കൃഷി സംസ്ക്കാരമാകുമ്പോൾ !


കലയും സംസ്ക്കാരവും ഒരുമിക്കുന്ന ഓണം.🌿🌿🌷🌱

കൃഷി നമ്മുടെ സംസ്ക്കാരമാകുമ്പോൾ ഈ ചേറും പച്ചയും നമ്മുടെ സംസ്ക്കാരത്തിന്റെ മുദ്രകളല്ലേ.....!

   ചിലമ്പിയെത്തുന്ന കാറ്റിൽ പുല്ലും ചേറും നിറഞ്ഞു , മഴയിൽ കുതിർന്ന പാടവരമ്പിലൂടെ കുടയും ചൂടി പുന്നെല്ലിന്റെ ഇക്കിളിത്തലോടലും കൊണ്ട് തൂക്കു പാത്രത്തിൽ ചോറും  ചായയുമെല്ലാമായി ചെല്ലുമ്പോൾ  , വരമ്പിലിരിക്കുന്ന കറ്റക്കൂട്ടവും അതിനു മേലത്തെ അരിവാളും ഒന്ന് ചൊടിപ്പിച്ചിരുന്നില്ലേ അന്നെല്ലാം !
 IR 8 ന്റെയോ ജ്യോതി യുടെയോ രണ്ടോ മൂന്നോ ചുവടു കട ചേർത്തു കൊയ്തെടുത്തു കാണിക്കുമ്പോൾ,  മുട്ടോളം ചെളിയിൽ നിന്ന് സ്ത്രീകൾ ഞാറു പറിക്കുന്ന കാണുമ്പോൾ ,‍അവർക്കൊപ്പം ചെന്ന് ഒരു പിടി പിഴുതെടുത്ത്‌ കൊടുക്കുമ്പോൾ‍, നമ്മളങ്ങു വാനോളം വളർന്നില്ലേ എന്ന് അഭിമാനിച്ചിരുന്ന ഒരു തലമുറയും ഉണ്ടായിരുന്നല്ലോ  .


 കൊയ്ത്തു കഴിഞ്ഞു പത്തായം നിറയും    
     തമ്പ്രാന്റെ  മനസും നിറയും .
 അടിയാനും അടിയാത്തിക്കും വയറും നിറയും അവർ ആടും പാടും ആഘോഷിക്കും .അങ്ങനെ ഒരുമയുടെ താളമായ് ഓണം വരും .


മുക്കുറ്റി ചിരിക്കും , തുമ്പയും ചിരിക്കും.   ഞാനും നീയും ചിരിക്കും ,എല്ലാരും ചിരിക്കും . നന്ത്യാർവട്ടവും ഗന്ധരാജനും മുറ്റത്ത് അണി നിരക്കും .അതിനിടെ ചിങ്ങ മഴ ചിരിച്ചും കരഞ്ഞും വരും .ഓണത്തുമ്പികൾ വട്ടമിട്ടു പറക്കും . ചേമ്പിലയിൽ പൂക്കളിറുത്തു കുട്ടികൾ മത്സരിക്കും .മൂലം  തുടങ്ങി  ഉത്രാടവും തിരുവോണവും  എത്തുമ്പോൾ മത്തനും ഇലച്ചെടികളും പൂക്കളത്തിൽ‍ സ്ഥാനം പിടിക്കും .


റേഡിയോ മംഗോ ഇല്ല , മഴവിൽ മനോരമ ഇല്ല 
റെയ്ൻ  ബോ ഇല്ല ക്ലബ്  എഫ് എമ്മും  ഇല്ല .
 ആകാശ വാണി മാത്രം ! എങ്ങും 
 പൂവേ പൊലി പൂവേ.......പൊലി പൂവേ....   
    വായ്ത്താരികൾ‍. 
മണ്ണിന്റെ മക്കളായി പ്രകൃതിയുടെ താളത്തിനൊത്തു ചുവടു വച്ചു അന്നവർ‍ പാടി . മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും മൊന്നു പോലെ... നമുക്കും ഏറ്റു പാടം മണ്ണിനെ മറക്കാതെ, മലയാളത്തെ മറക്കാതെ ... 


സ്നേഹപൂർവ്വം സ്നേഹിത 
മായ ബാലകൃഷ്ണൻ 🌿🌿🌱

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!