ഈറന്‍ സന്ധ്യകള്‍
·
ഈറന്‍ സന്ധ്യകള്‍.....
·
·
ഈ സന്ധ്യകളില്‍
·
ഈ സന്ധ്യാംബരത്തില്‍
·
എന്റെ പ്രണയം
·
പൂക്കുന്നു !
ഈ സന്ധ്യകളില്‍
ഈ സന്ധ്യാംബരത്തില്‍
എന്റെ പ്രണയം
എരിയുന്നു !
ഈ സന്ധ്യകളില്‍
ഈ പ്രദക്ഷിണ വഴികളില്‍
എന്റെ പ്രണയം
അലയുന്നു !
ഈ സന്ധ്യകളില്‍
മിടിക്കും ആലിലച്ചാര്‍ത്തുകളില്‍
എന്റെ പ്രണയം
ഈ സന്ധ്യകളില്‍
നിറയും തുളസിക്കതിര്‍ മാലകളില്‍
എന്റെ പ്രണയം
കൊരുക്കുന്നു !
ഈ സന്ധ്യകളില്‍
ഈ നിറദീപങ്ങള്‍ക്ക് മുന്നില്‍
എന്റെ പ്രണയം
കണ്‍ തുറക്കുന്നു !
ഈ സന്ധ്യകളില്‍
ഈ കര്‍പ്പൂര ഗന്ധത്തില്‍
എന്റെ പ്രണയം
അലിയുന്നു !
ഈ സന്ധ്യകളില്‍
ഈ സോപാന തിരുനടയില്‍
എന്റെ പ്രണയം
ഉരുകിയൊലിക്കുന്നു !
ഈ സന്ധ്യകളില്‍
നെറ്റിയിലണിയും തൊടു
ചന്ദനക്കുറിയില്‍
എന്റെ പ്രണയം
കുളിരണിയുന്നു !
ഈ സന്ധ്യകളില്‍
ഈ സന്ധ്യാംബരത്തില്‍
എന്റെ പ്രണയം
സിന്ദൂരമണിയുന്നു !
ഈ സന്ധ്യകളില്‍
തഴുകും കുളിര്‍കാറ്റില്‍
എന്റെ പ്രണയം
എന്നെ പുണരുന്നു !
ഈ സന്ധ്യകളില്‍
ഈ സന്ധ്യാംബരത്തില്‍
എന്റെ പ്രണയം
പൂത്തുലയുന്നു !!
ഈ സന്ധ്യകളില്‍
ഈ സന്ധ്യാംബരത്തില്‍
എന്റെ പ്രണയം
എരിയുന്നു !!
സ്നേഹപൂര്‍വം സ്നേഹിത
…..മായ ബാലകൃഷ്ണന്‍
........
സന്ധ്യാ വേളയിലെ ക്ഷേത്ര ദര്ശനങ്ങളോടുള്ളതാണ് എന്റെയയീ പ്രണയം .അത് ഇന്നും സന്ധ്യകളില്‍ പൂത്തുലയുകയും സന്ധ്യ എരിഞ്ഞടങ്ങുന്ന അതേ വികാരത്തോടെ,എന്നില്‍ എരിയുകയും ചെയ്ത ഏതോ നിമിഷത്തില്‍ പിറന്നു വീണ ഒന്ന് !!
ReplyDelete