ഈറന്‍ സന്ധ്യകള്‍


·                         ഈറന്‍ സന്ധ്യകള്‍.....
·      

·                            ഈ സന്ധ്യകളില്‍  
·                     ഈ സന്ധ്യാംബരത്തില്‍
·                        എന്റെ പ്രണയം
·                                പൂക്കുന്നു !

          ഈ സന്ധ്യകളില്‍
             ഈ സന്ധ്യാംബരത്തില്‍
                എന്റെ പ്രണയം
                   എരിയുന്നു !

       ഈ സന്ധ്യകളില്‍
            ഈ പ്രദക്ഷിണ വഴികളില്‍
              എന്റെ പ്രണയം
                     അലയുന്നു !

          ഈ സന്ധ്യകളില്‍
            മിടിക്കും ആലിലച്ചാര്‍ത്തുകളില്‍
              എന്റെ പ്രണയം
                 ഉലയുന്നു !

           ഈ സന്ധ്യകളില്‍
             നിറയും തുളസിക്കതിര്‍ മാലകളില്‍
              എന്റെ പ്രണയം
                     കൊരുക്കുന്നു !

             ഈ സന്ധ്യകളില്‍
              ഈ നിറദീപങ്ങള്‍ക്ക് മുന്നില്‍
                  എന്റെ പ്രണയം
                      കണ്‍ തുറക്കുന്നു !

       ഈ സന്ധ്യകളില്‍
         ഈ കര്‍പ്പൂര ഗന്ധത്തില്‍
            എന്റെ പ്രണയം
                  അലിയുന്നു !

       ഈ സന്ധ്യകളില്‍
         ഈ സോപാന തിരുനടയില്‍
                എന്റെ പ്രണയം
                    ഉരുകിയൊലിക്കുന്നു !

       ഈ സന്ധ്യകളില്‍
            നെറ്റിയിലണിയും തൊടു
              ചന്ദനക്കുറിയില്‍
                എന്റെ പ്രണയം
                     കുളിരണിയുന്നു !


           ഈ സന്ധ്യകളില്‍
                  ഈ സന്ധ്യാംബരത്തില്‍
              എന്റെ പ്രണയം
                  സിന്ദൂരമണിയുന്നു !


           ഈ സന്ധ്യകളില്‍
              തഴുകും കുളിര്‍കാറ്റില്‍
               എന്റെ പ്രണയം
                 എന്നെ പുണരുന്നു !

         ഈ സന്ധ്യകളില്‍
              ഈ സന്ധ്യാംബരത്തില്‍
                 എന്‍റെ  പ്രണയം
                    പൂത്തുലയുന്നു !!

           ഈ സന്ധ്യകളില്‍
             ഈ സന്ധ്യാംബരത്തില്‍
                 എന്‍റെ  പ്രണയം
                   എരിയുന്നു  !!

സ്നേഹപൂര്‍വം സ്നേഹിത 
·        

…..മായ ബാലകൃഷ്ണന്‍ ........

Comments

  1. സന്ധ്യാ വേളയിലെ ക്ഷേത്ര ദര്ശനങ്ങളോടുള്ളതാണ് എന്റെയയീ പ്രണയം .അത് ഇന്നും സന്ധ്യകളില്‍ പൂത്തുലയുകയും സന്ധ്യ എരിഞ്ഞടങ്ങുന്ന അതേ വികാരത്തോടെ,എന്നില്‍ എരിയുകയും ചെയ്ത ഏതോ നിമിഷത്തില്‍ പിറന്നു വീണ ഒന്ന് !!

    ReplyDelete

Post a Comment

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!