Posts

Showing posts from November 15, 2015

ആദിയുടെ ലോകം !

Image
        ആദിയുടെ ലോകം !     💞 💞 💙💙💞💞              തലയിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി , ആദി കണ്ണുകൾ തുറക്കാൻ മടിച്ച് അവിടെ കിടന്ന് ഉരുണ്ടു . ചുമരിൽ പതിപ്പിച്ചിരുന്ന മോഗ്ലിയുടെ ചിത്രം അവനെ നോക്കി ഹായ്  പറയുന്നു .പിന്നേം  പുതപ്പ്  മാറ്റി ബെഡ്ഡിൽ എഴുന്നേറ്റിരുന്നു .  ഇവനെന്തു സുഖമാ !ഒരു മരത്തീന്ന്  അടുത്ത  മരത്തിലേക്ക് ചാടി ,ഊഞ്ഞാലാടി  ....ബാലൂ.., അകേലാ ,ഭഗീരാ   എന്തോരം കൂട്ടുകാരാ .....  ഓടി ചാടി എന്തോരം കാട്ടുപഴങ്ങളും തിന്നാം . ഉറക്കം തൂങ്ങി പിടിച്ച മുഖവുമായ് അവൻ അവിടന്നും എഴുന്നേറ്റ് ,  വരാന്തയിൽ ചെന്നിരുന്നു. അപ്പോഴും  ഇന്നലത്തെ ദിവസ്സം പിന്നേം പിന്നേം തികട്ടി വന്നു. അച്ഛനും   അമ്മയ്ക്കും മുതിർന്നവർക്കുമൊക്കെ    ആകാം .എനിക്കെന്താ  ചെയ്താല്ല്!?  ഞാൻ എന്താ ഇത്ര  വലിയ തെറ്റ് ചെയ്തേ .?.ഇപ്പൊഴും ആലോചിച്ചിട്ട് എനിക്കൊരു പിടീം കിട്ടണില്ല .    ഈ വിച്ചുവാണു  എല്ലാം  പറ്റിച്ചത്.  ഏഷണി കൊടുത്ത് ഇത്രേം പ്രശ്നോണ്ടാ...