ആട് ജീവിതം .....സമസ്യ ...!!
ആട് ജീവിതം .
“ ആ ജീവിതത്തിലേക്ക് നടന്നു പോകേണ്ടത് എന്റെ വിധിയായിരുന്നു . ഞാന്‍ അതിനെ മറികടന്നു പോന്നു അത്ര മാത്രമേ ഞാന്‍ വിചാരിക്കുന്നുള്ളൂ .അതിനപ്പുറം എന്തെങ്കിലും ഇനി ചിന്തിച്ചാൽ സത്യമായും എനിക്ക് ഭ്രാന്തു പിടിക്കും ! ” ആടു ജീവിതം വായിച്ചപ്പോൾ മനസ്സിൽ കുരുങ്ങിയ വരികളാണ് . ഇതൊരിക്കലും ബെന്യാമിന്റെ ഭാവനയാവാൻ തരമില്ല . സാക്ഷാല്‍ ‘നജീബ്’ ന്റെ വാക്കുകള്‍ തന്നെയാവാനേ വഴിയുള്ളൂ . ഇങ്ങനെ, തുറക്കാൻ ഭയപ്പെട്ടു പോകുന്ന ജീവിതത്തിന്റെ ചില അദ്ധ്യായങ്ങളിലേക്ക്, അറിയാതെ ഞാനും കടന്നു പോവുകയുണ്ടായി .
അസ്ഥികൾ നുറുങ്ങുന്ന ,ചോര പൊടിയുന്ന ,ആവി പറക്കുന്ന ആ ഭ്രാന്തമായ വേദനക്കു മുന്നിൽ ഉപാധികളില്ലാതെ കീഴടങ്ങിയ കാലം ! വേദനകളില്ലാത്ത ഒരു ദിനം അതുമല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ, വേണ്ട ഏതാനും നിമിഷങ്ങൾ അത്രയൊക്കെയെ അന്നെല്ലാം ആഗ്രഹിച്ചിട്ടുള്ളൂ .! ഇതിപ്പോ അര്ബാബ് ന്റെ പിടിയില്‍ നിന്നും രക്ഷപെട്ട് കത്തിക്കാളുന്ന ആ യാതനകളുടെ കാലത്തേക്ക് നജീബ് തിരിഞ്ഞു നോക്കാൻ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ .ഭ്രാന്ത് പിടിക്കും എന്നാണ് അവൻ പറഞ്ഞത് .അതേ ഭ്രാന്ത് തന്നെ ! ആ കാലത്തെ തന്നിൽ നിന്നും അടർത്തി കളഞ്ഞ് അതിൽ നിന്നും രക്ഷപെടാനാണ് അവൻ ശ്രമിക്കുന്നത് .
സ്നേഹപൂർവം
മായ ബാലകൃഷ്ണന്‍ 🌹🌹🌹🌹🌹

Comments
Post a Comment