതളോ കണ്ടാ കണ്ണ് അതിലുടക്കും . 


കുട്ടികളില്‍ ഈ മോഷണ വാസന പൊട്ടി മുളയ്ക്കുന്നതു ഓണക്കാലത്ത് ആണെന്നാ എന്റെ് ‘ഒരിത്’ !
അതുപോലെ നാളേക്ക് വിരിയാന്‍ വേണ്ടി കാത്തുവച്ച കട്ട ചെമ്പരത്തിയൊ , കോളാമ്പിപ്പൂവോ കാണാതെ പോയാലും വല്ലാത്ത ‘ഒരിത്’ തന്നെയാ ...........
ഇനി ‘ ഇത്’ കള്ക്കൊല്ലാം വിട ! നമുക്ക് തമിഴന്റെ  അരളിയും മല്ലിപ്പൂവും മുറ്റത്തെത്തുന്നുണ്ടല്ലോ !! 

സ്നേഹപൂര്വം സ്നേഹിത 
മായ ബാലകൃഷ്ണന്‍

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!