ജീവിത തുടിപ്പുകൾ !

ജീവിത തുടിപ്പുകൾ ! 


'തുടികൊട്ട് ' കൊണ്ടു തന്ന ചില സൗഭാഗ്യങ്ങൾ ....💜
  മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ ! സുഗതകുമാരി ടീച്ചർ .
നേരിട്ട് കാണണം സംസാരിക്കണം എന്നത് എന്റെ  ജീവിതാഭിലാഷമായിരുന്നു .എങ്കിലും ജന്മ സാഫല്യമായ് സ്നേഹ നിർഭരമായ  ആ  വിളി ഇന്നെന്റെ   കാതിലെത്തി . ( 2 /2/ 2016 ) 

പച്ചയും നീരും വറ്റുന്ന ഭൂമിയ്ക്കും ഭാഷയ്ക്കും വേണ്ടി
മാനസിക നില കൈവിട്ടുപോയി അഭയമില്ലാതലയുന്ന 
മക്കൾക്കും , ചൂഷിതരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നില കൊള്ളുന്ന  ടീച്ചർ അമ്മ .എവിടെയും തന്റെ അനാരോഗ്യവും മറന്ന് ഓടിയെത്തും.
     ആറന്മുള പ്രദേശത്തെ ,വികസന ഭീമന്മാർ പറത്തി കൊണ്ടു പോയില്ലേ !!?എൻഡോസൾഫാൻ വിതച്ച ദുരിതങ്ങളുടെ നടുക്കയത്തിൽ നിന്നും കരകയറാനാകാതെ ഇന്നും വേദനിക്കുന്ന അമ്മമാരും  കുഞ്ഞുങ്ങളും !.
മറ്റൊരുത്തന്റെ  വേദന, തന്റെ വേദനയായി ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്ന ആ അമ്മയ്ക്ക് ഇതൊന്നും താങ്ങാനാവുന്നില്ല .
 ഇതെല്ലാം കണ്ട്  മനം നൊന്ത് ,തനിക്കിനി  അധികം ജീവിച്ചിരിക്കണ്ട എന്നാണ് ഈ  ടീച്ചർ അമ്മ പറയുന്നത് ! 
എന്നിട്ടും എന്തേ കല്ലുപോലും അലിഞ്ഞു പോകുന്ന തെളിമയ്ക്കു മുന്നിൽ വേണ്ടപ്പെട്ടവർ ബധിരരാവുന്നത് !!?
 നന്മയും സ്നേഹവും നിറഞ്ഞ പ്രിയ സൗഹൃദങ്ങൾ മുരളീധരൻ പട്ടാമ്പിയും ,താരചേച്ചിയും (  Thara Kizhakkeveettil ) ഇന്ന് എന്റെ പുസ്തകം ' തുടികൊട്ട് ' ടീച്ചർക്ക് കൈമാറി. 
ടീച്ചറമ്മയുടെ  മോളേ എന്ന വിളിയിൽ തന്നെ  ഞാൻ മാഞ്ഞു പോയി ! 
" എന്റെ മോളോട് ഞാൻ എന്താ പറയേണ്ടത്"  അതു കൂടി കേട്ടതോടെ 
ഞാൻ  ഢിം ! എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാനായില്ല ! 
കവിതയുടെ മൂല്യം അറിഞ്ഞ എഴുത്ത് എന്ന് എന്നെ വിശേഷിപ്പിച്ചപ്പോൾ മഞ്ഞുരുകും പോലെ  ഞാനും തപിച്ചുപോയി. 
ഇതിനു അവസരമൊരുക്കി തന്ന പ്രിയ കൂട്ടുകാരെ, സൗഹൃദത്തിന് വിലയിടാൻ  നോക്കിയിട്ട് എനിക്ക്  കഴിയുന്നില്ല . സ്നേഹം ! സ്നേഹം  മാത്രം  ! അതേയുള്ളൂ .   

സ്നേഹപൂർവ്വം സ്നേഹിത 
മായ ബാലകൃഷ്ണൻ 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!