Revenge

   

                    Revenge
               *******

കൊടുമ്പിരിക്കൊണ്ട യുദ്ധം കഴിഞ്ഞു ,
ശീതസമരത്തിനൊടുവില്‍
ജീവന്‍റെ തുടിപ്പുകള്‍ തന്നെ വച്ചു നീട്ടി
പക്ഷേ അവനതു നിരസിച്ചു ;

വര്‍ണ്ണങ്ങളും സുഗന്ധങ്ങളുമായിരുന്നു
അവനു വേണ്ടിയിരുന്നത് ,
എടുത്തോട്ടെ !! അങ്ങനെയെങ്കിലും
ഒഴിഞ്ഞു തരുമല്ലോ !

 അങ്ങനെ , ആര്‍ക്കും വേണ്ടാത്ത ,
എനിക്ക് പോലും വേണ്ടാത്ത
 ആ പാവം പ്രാണനെ ഞാന്‍
       എന്‍റെ കൂടെ കൂട്ടി

കാറ്റില്‍ ഉലയാതെ
മഞ്ഞില്‍ ഉറയാതെ
വെയിലില്‍ പൊള്ളാതെ ,
ഏഴു കവാടങ്ങളുള്ള
കൂട്ടില്‍ അടച്ചു .
   കൂടെ കൂട്ടി .

ഇനി നീയെന്‍റെ സത്തയിലേക്കിറങ്ങി വരിക
ഇനി നീയെന്‍റെ ആത്മാവിലേക്കിറങ്ങി വരിക
അവിടെ എന്റെ വികാരങ്ങളുടെ ,
അവിടെ എന്റെ വിചാരങ്ങളുടെ ,
പുഴുക്കുത്തുകളെല്‍ക്കാത്ത
വ്രണിതങ്ങളാകാത്ത
ഹൃദയതന്ത്രികള്‍ ഒരുക്കി വെച്ചിട്ടുള്ളത് 
   കാണൂ !

സ്നേഹപൂര്‍വം  സ്നേഹിത
മായ ബാലകൃഷ്ണന്‍.
   

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!