മഞ്ഞു പെയ്യുമ്പോള്‍ !

ഭക്തി ലഹരി കുളിര്‍മഞ്ഞു പെയ്യിക്കുന്ന മണ്ഡലവ്രതക്കാലം !!,ക്ഷേത്ര ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും ആത്മീയ ജ്ഞാനത്തിലേക്കുള്ള ആദ്യ പടവുകള്‍ മാത്രമാണ് ,. എങ്കിലും ജീവിത കാലം മുഴുവനും ആവേശം പകരാന്‍ ചിലപ്പോള്‍ ആ ഓര്‍മ്മകള്‍ മാത്രം മതിയാകും !! അന്നൊന്നും വെളുപ്പിനേ ആരും വിളിച്ചു ഉണര്ത്തുകയൊന്നും വേണ്ട ; അടുത്ത ഭഗവതി ക്ഷേത്രത്തിലെ അതെ ; ഞങ്ങളുടെ പാലയ്ക്കാട്ടു കാവിലെ // കതിനവെടിയും ശരണമന്ത്രങ്ങളും ഭക്തിഗാനങ്ങളും കേട്ടാണ് ഉണരുക ; ഉത്സവക്കാലമായാലും മറ്റു വിശേഷങ്ങള്‍ വന്നാലും കാവിനു മുറ്റത്താണോ വീടിന്‍റെ മുറ്റത്താണോന്നു തോന്നും പോലെയാ പ്രതിഫലനങ്ങള്‍... അവിടന്നങ്ങോട്ട് ഒരു തരം ആവേശമോ മത്സരമോ ഒക്കെയായിരിക്കുംഎല്ലാ കാര്യങ്ങള്‍ക്കും ..ക്ഷേത്രത്തില്‍ ആദ്യം എത്തുന്ന കുറച്ചു പേര...