കവിത
താണ്ഡവം
***********
കാണുവതെങ്ങനെ ....... !?
നക്രതുണ്ടികളുടെ , ശിഖന്ണ്ടികളുടെ
ബാണമേല്‍ക്കാത്ത
കരിം നാഗങ്ങള്‍ ഫണം ഉയര്‍ത്തും
***********
കാണുവതെങ്ങനെ ....... !?
എവിടെയൊളിക്കും ഞാന്‍ !!
ചോര കുടിച്ചു മഥിക്കും
കഴുകന്മാര്‍
വിത്തുകള്‍ കൊയ്യുന്ന,അടിവേരുകള്‍
പിഴുതെടുക്കും
അരും കൊലകള്‍ക്കു ചുടലക്കള
അരും കൊലകള്‍ക്കു ചുടലക്കള
മൊരുക്കുവതു കാണുവതെങ്ങനെ ;!!
എവിടെയൊളിക്കും ഞാന്‍ .......?
കണ്ണിമകള്‍ ഞാന്‍ ഇറുക്കി പൂട്ടട്ടെ
അതിലെനിക്കെന്‍റെ
മണ്ണിന്‍ മഹിമകളെ
അടച്ചു
വയ്ക്കണം !
നക്രതുണ്ടികളുടെ , ശിഖന്ണ്ടികളുടെ
ബാണമേല്‍ക്കാത്ത
പെണ്ണുടലുകളുടെ ശാപമേല്‍ക്കാത്ത
മണ്ണിന്‍ കാഴ്ച്ചകളെ ; എനിക്കതില്‍
മണ്ണിന്‍ കാഴ്ച്ചകളെ ; എനിക്കതില്‍
ഒളിപ്പിച്ചു വയ്ക്കണം !
വിഷപ്പുക തീണ്ടാത്ത ,
ഗര്‍ഭത്തില്‍ കുരുതി കൊടുക്കും
അമ്മമാരുടെ നെഞ്ചു പിളര്‍ക്കും
അമ്മമാരുടെ നെഞ്ചു പിളര്‍ക്കും
മാംസ പിണ്‍ഡങ്ങളായ് പിറന്നു
വിഴും
ജീവനുകള്‍ ;
എവിടെയൊളിപ്പിക്കും
ഞാനെന്‍റെ കാഴ്ച്ചകളെ !
നിണമണിഞ്ഞും
, നൂപുരം കെട്ടിയും
കൊടി കെട്ടിയ
അക്ഷൌഹിണിപ്പടകള്‍
കൊടുംച്ചതിക്കുഴികള്‍
ഒരുക്കുന്നു ;
കരിം നാഗങ്ങള്‍ ഫണം ഉയര്‍ത്തും
സുര സുന്ദരിമാര്‍
അമൃത
കുംഭങ്ങള്‍ നിരത്തി
ചാട്ടവാറും കടിഞ്ഞാണുമേന്തി
പീഡന തേരോട്ടത്തില്‍
ഹര്‍ഷ പുളകിതരാകുന്നു .
കാണുവതെങ്ങനെ.....?!!
ചോര കിനിയുന്ന ജരാനരകള്‍ മൂടിയ
എന്‍റെ മണ്ണിന്‍ കാഴ്ചകളെ !
എവിടെയൊളിക്കും ഞാന്‍ !!?
കണ്ണുകള്‍
പൊത്തട്ടെ
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍
പൊട്ടിത്തെറിക്കട്ടെ !
തേന്‍ പുരട്ടിയ കയ്പിന്‍ പാനപാത്രങ്ങള്‍
തട്ടിത്തെറിപ്പിക്കട്ടെ
തമോഗര്‍ത്തങ്ങള്‍ പിളര്‍ന്നിടട്ടെ !
അല്ല ! സീതയല്ല , പരിത്യാഗിയല്ല
ഞാന്‍
കാലകേയ ദര്‍പ്പം ശമിപ്പിച്ചോള്‍!
രുദ്ര യായ് ,ഗൗരിയായ്
കാളിയായ് , ദുര്‍ഗയായ്
ആത്മാവിന്‍ നെരിപ്പോടു തകര്‍ത്തു
ആത്മാവിന്‍ നെരിപ്പോടു തകര്‍ത്തു
ശക്തി സ്വരൂപിണിയായ്
ഞാനുയിരം കൊള്ളട്ടെ !
സീതയല്ല , പരിത്യാഗിയല്ല ഞാന്‍
സര്‍വ്വം സഹയാണ് ; സംഹാരിണിയാണ്
എവിടെ കാളകൂടങ്ങള്‍? നക്തഞ്ചരികള്‍?!
ശമിക്കുന്നില്ല യീക്ഷിതിയുടെ പാരവശ്യങ്ങള്‍
പൊറുക്കില്ലയിനിയീ
രക്തരുചിരാംഗിത
പീഡകള്‍
സര്‍വ്വം
സഹയാണ് ! സംഹാരി ണിയാണ് !
എവിടെ കാളകൂടങ്ങള്‍ ?! നക്തഞ്ചരികള്‍
സീതയല്ല
പരിത്യാഗിയല്ല ഞാന്‍
ദുഷ്ട നിവാരിണിയാണ് !
സ്നേഹ സ്വരൂപിണിയാണ് !
കണ്ണീരുണങ്ങാത്ത
ഭ്രാന്തിയാം അമ്മമാരില്‍
ചോര കിനിയും .പാല്‍മണം മാറാ
ചുണ്ടുകളില്‍ ;
ഇടനെഞ്ചു പൊട്ടി മാറോടണയ്ക്കും
അച്ഛനില്‍ ,
അശനിപാതത്വം പൊഴിക്കും
കന്യകയാം പാരിജാത മലരുകളില്‍
നിന്നും കത്തി ജ്വലിച്ചാത്മശാന്തിക്കായ്
അലയടിച്ചലയടിച്ചായിരം തിരകള്‍ക്കൊപ്പം
സ്ഫുടം ചെയ്തഗ്നി കോരിക്കോരി
ക്കുടിച്ചാവനാഴി നിറച്ച്
ഹുങ്കാരമോടഷ്ട ദിക്കും കുതിച്ചു
ഞാന്‍ ഉണരട്ടെ ! കണ്‍ തുറക്കട്ടെ !!
എല്ലാര്‍ക്കുമമ്മയാം ഞാന്‍ ഉയിരം കൊള്ളട്ടെ
സ്നേഹ സ്വരൂപിണിയാണ് !
ദുഷ്ട്ട നിവാരിണിയാണ് !
ലോക രക്ഷാര്‍ത്ഥം ഓരോയിതളിലും
മലരിലും പ്രപഞ്ച മാതാവാം
ഞാന്‍ കണ്‍ തുറക്കട്ടെ !
സ്നേഹപൂര്‍വം സ്നേഹിത
മായ
ബാലകൃഷ്ണന്‍]
Comments
Post a Comment