Posts

Showing posts from March 15, 2015

സ്നേഹ സന്ദേശം !

Image
                          നിങ്ങളോട് ഒരു വാക്ക് .......          *************************    മതത്തിന്‍റെ  പേരില്‍ ഭ്രാന്തെടുത്ത മനുഷ്യര്‍ ! രാജ്യങ്ങള്‍ തമ്മിലും, മതങ്ങളും മതത്തിനുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ തമ്മിലും, യുദ്ധങ്ങളും പോരാട്ടങ്ങളും നടത്തുന്നു.  ആത്യന്തികമായി  ജീവന്‍റെ പിടച്ചിലിനു മുന്നില്‍ ,വിശപ്പിനും ദാഹത്തിനും, രോഗത്തിനും, മുന്നില്‍  അതിജീവനത്തിനു ഒരു മതമേ ഉള്ളൂ . കാരുണ്യത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ, മനുഷ്യത്വമെന്ന ഒരു മതം .  ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ  ഈ ഒരു മതത്തില്‍ അധിഷ്ഠിതമാണെങ്കില്‍ ലോകം എത്ര സുന്ദരമായിരുന്നെനേ.!  സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും ഉടലെടുത്ത പുതു യുഗ ഭസ്മാസുരന്മാരാണ് തീവ്രവാദ മുഖം പൂണ്ട ഭീകര സംഘടനകള്‍ . മത ഗ്രന്ഥങ്ങളെ ഇളം ചുടു ചോര കൊണ്ട്  കഴുകി വിശുദ്ധ സാമ്രാജ്യം സ്ഥാപിക്കാന്‍  ശ്രമിക്കുന്ന ഇക്കൂട്ടരുടെ വാള്‍മുനയിലാണ് ഇന്ന് ലോകം .ച...