വായന , ആണ്ടാൾ ദേവനായകി :-
നോവൽ :- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി :- നോവലിസ്റ്റ് :- T D രാമകൃഷ്ണൻ പ്രസാധകർ ഡി സി ബുക്സ് വായന ,ആസ്വാദനം :- മായ ബാലകൃഷ്ണൻ ****************************** തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർത്ഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്ന വിധത്തിൽ എഴുത്തിന്റെ മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുന്ന അവസ്ഥ . ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം ! യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ് , അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവരയിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്.. രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ നമ്മെ ...