Posts

Showing posts from March 20, 2016

സ്നേഹപൂർവ്വം

Image
' തുടികൊട്ട് ' പുസ്തകം വായിച്ചും പത്രക്കുറിപ്പുകൾ കണ്ടും പോസ്റ്റൽ ആയി എഴുതി അറിയിച്ച ചില അഭിപ്രായങ്ങളും ആശംസാകുറിപ്പുകളുമാൺ് ഇത് . വളരെ അപ്രതീക്ഷിതമായ ലഭിച്ച അപരിചിതരുടെ കത്തുകൾ കണ്ട് അത്ഭുതവും ആകാംക്ഷയും ആയിരുന്നു., പക്ഷേ ചെന്നെത്തിച്ചത് നമ്മളേവരും ഇഷ്ടപ്പെടുന്ന പ്രിയ എ എസ്‌ എന്ന കഥാകൃത്തിന്റെ അച്ഛനാണു  എഴുതിയിരിക്കുന്നത്  എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞുപോയി.ആ വലിയ മനസിനേ നമിച്ചേ തീരൂ. എന്നാൽ രണ്ടാമത് വന്നത്,പത്ര വാർത്ത വന്നതിനു ശേഷമാണ് . ഒരു തുണ്ടു കടലാസ്സ് എന്ന് പറയാവുന്ന വൺ സൈഡ് പേപ്പറിൽ എഴുതിയ ,   ഇപ്പൊഴും പിടി തരാത്ത ഒരു അജ്ഞാത കർത്താവിന്റെ കവിതയിലൊളിപ്പിച്ച ഭാവുകങ്ങൾ ആയിരുന്നു.അത്  .. ആ അക്ഷരങ്ങളും ഭാഷയും ,ഒരു  പ്രായമായ വ്യക്തിയാണ് അതെന്ന്   വെളിപ്പെടുത്തുന്നുണ്ട് . ഫോൺ നമ്പറോ പേരോ പോലും വയ്ക്കാതിരുന്നത് കഷ്ടമായിപ്പോയി .നമ്മുടെ   ഒരു വരി പോലും മറ്റൊരാൾക്ക് അവകാശപ്പെട്ടതാകരുത് എന്ന് ചിന്തിക്കുന്ന നമുക്കേവർക്കും ഈ നിസ്വാർത്ഥത മനസിലായെന്ന് വരില്ല .      വായിക്കൂ .....  ആസ്വാദ കുറിപ്പ് 🌲🌹🌲 കെ .ആർ .സദാശിവൻ നായർ...

ജീവിത തുടിപ്പുകൾ !

Image
ജീവിത തുടിപ്പുകൾ !  'തുടികൊട്ട് ' കൊണ്ടു തന്ന ചില സൗഭാഗ്യങ്ങൾ ....💜   മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ ! സുഗതകുമാരി ടീച്ചർ . നേരിട്ട് കാണണം സംസാരിക്കണം എന്നത് എന്റെ  ജീവിതാഭിലാഷമായിരുന്നു .എങ്കിലും ജന്മ സാഫല്യമായ് സ്നേഹ നിർഭരമായ  ആ  വിളി ഇന്നെന്റെ   കാതിലെത്തി . ( 2 /2/ 2016 )  പച്ചയും നീരും വറ്റുന്ന ഭൂമിയ്ക്കും ഭാഷയ്ക്കും വേണ്ടി മാനസിക നില കൈവിട്ടുപോയി അഭയമില്ലാതലയുന്ന  മക്കൾക്കും , ചൂഷിതരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നില കൊള്ളുന്ന  ടീച്ചർ അമ്മ .എവിടെയും തന്റെ അനാരോഗ്യവും മറന്ന് ഓടിയെത്തും.      ആറന്മുള പ്രദേശത്തെ ,വികസന ഭീമന്മാർ പറത്തി കൊണ്ടു പോയില്ലേ !!?എൻഡോസൾഫാൻ വിതച്ച ദുരിതങ്ങളുടെ നടുക്കയത്തിൽ നിന്നും കരകയറാനാകാതെ ഇന്നും വേദനിക്കുന്ന അമ്മമാരും  കുഞ്ഞുങ്ങളും !. മറ്റൊരുത്തന്റെ  വേദന, തന്റെ വേദനയായി ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്ന ആ അമ്മയ്ക്ക് ഇതൊന്നും താങ്ങാനാവുന്നില്ല .  ഇതെല്ലാം കണ്ട്  മനം നൊന്ത് ,തനിക്കിനി  അധികം ജീവിച്ചിരിക്കണ്ട എന്നാണ് ഈ  ടീച്ചർ അമ്മ പറയുന്നത് !...

ആട് ജീവിതം .....സമസ്യ ...!!

ആട്  ജീവിതം . “ ആ ജീവിതത്തിലേക്ക് നടന്നു പോകേണ്ടത് എന്റെ  വിധിയായിരുന്നു . ഞാന്‍ അതിനെ മറികടന്നു പോന്നു അത്ര മാത്രമേ ഞാന്‍ വിചാരിക്കുന്നുള്ളൂ .അതിനപ്പുറം എന്തെങ്കിലും ഇനി ചിന്തിച്ചാൽ സത്യമായും എനിക്ക് ഭ്രാന്തു പിടിക്കും ! ”  ആടു ജീവിതം വായിച്ചപ്പോൾ‍ മനസ്സിൽ‍ കുരുങ്ങിയ വരികളാണ് . ഇതൊരിക്കലും ബെന്യാമിന്റെ ഭാവനയാവാൻ‍ തരമില്ല . സാക്ഷാല്‍ ‘നജീബ്’  ന്റെ വാക്കുകള്‍ തന്നെയാവാനേ വഴിയുള്ളൂ .   ഇങ്ങനെ, തുറക്കാൻ‍ ഭയപ്പെട്ടു പോകുന്ന ജീവിതത്തിന്റെ  ചില അദ്ധ്യായങ്ങളിലേക്ക്, അറിയാതെ ഞാനും കടന്നു പോവുകയുണ്ടായി  .  അസ്ഥികൾ  നുറുങ്ങുന്ന ,ചോര പൊടിയുന്ന ,ആവി പറക്കുന്ന ആ ഭ്രാന്തമായ  വേദനക്കു മുന്നിൽ‍ ഉപാധികളില്ലാതെ കീഴടങ്ങിയ കാലം !   വേദനകളില്ലാത്ത ഒരു ദിനം അതുമല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ‍, വേണ്ട ഏതാനും നിമിഷങ്ങൾ അത്രയൊക്കെയെ അന്നെല്ലാം  ആഗ്രഹിച്ചിട്ടുള്ളൂ .!   ഇതിപ്പോ അര്ബാബ് ന്റെ പിടിയില്‍ നിന്നും രക്ഷപെട്ട് കത്തിക്കാളുന്ന ആ യാതനകളുടെ കാലത്തേക്ക് നജീബ് തിരിഞ്ഞു നോക്കാൻ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ .ഭ്രാന്ത്‌ പിടിക്കും എന്നാണ് അ...