Posts

Showing posts from November 16, 2014

ഇവള്‍ മൊണാലിസ

Image
           മരണത്തിനു നിറവും മണവും ചാലിച്ച് അതിനെ സുന്ദരിയാക്കിയാല്‍ എങ്ങനെയിരിക്കും !! വിഷാദം പൂത്ത കണ്ണുകളും കവിള്ത്തടങ്ങളും , ചുണ്ടില്‍ വിരിയുന്ന മോഹമഞ്ഞയും ഒരു മോണാലിസ ചിത്രത്തിന്റെ രൂപ ലാവണ്യത്തോടെ              കാണുമ്പോള്‍           ***************       ************* മഞ്ഞപ്പൂക്കള്‍ മാത്രം വിരിയുന്ന പൂന്തോട്ടമായിരുന്നു അവളുടേത്‌ . കൊഴിഞ്ഞു വീണ പൂക്കളെല്ലാം പെറുക്കി അവള്‍ കൂടയിലാക്കി . മഞ്ഞ കടലാസുപൂക്കള്‍ ചെടിയിലിരുന്ന തിത്തിരിപ്പക്ഷി ചോദിച്ചു ;   ‘ ‘ എന്തിനാ നിനക്കീ പൂക്കളെല്ലാം ! ,മരണത്തിന്‍റെ മണമാണല്ലോ അവയ്ക്കെല്ലാം..... !? ‘’ അവള്‍ പൂക്കുട മാറോടണച്ചു.കുനിഞ്ഞു മുഖം അതില്‍ പൂഴ്ത്തി ആഞ്ഞു ശ്വസിച്ചു .പിന്നെ ഓരോ പൂവും എടുത്ത് ചുംബിച്ചു . വിഷാദം പൂത്ത കവിളില്‍ ചുണ്ടില്‍ വിരിഞ്ഞ മോഹമഞ്ഞയുമായി മുഖം കുനിച്ച് ,കൊഴിഞ്ഞു പാറി വീഴും പൂക്കള്‍ക്കിടയിലൂടെ ,മഞ്ഞ വിരിച്ച തണലിലൂടെ , വര്‍ണ്ണങ്ങള്‍ ഒളിപ്പിച്ച ചിറകുമായ് അവള്‍ പാറി പാറി...

Revenge

                          Revenge                ******* കൊടുമ്പിരിക്കൊണ്ട യുദ്ധം കഴിഞ്ഞു , ശീതസമരത്തിനൊടുവില്‍ ജീവന്‍റെ തുടിപ്പുകള്‍ തന്നെ വച്ചു നീട്ടി പക്ഷേ അവനതു നിരസിച്ചു ; വര്‍ണ്ണങ്ങളും സുഗന്ധങ്ങളുമായിരുന്നു അവനു വേണ്ടിയിരുന്നത് , എടുത്തോട്ടെ !! അങ്ങനെയെങ്കിലും ഒഴിഞ്ഞു തരുമല്ലോ !  അങ്ങനെ , ആര്‍ക്കും വേണ്ടാത്ത , എനിക്ക് പോലും വേണ്ടാത്ത  ആ പാവം പ്രാണനെ ഞാന്‍        എന്‍റെ കൂടെ കൂട്ടി കാറ്റില്‍ ഉലയാതെ മഞ്ഞില്‍ ഉറയാതെ വെയിലില്‍ പൊള്ളാതെ , ഏഴു കവാടങ്ങളുള്ള കൂട്ടില്‍ അടച്ചു .    കൂടെ കൂട്ടി . ഇനി നീയെന്‍റെ സത്തയിലേക്കിറങ്ങി വരിക ഇനി നീയെന്‍റെ ആത്മാവിലേക്കിറങ്ങി വരിക അവിടെ എന്റെ വികാരങ്ങളുടെ , അവിടെ എന്റെ വിചാരങ്ങളുടെ , പുഴുക്കുത്തുകളെല്‍ക്കാത്ത വ്രണിതങ്ങളാകാത്ത ഹൃദയതന്ത്രികള്‍ ഒരുക്കി വെച്ചിട്ടുള്ളത്     കാണൂ ! സ്നേഹപൂര്‍വം  സ്നേഹിത മായ ബാലകൃ...

ഈറന്‍ സന്ധ്യകള്‍

Image
·                           ഈറന്‍ സന്ധ്യകള്‍..... ·        ·                              ഈ സന്ധ്യകളില്‍   ·                       ഈ സന്ധ്യാംബരത്തില്‍ ·                          എന്റെ പ്രണയം ·                                  പൂക്കുന്നു !           ഈ സന്ധ്യകളില്‍        ...