അങ്കമാലിക്ക് നന്ദി

2017:ഒക്ടോബർ 1 അങ്കമാലി നഗരസഭയുടെ സ്നേഹാദരവ് ഏറ്റുവാങ്ങാൻ കേരളോത്സവംസമാപന വേദിയായ നായത്തോട് ജി മെമ്മോറിയൽ സ്കൂളിൽ പോയി. എഴുത്തിനപ്പുറം /ഒരു സാധാരണ വ്യക്തി എന്നതിലുപരി ഞാൻ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികൂടിയാണല്ലോ.ഈ സമൂഹത്തോട് രണ്ടുവാക്ക് സംസാരിക്കണം എന്ന് എനിക്കും തോന്നി! .അങ്ങനെ പോയതാണു.ദീർഘവർഷങ്ങൾക്കു ശേഷമാണു ഞാൻ ആ പൂർവ്വവിദ്യാലയത്തിലേക്ക് എത്തിയത്. ഞാൻ കവിതകൾ ചൊല്ലിവളർന്ന വിദ്യാലയം , വേദികൾ കയറി മൈക്കിനു മുന്നിൽ നിന്നിട്ടുള്ളതും എല്ലാം ഇവിടെയായിരുന്നല്ലോ എന്ന സന്തോഷം അന്ന് എന്റെ വാക്കുകളിൽ തുടിച്ചു നിന്നു. .അതിനു അവസരം തന്നവരോട് ആദ്യം തന്നെ നന്ദി പറഞ്ഞു തുടങ്ങി. എന്റെ ഗുരുക്കന്മാരെയും സ്മരിച്ചു അനുഗ്രഹത്തോടെ സംസാരം തുടർന്നു.. " അക്ഷരം വെളിച്ചമാണു അറിവാണു ആനന്ദമാണു. എനിക്കിത് ആത്മവിശ്വാസവും ആർജ്ജവവുമാണു തന്നിരിക്കുന്നത്. അക്ഷരവഴികളിൽ എഴുത്ത് എന്നത് ഇരുട്ടിനെ അകറ്റി വെളിച്ചം പകരുന്നതാണു . ഇരുട്ട് മനുഷ്യമനസ്സുകളിലെയാവാം, സമൂഹത്തെ /രാഷ്ട്രത്ത ബാധിച്...