Posts

Showing posts from February 1, 2015

ജി സ്മരണ

Image
               ജി സ്മരണയില്‍ ഓര്‍മ്മപ്പൂക്കള്‍  അര്‍പ്പിച്ചു ജന്മനാട്ടിലൂടെ ഒരു യാത്ര      ................................................................           മലയാളത്തിന്‍റെ ഓടക്കുഴല്‍ നാദം നിലച്ചത് 1978 ഫെബ്രുവരി 2 നായിരുന്നു ,   അതെ , അന്നൊരു ഫെബ്രുവരി 2 . ...! ഓര്‍മ്മയുടെ തീരത്തു  കുഞ്ഞോളങ്ങള്‍  തീര്‍ത്ത്‌    ആ ദിനം കടന്നു പോയത് ഞാനിന്നും ഓര്‍ക്കുന്നു !                  മലയാള കാവ്യ നഭസ്സില്‍  മന്ദഹാസം    തൂകിയ സൂര്യ കാന്തിയും , നാലുമണിപ്പൂവുകളും മൊട്ടിട്ടത് എന്‍റെ ഈ മണ്ണില്‍ നിന്നുമായിരുന്നല്ലോ ! പ്രപഞ്ചത്തോടും അതിന്‍റെ മാസ്മരിക സൗന്ദര്യത്തോടും , നിതാന്ത പ്രണയം കാത്തു സൂക്ഷിച്ച് , ഭാവ തീവ്രതയോടെ , തന്‍റെ കവിതകള്‍ക്കു ദാര്‍ശനിക മാനം നല്‍കിയ മലയാളത്തിന്‍റെ സ്വന്തം ജി .,!! 1901 ജൂണ്‍ 3 നു ജനിച്ച മഹാകവി ജി...