ഫാസിസത്തിനെതിരെ !
ഫാസിസത്തിനെതിരേ...
================
27/11/2017 നായത്തോട്
ഫാസിസത്തിനെതിരെ എന്ന സാംസ്കാരിക കൂട്ടായമയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെന്നറിയുന്നതു കൊണ്ടാണ് ഞാനതിൽ പങ്കെടുത്തത്.ശ്രീ പ്രിയനന്ദൻ സർ ,ഡോക്ടർ സി രാവുണ്ണി , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , സിന്ധു ദിവാകരൻ ,സോബിൻ മഴവില്ല് , കെ കെ കുമാരൻ ,തുടങ്ങീ കലാസാഹിത്യരംഗത്തെ പ്രമുഖർക്കൊപ്പം ഒരു വേദി പങ്കിടുക ,നല്ലൊരനുഭവം കൂടിയായിരുന്നുവത്!
രാജ്യം ഇന്ന് അതിസങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്.ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഇഷ്ട ഭക്ഷണത്തിനും മേൽ വരെ അധികാരത്തിന്റെ കറുത്ത കൈ വീണിരിക്കുകയാണ് .സ്വാതന്ത്ര്യം എന്നതിനു ജീവശ്വാസത്തോളം വിലയുണ്ട് .ഇവിടെ ചെറുത്തു നില്പിന്റെ ഒരുതരി ശബ്ദമെങ്കിലും പുറപ്പെടുവിക്കാൻ നമുക്കേവർക്കും കഴിയണം!
രാഷ്ട്രത്തോടും സമൂഹത്തോടും നമുക്കേവർക്കും ഒരു പ്രതിബദ്ധത വേണം! എഴുത്തിന്റെ തട്ടകത്തിൽ നിൽക്കുമ്പോൾ എനിക്കും ആ ഒരു പ്രതിബദ്ധത നിറവേറ്റാനുണ്ട്.!
വളരെ വിശാലമായ ആർഷ ഭാരത സംസ്കൃതിയിൽ ഊറ്റംകൊള്ളുന്നവർ എടുത്തണിഞ്ഞിരിക്കുന്ന രാക്ഷസീയ നീതിയാണു ഇവിടെയെങ്ങും നിറയുന്നത്. എന്താണു സനാതന ധർമ്മം? സമത്വം,സ്വാതന്ത്ര്യം ,തുല്യനീതി എവിടെയാണു?
എന്താണു സമത്വം?
ഐൻസ്റ്റീൻ ആറ്റം കണ്ടുപിടിച്ചപ്പോൾ അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം വളരെ പ്രതിലോമകരമായ വിസ്ഫോടനം/ കൂട്ടക്കുരുതിയാണു കണ്ടത്! അതുപോലെ തന്നെ ഏതു മതവും മനുഷ്യ നന്മയെ ലക്ഷ്യം കണ്ടാണു വിഭാവനം ചെയ്തത് !
എന്നാൽ മതത്തിന്റെ മുഖമൂടിയണിഞ്ഞ് സ്വാർത്ഥ ലാഭത്തിനായ് /മതത്തെ ഉപകരണമാക്കുകയാണു ഇന്ന് തല്പര കക്ഷികൾ .മതഗ്രന്ഥങ്ങൾ വിഭാവനം ചെയ്യുന്ന നന്മകളെ ദുർവ്യാഖാനം ചെയ്ത് സ്വന്തം താല്പര്യങ്ങൾക്കുപയോഗ -പ്പെടുത്തുന്നു!
ചോരകൊണ്ട് ചരിത്രം മാറ്റിക്കുറിക്കാൻ ശ്രമിക്കുന്നു!മതത്തിന്റെ പേരിൽ രാജ്യാതിർത്തികൾ ഭേദിച്ച് ഛിദ്രശക്തികൾ അധികാര തേർവാഴ്ച്ച നടത്താൻ ശ്രമിക്കുന്നു! പലായനങ്ങളും കൂട്ടക്കുരുതികളും നടത്തുന്നു! ഇവിടെയൊക്കെ നമ്മൾ ചിന്തിക്കുന്നു ,സംസാരിക്കുന്നു ,എഴുതുന്നു , മറുപക്ഷം ,ഭയചകിതരായി , പേയിളകി വെടിയുണ്ടകളുതിർക്കുന്നു! ഒരു നാവു മുറിച്ചാൽ അതിൽ നിന്നൊരായിരം ശബ്ദമായിരിക്കും ഉയരുക !
രാമരാജ്യം വരുത്താൻ ശ്രമിക്കുന്നവർ! എന്താണു രാമരാജ്യം എന്നു മനസ്സിലാക്കുന്നില്ല . പ്രജാക്ഷേമ തല്പരർ ആയിരിക്കണം ഭരണാധികാരികൾ എന്നാണു! മറ്റെന്തിനേക്കാളും സ്വന്തം പ്രജകളുടെ ക്ഷേമം!അതാണവർക്ക് വലുത്! ശ്രീരാമനെ പ്പോലും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ കുറ്റാരോപിതനാക്കാറുണ്ട് നമ്മൾ ! പക്ഷേ അദ്ദേഹം തികഞ്ഞ ഭരണാധികാരിയായിരുന്നു. അതായിരുന്നു സത്യം! സ്വന്തം ഇഷ്ടങ്ങളെ , കുടുംബത്തെ പോലും പ്രജകൾക്കായി ബലി കഴിച്ച വ്യക്തിയായിരുന്നു ശ്രീരാമൻ എന്ന ഭരണാധികാരി !
ഈയിടെ വാട്സാപ്പിൽ വായിച്ച ഒരു സംഭവമുണ്ടായിരുന്നു! റഷ്യൻ ഭരണാധികാരിയായിരുന്ന ലെനിന്റെ ഭരണകാലത്ത് ,കാൻസെർ ബാധിതയായി ,മരണത്തോടടുത്ത ഒരു പെൺകുട്ടി ,പ്രസിഡന്റിനെ കാണണം എന്ന ആഗ്രഹമറിയിച്ചപ്പോൾ അദ്ദേഹം ആ കുട്ടിയെ കാണാൻ ചെല്ലുകയാണു. കണ്ടു യാത്ര ചോദിക്കാൻ നേരം ആ കുട്ടി ,തനിക്ക് അവസാനമായി ഒരാഗ്രഹം കൂടിയുണ്ട് ,അങ്ങ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എന്നുപറയുന്നു! തികഞ്ഞ നിരീശ്വര വാദിയായ അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നുകണ്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ,കുട്ടിയുടെ കുടുംബാംഗങ്ങൾ എല്ലാവരും സ്വല്പം ഭയത്തോടെയാണു ആ ചോദ്യത്തെ നേരിട്ടത്.പക്ഷെ ആ നിമിഷം ഒരു മടിയും കൂടാതെ അദ്ദേഹം മുട്ടുകുത്തി കൈകൾ ഉയർത്തി ആ നാട്ടിലെ രീതിയനുസരിച്ച് പ്രാർത്ഥിക്കുകയായിരുന്നു. തന്റെ വിശ്വാസങ്ങളെ മാറ്റിവച്ച് ഒരു തികഞ്ഞ ഭരണാധികാരി എന്ന നിലയിൽ തന്റെ ജനതയുടെ ഇഷ്ടത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തത്!
ഇവിടെ പ്രജകളെ ശ്വാസം മുട്ടിക്കുന്ന ദുസ്സഹമായ നീതികൾ കൊണ്ടുവരിഞ്ഞു മുറുക്കുന്നു! ദേശീയപതാകയെപ്പോലും ചവറ്റുകുട്ടയിലാണു തള്ളിയിട്ടത്! സിനിമാതിയറ്ററിലെ കൂക്കിവിളികൾക്കൊപ്പം കൊണ്ടു നിറുത്തി നമ്മുടെ ദേശീയ ഗാനത്തെ! ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി സ്വയം ന്യായീകരിച്ചുകൊണ്ടിരുന്നു!
ഗോമാതാവിനെ പോലും അപഹാസ്യയാക്കി ! പരിപാവനത ഓരോ മനസ്സുകളിലുമാണു വേണ്ടത് . അനാവശ്യയിടങ്ങളിൽ അതു വിളമ്പി ! കടുത്ത പ്രഹരം ഏല്പിക്കുന്ന നിയമങ്ങൾ! ഞങ്ങളും ഹിന്ദുക്കളാണു! എവിടെ ?ഇതാണോ നിങ്ങളുടെ ഹിന്ദൂയിസം! ഇതാണോ സനാതന ധർമ്മം!സമത്വം ,സ്വാതന്ത്ര്യം!
പ്രശസ്ത പത്രപ്രവർത്തകനും ഇക്കണോമിസ്റ്റുമായിരുന്ന ശ്രീ അരുൺ ഷൂറി പറഞ്ഞത് രാജ്യത്ത് ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്നാണു! അനുകൂലിച്ചിരുന്നവർ പോലും സത്യം തിരിച്ചറിഞ്ഞ് തള്ളിപ്പറയുന്ന അവസ്ഥയിലായി...
ഈയിടെ വായിച്ച വയലാർ അവാർഡ് നേടിയ ശ്രീ ടി ഡി രാമകൃഷ്ണന്റെ ആണ്ടാൾ ദേവനായകി വായിച്ചപ്പോൾ അതിലൊരിടത്ത് നമ്മുടെ ഒരു ഭരണകർത്താവിനെ ഓർത്തുപോയി .
തമിഴ് വംശീയപ്പോരാട്ടത്തിന്റെ കഥ പറയുന്ന നോവലാണല്ലോ അത്! അവിടെ പട്ടാളത്തിന്റെയും തമിഴ് വിമോചന പോരാട്ടക്കാരുടെയും ഫാസിസ്റ്റ് അക്രമണങ്ങളുക്കും ക്രൂരമായ പീഡനങ്ങൾക്കു വിധേയeമാകുന്നത് സ്ത്രീകൾ ആണു! ആ സ്ത്രീകൾ സേവ് ശ്രീലങ്ക ഫ്രം ഫാസിസം എന്നൊരു സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്.
ആഭ്യന്തര യുദ്ധാനന്തരം പ്രസിഡന്റ് കൊളൊമ്പോവിൽ വച്ച് അന്താരാഷ്ട്ര ഉച്ചകോടി വിളിച്ചു കൂട്ടുന്നു! വിവിധ രാഷ്ട്ര നേതാക്കൾ അണിനിരക്കുന്ന ഉച്ചകോടി തന്റെ മുഖം മിനുക്കാനുള്ള /തന്റെയും ഭരണ പട്ടാള വർഗത്തിന്റെയും ചെയ്തികളെ വെളുപ്പിച്ചെടുക്കാൻ ചെയ്യുന്ന കുതന്ത്രമാണെന്ന് സേവ് എന്ന ആ സംഘടനപ്രവർത്തകർ തിരിച്ചറിയുകയാണു. .
ഏതാണ്ട് അതിനു സമാനമാണു ,വിദേശ രാഷ്ട്രങ്ങൾക്കു മുന്നിൽ മികച്ച ഭരണാധികാരിയെന്ന് വരുത്തി തീർക്കാൻ നടത്തുന്ന നമ്മുടെ രാഷ്ട്ര നേതാവും !
അതുപോലെ കേരളം, മറ്റേതൊരു സംസ്ഥാനത്തേക്കാളും സാമൂഹികമായും ,വിദ്യാഭ്യാസപരമായും ആരോഗ്യ രംഗത്തുമെല്ലാം മികച്ച നിലവാരത്തിലാണെന്ന് ഏവർക്കുമറിയാം! കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷം ഇന്നോളം ഇവിടെ നിലനിൽക്കുന്ന ശക്തമായ ഇടതുപക്ഷത്തിന്റെ ചെറുത്തു നില്പിന്റെ ഫലമാണു ആ വളർച്ചയ്ക്കു പിന്നിലെന്ന് നിസംശയം ആരും സമ്മതിച്ചു തരും .
ഇവിടെ നമ്മുടെ യുവത പ്രബുദ്ധരാകണം.!
രാഷ്ട്രീയ ഇച്ഛാശക്തിയോടെ വളരണം.
രാഷ്ട്രബോധമുള്ളവരായി വളരണം!
ചെറുത്തു നില്പിന്റെ ശബ്ദം പുറപ്പെടുവിക്കാൻ കഴിയണം! അവിടെ നമ്മൾ സംസ്കാരമുള്ളവരും സാമൂഹിക അവബോധമുള്ളരും ആയി തീരും! തീർച്ചയായുംനല്ലൊരു നാളെക്കു വേണ്ടി ആശംസിക്കുന്നു! ! അഭിവാദ്യങ്ങൾ!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ

Comments
Post a Comment