കവിത

താണ്ഡവം *********** കാണുവതെങ്ങനെ ....... !? എവിടെയൊളിക്കും ഞാന്‍ !! ചോര കുടിച്ചു മഥിക്കും കഴുകന്മാര്‍ വിത്തുകള്‍ കൊയ്യുന്ന,അടിവേരുകള്‍ പിഴുതെടുക്കും അരും കൊലകള്‍ക്കു ചുടലക്കള മൊരുക്കുവതു കാണുവതെങ്ങനെ ;!! എവിടെയൊളിക്കും ഞാന്‍ .......? കണ്ണിമകള്‍ ഞാന്‍ ഇറുക്കി പൂട്ടട്ടെ അതിലെനിക്കെന്‍റെ മണ്ണിന്‍ മഹിമകളെ അടച്ചു വയ്ക്കണം ! നക്രതുണ്ടികളുടെ , ശിഖന്ണ്ടികളുടെ ബാണമേല്‍ക്കാത്ത പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത മണ്ണിന്‍ കാഴ്ച്ചകളെ ; എനിക്കതില്‍ ഒളിപ്പിച്ചു വയ്ക്കണം ! വിഷപ്പുക തീണ്ടാത്ത , ഗര്‍ഭത്തില്‍ കുരുതി കൊടുക്കും അമ്മമാരുടെ നെഞ്ചു പിളര്‍ക്കും ...