ന്റെ ഓണത്തുമ്പികൾ .!

എന്റെ   ഓണത്തുമ്പികള്‍  
***************

അവന്മാര് തോളുരുമ്മി പരുങ്ങി പരുങ്ങി പോകുന്ന കണ്ടപ്പോഴേ എന്തോ കള്ള ലക്ഷണം മണത്തു . 

അനികുട്ടന്‍ തിരിച്ചു വന്ന്  എന്തോ എടുത്തു കൊണ്ട് ഓടുമ്പോ ഒന്നു പിടിച്ചു വിരട്ടി . എന്താടാ അത് ? 
" ശ്ശ്.... ശ്ശൂ മിണ്ടല്ലേ ....."  മുത്തശ്ശന്‍ കേൾക്കും  . 

അവന്‍ ഒരു തീപ്പെട്ടിക്കൂട് കാണിച്ചു തന്നു . ചേട്ടന്‍ പറഞ്ഞിട്ടാ . ഞങ്ങളെ തുമ്പിക്ക് ചിത വയ്ക്കാന്‍ പോവാണ് .മുറ്റത്തിന്റെ അരികത്തു കരിയിലകളും കമ്പും കൂട്ടി വച്ചു തീയിടുന്നു  .  


ഈശ്വരാ ......... രാവിലെ തൊട്ട് വാലിന്മേല്‍ നൂലും കെട്ടി പറത്തി കൊണ്ട് നടക്കലായിരുന്നു . ചുമരിലും നിലത്തുമിട്ടു വലിച്ച് വലിച്ച് കൊണ്ട് നടന്നു കല്ലും കമ്പും പൊക്കിച്ചു ! ദുരിതം ! പറത്തി വിടു മക്കളേ ...... മുത്തശ്ശ ന്റെ  അടുത്ത്ന്ന് കുറെ കേട്ടപ്പോ പിന്നെ ഒരു ഹോർലിക്ക്സ് കുപ്പിയിലായി . 

ശ്വാസം മുട്ടി അത് ചത്ത്‌ പോവ്വൂടാ ..... ന്റെ അലറലും കേട്ടതോടെ 
പിന്നെ ഒരു പോക്ക് പോയിട്ട് വരുമ്പോ ആ ഹോർലിക്സ് ബോട്ടില്‍ നിറയെ തുള കാണുന്നു . 

ഇതെന്താ അനികുട്ടാ  ....... ഇതില്‍ നിറയെ തുളകള്‍ ?.!!

അതേ തുമ്പിക്ക് ശ്വാസം കിട്ടാനാ ..  mm ... പിന്നേ..... നല്ല പുത്തിയാ ........ വൈകീട്ടായപ്പോഴേക്കും പാവം തുമ്പിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി .....

 പാവം തുമ്പികൾ ! ഇവർ  ഓണത്തുമ്പികള്‍ !!



സ്നേഹപൂര്വം. സ്നേഹിത 
മായ ബാലകൃഷ്ണന്‍ .

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!