Posts

Showing posts from December 3, 2017
Image
26 -11 -2017 ന്റെ പരിസമാപ്തിയിലേക്ക്... സുഹൃത്തുക്കളെയൊക്കെ കൺനിറയെ കണ്ടും സംസാരിച്ചും ഫോട്ടോയെടുത്തും അവരിലൊരാളായി തീരണമെന്നും കരുതി!  3 മണിക്കു മുൻപ് ഡ്രെസ് ചെയ്ത് വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങും മുൻപ് ഉള്ളവരെയൊക്കെ ചേർത്ത് ഫോട്ടോയെടുക്കാനായി തയ്യാറായി .മിനി സുരേഷിന്റെ മോൻ മഹി വീട്ടിലിരുന്ന കാമറയിൽ എല്ലാവരെയും പകർത്താനും റെഡിയായി നിന്നു. ആ സമയം  ആദ്യം എത്തിയ ഡോക്ടർ ജെറിയും ഗ്രൂപ്പും ,പാലക്കാട് ഗ്രൂപ്പും എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മനോജും പ്രശാന്തും പ്രിയേച്ചിയും പ്രിയ ഉദയനും പുറത്തേക്കിറങ്ങിയതു എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല !  ആലുവയിൽ നിന്നും സുഹറ ഇത്തയും വന്നെത്തി. അങ്ങനെ പാലക്കാട് സംഘത്തിൽ ഇന്ദുലേഖ ചേച്ചി , തുളസി ടീച്ചർ ,മുരളീധരൻ പട്ടാമ്പി ,തനോജേട്ടൻ, ബാബേട്ടൻ എന്ന  സുരേഷ് ബാബുവേട്ടൻ ,രാധ പത്മകുമാർ എല്ലാവരും നിരന്നു ! വീണ്ടും ഡോക്ടർ ജെറി , ഷൈനി, ഉണ്ണിമോൾ ,ഷീന സാബു ഇവരുമൊപ്പം ഒരു ക്ലിക്,!അപ്പൊ അതാ തത്ത്വമസിയുടെ പ്രിയ കളവൂർ രാമേട്ടനും ഭാഗവതരും ,അങ്ങനെ പറഞ്ഞാൽ തത്ത്വമസിക്കാർ അല്ലാത്തവർ അറിഞ്ഞെന്നു വരില്ലാ....സാക്ഷാൽ സുധാകരൻ വടക്കാഞ്ചേരി ...
Image
" നിഷ്കാസിതരുടെ ആരൂഢം"  (കവിതാസമാഹാരം) പ്രകാശനം . ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായി ഈ പ്രകാശന ചടങ്ങ് . വയലാർ കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ എന്ന് ആദ്യം തന്നെ ഫേസ്ബുക്കിൽ കുറിക്കുമ്പോൾ അതിത്രയും സ്വപ്ന   തുല്യമാവുമെന്ന് കരുതിയിരുന്നേയില്ലാ....  വയലാർ കുടുംബത്തിൽ നിന്ന് സാക്ഷാൽ വയലാറിന്റെ പ്രിയ പത്നി ഇപ്പൊ നമ്മുടെയൊക്കെ അമ്മയായി തീർന്ന ഭാരതി തമ്പുരാട്ടിയും ,അച്ഛന്റെ പാരമ്പര്യത്തിൽ ഗാനരചന നടത്തി മലയാളികളുടെ  ഹൃദയത്തിൽ ഇടം പിടിച്ച വയലാർ ശരച്ചന്ദ്രവർമ്മ , പത്നി , സഹോദരിമാർ നമ്മുടെ പ്രിയപ്പെട്ട ഇന്ദുലേഖാ ചേച്ചിയും അനിയത്തി സിന്ധുവും എല്ലാവരും വേദിയിൽ വന്നു പ്രകാശന ചടങ്ങിനു സാക്ഷിയായി. ബഹുമാനാദരങ്ങളോടെ  ശരത് സർ എന്നു വിളിച്ചിരുന്ന എനിക്ക് ചടങ്ങ് കഴിയുമ്പോഴേക്കും ശരത്തേട്ടൻ എന്നു തന്നെ മനസുതുറന്ന് വിളിക്കാവുന്ന വിധം വാത്സല്യവും സാഹോദര്യവും നിറച്ചു തന്നു! വേദിയിൽ സ്വാഗതം ചെയ്തു കൊടുത്ത പൂവ്  ശരത്തേട്ടൻ  അതപ്പോൾ തന്നെ കൊച്ചുകുട്ടിക്കെന്ന പോലെ  എന്റെ നേരെ നീട്ടി... കുറച്ചു കഴിഞ്ഞ് എനിക്കും കിട്ടി ഒരു പൂവ് ! ഞാനും അതപ്പോൾ തന്നെ ഒന്ന...