ഫാസിസത്തിനെതിരെ !

ഫാസിസത്തിനെതിരേ... ================ 27/11/2017 നായത്തോട് ഫാസിസത്തിനെതിരെ എന്ന സാംസ്കാരിക കൂട്ടായമയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെന്നറിയുന്നതു കൊണ്ടാണ് ഞാനതിൽ പങ്കെടുത്തത്.ശ്രീ പ്രിയനന്ദൻ സർ ,ഡോക്ടർ സി രാവുണ്ണി , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , സിന്ധു ദിവാകരൻ ,സോബിൻ മഴവില്ല് , കെ കെ കുമാരൻ ,തുടങ്ങീ കലാസാഹിത്യരംഗത്തെ പ്രമുഖർക്കൊപ്പം ഒരു വേദി പങ്കിടുക ,നല്ലൊരനുഭവം കൂടിയായിരുന്നുവത്! രാജ്യം ഇന്ന് അതിസങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്.ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഇഷ്ട ഭക്ഷണത്തിനും മേൽ വരെ അധികാരത്തിന്റെ കറുത്ത കൈ വീണിരിക്കുകയാണ് .സ്വാതന്ത്ര്യം എന്നതിനു ജീവശ്വാസത്തോളം വിലയുണ്ട് .ഇവിടെ ചെറുത്തു നില്പിന്റെ ഒരുതരി ശബ്ദമെങ്കിലും പുറപ്പെടുവിക്കാൻ നമുക്കേവർക്കും കഴിയണം! രാഷ്ട്രത്തോടും സമൂഹത്തോടും നമുക്കേവർക്കും ഒരു പ്രതിബദ്ധത വേണം! എഴുത്തിന്റെ തട്ടകത്തിൽ നിൽക്കുമ്പോൾ എനിക്കും ആ ഒരു പ്രതിബദ്ധത നിറവേറ്റാനുണ്ട്.! വളരെ വിശാലമായ ആർഷ ഭാരത സംസ്കൃതിയിൽ ഊറ്റംകൊള്ളുന്നവർ എടുത്തണിഞ്ഞിരിക്കുന്ന രാക്ഷസീയ നീതിയാണു ഇവിടെയെങ്ങും നിറയുന്നത്. എന്താ...