ആദിയുടെ ലോകം !
ആദിയുടെ ലോകം !
💞 💞 💙💙💞💞
തലയിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി , ആദി കണ്ണുകൾ തുറക്കാൻ മടിച്ച് അവിടെ കിടന്ന് ഉരുണ്ടു . ചുമരിൽ പതിപ്പിച്ചിരുന്ന മോഗ്ലിയുടെ ചിത്രം അവനെ നോക്കി ഹായ് പറയുന്നു .പിന്നേം പുതപ്പ് മാറ്റി ബെഡ്ഡിൽ എഴുന്നേറ്റിരുന്നു . ഇവനെന്തു സുഖമാ !ഒരു മരത്തീന്ന് അടുത്ത മരത്തിലേക്ക് ചാടി ,ഊഞ്ഞാലാടി ....ബാലൂ.., അകേലാ ,ഭഗീരാ എന്തോരം കൂട്ടുകാരാ .....
ഓടി ചാടി എന്തോരം കാട്ടുപഴങ്ങളും തിന്നാം .
ഉറക്കം തൂങ്ങി പിടിച്ച മുഖവുമായ് അവൻ അവിടന്നും എഴുന്നേറ്റ് , വരാന്തയിൽ ചെന്നിരുന്നു. അപ്പോഴും ഇന്നലത്തെ ദിവസ്സം പിന്നേം പിന്നേം തികട്ടി വന്നു.
അച്ഛനും അമ്മയ്ക്കും മുതിർന്നവർക്കുമൊക്കെ ആകാം .എനിക്കെന്താ ചെയ്താല്ല്!? ഞാൻ എന്താ ഇത്ര വലിയ തെറ്റ് ചെയ്തേ .?.ഇപ്പൊഴും ആലോചിച്ചിട്ട് എനിക്കൊരു പിടീം കിട്ടണില്ല .
ഈ വിച്ചുവാണു എല്ലാം പറ്റിച്ചത്. ഏഷണി കൊടുത്ത് ഇത്രേം പ്രശ്നോണ്ടാക്കിയത് അവനാ ! അതിനു ഞാനെന്താ അവനെ ചെയ്തേ ? ! മഴ നനയാൻ എന്തു രസാല്ലേ !എന്നിട്ടോ ,പൈപ്പ് വെള്ളം തെറിപ്പിച്ച് ശൂ ന്ന് മഴ വരുത്തി കൊടുത്തതല്ലേ ? മണ്ണ് കുഴച്ച് അവനുമേൽ ഹോളി പതിപ്പിച്ച് കൊടുത്തില്ലേ ? ഒന്നും അവനിഷ്ട്ടാവില്ല !എന്തു കളിച്ചാലും വായും പൊളിച്ചോണ്ട് മുത്തശ്ശന്റാടുത്ത് പരാതീം പറഞ്ഞോണ്ട് ചെല്ലും .
മ് മ്ം ഇന്നാളു അവനും കിട്ടി മുത്തശ്ശന്റെ അടുത്ത് ന്നു !!
അലറി കൂവി എന്നെ തല്ലു കൊള്ളിക്കാൻ ചെന്നതാ . പക്ഷേ അവനു എന്നോട് സ്നേഹംണ്ട് ട്ടോ ! അതല്ലേ ,എന്റെ കൂടെ കളിക്കാൻ പോവരുതെന്ന് പറഞ്ഞപ്പോ അവൻ മുത്തശ്ശനോട് വെല്ലുവിളിച്ചത് കേട്ടോ !
" ചേട്ടന്റെ കൂടെ കളിക്കാൻ പാടില്ലെങ്കിൽ മുത്തശ്ശൻ എനിക്ക് കളിക്കാൻ വേറെ കുട്ടികളെ കൊണ്ടു താ !!?" ഞാൻ അവനെ സപ്പോർട്ട് ചെയ്ത് ക്ലാപ്പ് ചെയ്തപ്പോ അത് അവനു വല്ല്യ ഇഷ്ടായി . . അവൻ എന്റെ തോളിൽ കൈയിട്ട് എന്നേം കൂട്ടി വിളിച്ചു കൊണ്ടു പോയി .
ഇന്നലെ കുഞ്ഞപ്പൂം കുഞ്ഞുണ്ണീം കളിക്കാൻ വന്നതാ .ഈ അച്ഛമ്മക്ക് അവരു വന്നാ നൂറു പരാതിയാ . "നീ എന്തിനാടാ ഈ വല്ല പിള്ളേരേം വിളിച്ചോണ്ട് വന്ന് !!"
ഹോ ! എന്തു പറഞ്ഞാലും ഈ വല്ല പിള്ളെരേം ന്ന് പറഞ്ഞാ തുടങ്ങുന്നതു തന്നെ!
എത്ര തവണ പറഞ്ഞതാ, അച്ഛമ്മേ .... അവരു വല്ല പിള്ളേരും അല്ലാ , അവർ എന്റെ ഫ്രണ്ട്സാന്നു . എന്നിട്ടും അവർ ബാത് റൂമിൽ മൂത്രം മുക്കാൻ പോയിട്ട് വെള്ളം ഒഴിച്ചില്ലാന്നും പറഞ്ഞ് പിന്നേം ചോദിക്കാ ൻ തുടങ്ങി .
"നീ എന്തിനാടാ വല്ല പിള്ളേരേം വിളിച്ചോണ്ട് എന്നും പറഞ്ഞു...
അച്ഛമ്മക്ക് ഞങ്ങൾ എപ്പോഴും പണി ഉണ്ടാക്കി വയ്ക്കണൂന്നും പറയാ .
എന്നാ . ഞാൻ അവരുടെ വീട്ടിൽ കളിക്കാൻ പോയതാ .അപ്പൊ ഞാൻ ചോറുണ്ടില്ലാ ,ചായ കുടിച്ചില്ലാ ന്നും പറഞ്ഞ് പരാതി ! അച്ഛമ്മക്ക് നടു വേദനയാ .എന്നെ അൻവേഷിച്ച് വെയിലത്തും കാട്ടിലും നടക്കാൻ പറ്റില്ലാന്നു പറഞ്ഞിട്ടാ ഞാനിവരെ വീട്ടിലേക്ക് വിളിച്ചോണ്ട് വന്നത് . അവരുടെ വീട്ടിൽ ആട്ടിൻ കുട്ടികളുണ്ട് .പൂച്ചേണ്ട് .എന്തു രസാന്നോ പൂച്ചേ തൊടാൻ ! ആട്ടിൻ കുട്ടി മ്മേ...മേ ന്നു പറഞ്ഞ് ഞങ്ങളുടെ കയ്യിലെ ഇലയൊക്കെ വാങ്ങി തിന്നും .കാർട്ടൂൺ ചാനലും എപ്പൊഴും വയ്ക്കും !
ഈ മുത്തശ്ശനുണ്ടല്ലോ , കണ്ണു കേടാവും ന്നും പറഞ്ഞ് ഇത്തിരി നേരേ ടീ വി കാണാൻ സമ്മതിക്കുള്ളൂ ! ഞങ്ങളന്നു മുത്തശനും അച്ഛമ്മേം കാണാതെയാ മാങ്കോസ്റ്റിൻ പറിച്ചു തിന്നത് . ആദ്യമായിട്ടാ അതിന്മേൽ ഒരു കുല ഉണ്ടായത് . അത് പറിക്കരുത് പാകമാകുമ്പോൾ അമ്പലത്തിൽ ഭഗവാനു നേദിക്കാൻ കൊടുക്കാം .എന്നൊക്കെയാ പറഞ്ഞിരുന്നത് .പക്ഷേ ന്റെ കൂട്ടുകാരല്ലേ കുഞ്ഞപ്പൂം കുഞ്ഞുണ്ണീം . അവർ എന്നോട് വേണം ന്നു പറഞ്ഞപ്പൊ ഞാൻ കൊടുക്കണ്ടേ ?
മതിലിൽ കേറി അവരെനിക്ക് ചാമ്പക്കേം മൾബെറിയുമൊക്കെ പറിച്ചു തന്നതാ .എന്നിട്ടും അച്ഛമ്മ തലേ കൈ വച്ച് വലിയ വായിൽ പറയാണു
"" നീ എന്തിനാടാ വല്ല പിള്ളേർക്കും ഇതൊക്കെ പറിച്ചു കൊടുക്കാൻ പോയത് . എന്ന് ! ,"
ഈ അച്ഛമ്മക്ക് ഇതൊന്നും മനസ്സിലാവില്ല
ഈ വിച്ചൂ ണ്ടല്ലോ അവൻ ഇതൊന്നും തിന്നില്ല .അവന് ചോക്ലേറ്റും ഐസ് ക്രീമും മതി .പിന്നെ ബിസ്കറ്റും ക്രീം ബണ്ണും . അവൻ അച്ഛമ്മയോട് പറഞ്ഞു കൊടുത്തിട്ടല്ലേ ഞങ്ങളെ വഴക്ക് കേൾപ്പിച്ചത് .അതുകൊണ്ടല്ലേ അവനെ കൂട്ടാതെ കുഞ്ഞപ്പൂനേം കുഞ്ഞുണ്ണിയേം കമ്പ്യൂട്ടറിൽ ഗെയിം കാണിച്ചു കൊടുക്കാൻ അമ്മേടേം അച്ഛന്റേം മുറിയിൽ കൊണ്ടു പോയത് . അപ്പോ തൊട്ട് ഞങ്ങളവനെ കൂട്ട് പിരിച്ചതാ .
അച്ഛമ്മ മോളിലെ മുറിയിൽ കെടക്കുന്ന നേരമായിരുന്നു. അടുക്കളയുടെ മുന്നിൽ എത്തിയപ്പൊഴാ എനിക്കൊരു വിശപ്പ് വന്നത് . പതിയെ അടുക്കളയിൽ കയറി നോക്കിയപ്പോൾ ഫ്രിഡ്ജിൽ ബണ്ണും ബട്ടറും ഇരിക്കണു. ഞങ്ങൾ അതൂം എടുത്തോണ്ട് ടി വി കാണാൻ വന്നിരുന്നു . രണ്ടു കയ്യിലേയും ബണ്ണ് മാറി മാറി കടിച്ച് ഞങ്ങൾ കുരങ്ങ്ന്റെ പോലെ അപ്പം കടി മൽസരം കളിച്ചു ! പിന്നേം അവരെ കമ്പ്യൂട്ടറിൽ ആങ്ക്രി ബേഡ്സ് ന്റെ ഗെയിമും കാണിച്ചു കൊടുത്തു. ബെഡിൽ കയറി അവർ നിന്നു തുള്ളിക്കളിച്ചു തലകുത്തി മറിഞ്ഞു.. പിന്നെ ബാത് റൂമിലെ ഷവറും !അവർക്ക് ഒത്തിരി ഇഷ്ടായി .അപ്പോഴേക്കും വിച്ചു പതുങ്ങി പതുങ്ങി ഞങ്ങടെ പുറകേ വന്നു. അവനു ബട്ടറും ബണ്ണും ഒന്നും കൊടുക്കാതെ ഞങ്ങളവനെ കൊതിപ്പിച്ചു .
അച്ഛൻ വന്നപ്പോ . നിലത്തും ബാത്രൂമിലുമൊക്കെ നിറയെ ചെളിയായിരിക്കണൂ....,,ആരാ ബണ്ണിന്റെ പീസ് ബെഡ്ഡിൽ കൊണ്ടിട്ടിരിക്കണേ ന്നും ചോദിച്ച് എന്നെ കണ്ണുരുട്ടാൻ വന്നു .എനിക്കറിയില്ലാന്നു പറഞ്ഞപ്പൊ ഈ വിച്ചു അഛനോട് എല്ലാം പറഞ്ഞു കൊടുത്തു . അതിനാ അമ്മേം വന്നപ്പോ ന്നെ എന്തോരം വഴക്കാ പറഞ്ഞേ ...
ഇന്നാൾ അമ്മേടെ ഫ്രണ്ട് ആന്റി വന്നപ്പോ ആ മോൾ എന്തോരം പപ്പടോം ബിസ്കറ്റുമാ ഇവിടെയൊക്കെ പൊട്ടിച്ചിട്ടത് ? അവർക്ക് എന്തൊക്കെയാ കഴിക്കാൻ കൊടുത്തത് .അവരേ പോലെ ഇവരും എന്റെ ഫ്രണ്ട്സ് അല്ലേ ? ഇവരും എന്റെ ഗസ്റ്റ് അല്ലേ !?
അപ്പോ എന്താ എനിക്കും കൊടുത്തൂടെ !
വരാന്തയിലെ സ്റ്റെപ്പിൽ കാൽമുട്ടുകളിൽ കൈയും മുഖവുമൂന്നി , ആദി ഇന്നലത്തെ സംഭവങ്ങൾ ഓരോന്നും ഓർത്തുകൊണ്ടിരുന്നു . സങ്കടം കൂടി കൂടി വന്നു. മതിലിനപ്പുറത്ത് നിന്ന് കുഞ്ഞപ്പൂന്റേം കുഞ്ഞുണ്ണീടേം ശബ്ദം കേക്കണുണ്ട് !എത്തി നോക്കിയാൽ അവരുടെ ആട്ടുമ്പയേയും കാണാം !മുറ്റത്തിനപ്പുറം മൊസാന്റയുടെ ചുവട്ടിൽ ഒരു കോഴിയമ്മ കുഞ്ഞുങ്ങളേയും കൊണ്ട് ചിക്കിതിരഞ്ഞ് !എന്തു രസാ !അവയ്ക്ക് ,എവിടെ വേണമെങ്കിലും പോവാം ! സ്കൂളിലും പോവണ്ട ! വെക്കേഷനും ഇല്ലാ !
കാൽ വിരലുകൾക്കിടയിൽ ഓരോന്നിലും കൈ വിരലിട്ട് ഇളക്കി ഒന്നേ രണ്ടേ മൂന്നേ ന്നു എണ്ണിയിരിക്കുമ്പോ വിച്ചു വന്ന് വാതിൽക്കൽ തലയിട്ട് നോക്കി പോയി .ങ്ങും വരട്ടെ ഇനി അവൻ !! മണ്ണിൽ ചവിട്ടില്ല , വെള്ളം തൊടില്ല , ഏതു നേരോം മോങ്ങാനും പരാതി പറയാനും ന്നെ തല്ലു കൊള്ളിക്കാനും ! മുത്തശ്ശൻ അവനെ ശംഭൂന്നാ ഇടയ്ക്കൊക്കെ വിളിക്കുന്നെ .
" വിരുതൻ ശംഭു അല്ല ! ചതിയൻ ശംഭു !! "
ചരലിൽ ഒരനക്കം കേട്ട് നോക്കുമ്പോ ദേ അച്ഛമ്മ .....
" എന്തേ മോനേ നീ പിണങ്ങി ഇരിക്കാണോ ?
ഇന്നലെ ഇവിടെ മുഴോനും അഴുക്കാക്കിയിട്ടല്ലേ ? അമ്മയ്ക്ക് ഇതൊക്കെ തുടച്ചിടാൻ എന്നും എവിടുന്നാ സമയം ? അതല്ലേ വഴക്ക് പറഞ്ഞേ? രാത്രി ഇതൊക്കെ കഴിഞ്ഞ് അമ്മ എപ്പോഴാ കെടന്നേന്ന് അറിയാമോ ? അച്ഛമ്മക്ക് പാടില്ലാത്തതാണെന്ന് മോനറിയില്ലേ ? "
മോനു വല്ല കാര്യോണ്ടായോ ഇങ്ങനെ വല്ല പിള്ളേരെയൊക്കെ ........
അച്ഛമ്മ ആ വാചകം മുഴുമിപ്പിച്ചില്ല .വേണ്ട ! ഇനിയും അങ്ങനെ പറഞ്ഞാ അവനു സഹിക്കില്ല .എല്ലാ ദിവസത്തേയും പോലെ അവൻ പൊട്ടിത്തെറിച്ചാലോ.. ,വേണ്ട .
അച്ഛമ്മ വേഗം എഴുന്നേറ്റ് പൊടിയും തട്ടി സ്ഥലം വിട്ടു . പക്ഷേ ആദി അതു കേട്ടിട്ടും പതിവില്ലാതെ ശാന്തനായി ഇരു ന്നു .
അതേ ആദി എല്ലാം മനസിലാക്കിയിരിക്കുന്നു . മുന്നിലെ മതിൽ പോലെ വലിയൊരു ഭിത്തി കുട്ടികൾക്കു മുന്നിലുണ്ട് .
കോഴിയമ്മ ചിക്കിതിരഞ്ഞിട്ട കരിയിലകളിൽ തട്ടി ഒരു അപ്പൂപ്പൻ താടി പറന്നു നടക്കണു .ആദി അതെടുക്കാൻ പതിയെ മുറ്റത്തേക്ക് കാലെടുത്ത് രണ്ടടി വച്ചപ്പോഴേക്കും പിന്നിൽ നിന്നു ചാട്ടുളി പോലൊരു വിളി !ആദീ !രാവിലെ തന്നെ എങ്ങോട്ടാ ?
ഇവിടെ വാ .....
സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ 🌺

Comments
Post a Comment