ഇവള്‍ മൊണാലിസ
മരണത്തിനു നിറവും
മണവും ചാലിച്ച് അതിനെ സുന്ദരിയാക്കിയാല്‍ എങ്ങനെയിരിക്കും !! വിഷാദം പൂത്ത
കണ്ണുകളും കവിള്ത്തടങ്ങളും , ചുണ്ടില്‍ വിരിയുന്ന മോഹമഞ്ഞയും ഒരു മോണാലിസ
ചിത്രത്തിന്റെ രൂപ ലാവണ്യത്തോടെ കാണുമ്പോള്‍
***************
*************
മഞ്ഞപ്പൂക്കള്‍
മാത്രം വിരിയുന്ന പൂന്തോട്ടമായിരുന്നു അവളുടേത് .
കൊഴിഞ്ഞു വീണ
പൂക്കളെല്ലാം പെറുക്കി അവള്‍ കൂടയിലാക്കി . മഞ്ഞ
കടലാസുപൂക്കള്‍ ചെടിയിലിരുന്ന തിത്തിരിപ്പക്ഷി ചോദിച്ചു ;
‘‘ എന്തിനാ നിനക്കീ
പൂക്കളെല്ലാം ! ,മരണത്തിന്‍റെ മണമാണല്ലോ അവയ്ക്കെല്ലാം.....!? ‘’
അവള്‍ പൂക്കുട
മാറോടണച്ചു.കുനിഞ്ഞു മുഖം അതില്‍ പൂഴ്ത്തി ആഞ്ഞു ശ്വസിച്ചു .പിന്നെ ഓരോ പൂവും
എടുത്ത് ചുംബിച്ചു .
വിഷാദം പൂത്ത കവിളില്‍
ചുണ്ടില്‍ വിരിഞ്ഞ മോഹമഞ്ഞയുമായി മുഖം കുനിച്ച് ,കൊഴിഞ്ഞു പാറി വീഴും പൂക്കള്‍ക്കിടയിലൂടെ
,മഞ്ഞ വിരിച്ച തണലിലൂടെ , വര്‍ണ്ണങ്ങള്‍ ഒളിപ്പിച്ച ചിറകുമായ് അവള്‍ പാറി പാറി
...................
സ്നേഹപൂര്‍വം
സ്നേഹിത, മായ
ബാലകൃഷ്ണന്‍
Comments
Post a Comment