ജി സ്മരണയിൽ ഒരു വായനാനുഭവം
ജി സ്മരണയിൽ ഒരു വായനാനുഭവം !
പെരുന്തച്ചൻ
💜🌼💜💜💜💜💜
പ്രപഞ്ച വിസ്മിത ലോലരൂപം പകർന്നാടി മലയാള കവിതക്ക് ദാർശനിക മുഖം നൽകിയ മഹാകവി ജി ശങ്കര കുറുപ്പ് ! ഭാവ തീവ്രതയും ആത്മപ്രകാശവും ആ കവിതകളുടെ ജീവ ബിന്ദുവാണു . അദ്ദേഹത്തിന്റെ കവിതകളുടെ പുനർവായന കാലഘട്ടത്തിന്റെ അനിവാര്യതയാണു !
എങ്കിലും ലളിതവും സാധാരണക്കാർക്ക് ആസ്വദിക്കാവുന്നതുമായ ശൈലിയിൽ അദ്ദേഹം രൂപപ്പെടുത്തിയ, തികച്ചും വ്യത്യസ്തമായ ഒരു കവിതയുടെ വായനാനുഭവം പങ്കു വച്ച് , ഈ ഫെബ്രുവരി 2 , സ്മരണ ദിനത്തിൽ ആ മഹാപ്രതിഭയ്ക്കു പ്രണാമം അർപ്പിക്കുകയാണ് .
"നന്മയെ ചൊല്ലി വിനിശ്വസിക്കാം ചിലർ
തിന്മയെ പറ്റിയേ പാടൂ ലോകം !"
എന്ന് ഓടക്കുഴലിൽ കവി പാടിയ വരികളെ അന്വർത്ഥമക്കും വിധം രചിച്ച പെരുന്തച്ചൻ കൃതി .. ...
പന്തിരുകുല ജാതനായ പെരുന്തച്ചൻ ! പണിക്കരുത്തിൽ തന്നേക്കാൾ നിപുണനായ മകനെ ചതിയിലൂടെ ഇല്ലാതാക്കുന്ന തച്ചൻ .ഗുരുവിനേക്കാൾ വലുതാവരുത് ശിഷ്യന്മാർ എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഏകലവ്യന്മാരുടെ കഥകളിൽ നിറഞ്ഞുനിൽക്കുന്ന അസൂയയുടെ മൂർത്തിമദ് ഭാവം !! ഇതാണ് ഐതിഹ്യങ്ങളിലൂടെ നമ്മൾ അറിയുന്ന പെരുന്തച്ചൻ .
എന്നാൽ തച്ചനായാലും ഞാനൊരച്ഛനല്ലേ എന്ന് വിലപിക്കുന്ന വൃദ്ധ പിതൃ ഹൃദയത്തെ തുറന്നു കാണിക്കുകയാൺ് ,തിരുത്തി എഴുതപ്പെടുകയാണു പെരുന്തച്ചൻ എന്ന കൃതിയിലൂടെ മലയാളത്തിന്റെ എക്കാലത്തേയും ഭാവഗായകനായ മഹാകവി ജി !
ഇവിടെ ഒരു സാധാരണ കൈത്തൊഴിലാളിയായ മരാശാരിയുടെ മനോ വ്യാപാരങ്ങളും ഭാഷയും സർവ്വാത്മനാ തന്നിലേക്കാവാഹിച്ച് , കാവ്യശില്പം സൃഷ്ടിച്ചിരിക്കുകയാണു കവി . സാധാരണക്കാർക്കും ആസ്വദിക്കാവുന്ന ലളിത ഭാഷയിൽ എന്നതും ശ്രദ്ധേയമാണ് .
വൃദ്ധനായ പെരുന്തച്ചനും തന്നെ താങ്ങാൻ പോലും കഴിയാതെ കെളവിയായിരിക്കുന്ന ഭാര്യ നാനിയും മാത്രമുള്ള ഏകാന്തത തളം കെട്ടി നിൽക്കുന്ന വീട്ടിൽ നിരങ്ങി നീങ്ങി ഇറയത്ത് പോലും ചെന്നിരിക്കാൻ കഴിയാതെ മനോരാജ്യങ്ങളിൽ മുഴുകുന്ന തച്ചൻ .
" പൊത്തിലെത്ര നാളായ് ചുരുണ്ട് കൂടുന്നു എന്നും ,
"വാതമെന്നെലുമ്പിലെ മജ്ജയെല്ലാം കാർന്നു
പ്രേതമായ് തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു "എന്നിങ്ങനെ
വാർദ്ധക്യത്തിന്റെ കുറുകലും പിടച്ചിലും നേർക്കാഴ്ച്ചയായി അനുഭവപ്പെടുത്തുന്ന വരികൾ കവിതയിൽ ആദ്യാവസാനം കാണാം.
അതുപോലെ ,
'' എനിക്കിമ്പമാണെവിടെയാണെങ്കിലും
മരം കണ്ടാൽ " എന്നും ,
'' ഒമ്പതാൾ പിടിച്ചാലും പിടികൂടാതുണ്ടൊറ്റ തമ്പകമൊന്ന് ''എന്നും
ഞാനെൻ കൺകൊണ്ടൊന്നളന്നിട്ടൊ --
രെൺപതു കോലിനപ്പുറം പോവും
മുറിച്ചാലതു മതി നാട്ടിലെ പുരയ്ക്കെല്ലാം
മുളമോന്തായം മാറ്റി ഉത്തരത്തിനു കിട്ടും "
എന്നിടത്തും കൃത്യമായി
ഒരു തച്ചന്റെ മനോവ്യാപാരങ്ങളെ കുറിച്ചിടുകയാൺ് .
കണ്ണും കാതും കേൾക്കാതെ ചുങ്ങി കെളവിയായ തന്റെ ഭാര്യയുടെ ചെറുപ്പകാലം സ്മരിക്കുമ്പോൾ ,
''പൂത്ത ചമ്പക തൈ പോൽ നിവർന്നു കടഞ്ഞെടുത്ത ഉടമ്പോടു കൂടിയെന്നും,''
അവളുടെ ചിരിയെ" പൂത്ത വെള്ളില പോൽ ''
എന്നുമാണ് വർണ്ണിക്കുന്നത് !അതുപോലെ വയസനായ തന്റെ ശരീരത്തെ
'പൂതലിച്ചു പോയെന്റെയീ തടി '
എന്നും ഒരാശാരിയുടെ ഭാവന പണിയുന്ന ഭാഷ നൽകിയിരിക്കുന്നതും കൗതുകം തന്നെ !
ഭാര്യയെ 'നാനി' എന്നാണു വിളിക്കുന്നത് .അതൊരു പക്ഷേ നാണി ആയിരിക്കാം നാനി ആയിരിക്കുന്നത് .മൂന്നും കൂട്ടി മുറുക്കാനും വായിലിട്ട് വിളിക്കുമ്പോഴുള്ള സ്വരഭേദം വളരെ സൂക്ഷ്മതയോടെ കൊടുത്തതാകാം കവി .
വള്ളുവനാടൻ ഭാഷ കേരളത്തിന്റെ മൊത്തം ഭാഷയായി ഇന്ന് പ്രയോഗിച്ചു കാണാറുണ്ട് ..എന്നാൽ ഈ കവിതയിൽ 'കുടി ' പറമ്പ് ,ഇറയം എന്നീങ്ങനെ പ്രാദേശിക ഭാഷാ രൂപാന്തരണം വന്ന പദങ്ങൾ കവി ഒരു മടിയും കൂടാതെയാൺ് ഉപയോഗിച്ചിട്ടുള്ളത് ..
വിണ്ണിനെ ; കരിവീട്ടി തൻ കാതൽ കടഞ്ഞ്
കുഴിച്ച വന്മരിക കമഴ്ത്തിയ പോൽ, എന്നു ഉപമിക്കുന്നുണ്ട് .
വന്മരിക !! മരം കൊണ്ടു പണിത ഈ പാത്രം , ഇന്ന് കേരള നാട്ടിലൊന്നും കാണാൻ കിട്ടാത്ത ,മലയാളത്തിനു നഷ്ട്ടമായ, പുരാവസ്തു ശേഖരത്തിലെങ്കിലും കാണാൻ കഴിഞ്ഞേക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .അതുപോലെ തന്നെ മോന്തായം ചീലാന്തി ഇതെല്ലാം ,കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായി വായിക്കാം .
മകന് പിണയുന്ന അപമൃത്യുവിൽ ദുരാരോപിതനാകുന്ന ഒരു വൃദ്ധ പിതാവ് , നാട്ടുകാരുടെ പരദൂഷണങ്ങൾ മനനം ചെയ്യുന്നിടത്ത് കവി ,ഒരച്ഛന്റെ പ്രകടമാക്കാത്ത പുത്ര സ്നേഹവും വേദനിക്കുന്ന പിതൃ ഹൃദയവുമാൺ് എടുത്തു കാണിക്കുന്നത് . !
മകന്റെ കഴിവിൽ അഭിമാനിക്കുന്ന ഒരച്ഛനേയും ഇതിൽ എടുത്ത് കാണിക്കുന്നുണ്ട് !.തൃക്കോവിൽ പണിതതു താനാണെങ്കിൽ ,കൊടിമരത്തിലെ പറക്കുന്ന ചിറകുകളോടു കൂടിയിരിക്കുന്ന ഗരുഡനെ പണിതതും താൻ ഉളി പിടിപ്പിച്ചു കൊടുത്ത കൈകളല്ലേ , അതിൽ തനിക്ക് മാനമില്ലാതാകുമോ ? എന്നാണ് മനം നൊന്ത് തച്ചൻ പറയുന്നത് .
ക്ഷേത്ര ഗോപുരത്തിൽ പണിത അഷ്ടദിക് പാലകരിൽ അവന്റേതിനു ജീവൻ വച്ചിട്ടുണ്ടെന്ന സംസാരം .അതിലെന്താ
എൻ മകൻ ജയിക്കുമ്പോൾ എൻ കരം തോറ്റാലെന്താ ?!
എന്നുണ്ണിക്കു ലഭിക്കുന്ന പുകൾ ,
കേൾവി കീർത്തി അത് തന്റേതു കൂടിയല്ലേ ,ആ അംഗീകാരം തനിക്ക് കൂടിയുള്ളതല്ലേ എന്ന് ചിന്തിക്കുന്ന ,അഭിക്കാനിക്കുന്ന ഒരച്ഛനാൺ് ഇതിലുള്ളത് !
ആയിരം മണിയുടെ നാവ് പൊത്താനാവും എന്നാൽ ഒറ്റ വായിന്റെ നാവ് കെട്ടാൻ പറ്റുമോ എന്നും സമാശ്വസിക്കുകയാൺ് , നാട്ടുകാരുടെ പരദൂഷണങ്ങളിൽ മനം നോവുന്ന തച്ചൻ .
കണക്കും കോപ്പും മൂത്താശ്ശാരിക്കു കൂടും
ശില്പ ഗുണമാ ചെക്കനേറും ,
എന്നിങ്ങനെ മകനെ സ്തുതിക്കുമ്പോൾ തച്ചന്റെ മുഖം മങ്ങുകയാണെന്നും മറ്റും നാട്ടുകാർ പറഞ്ഞു നടക്കുമ്പോൾ ,എന്തിനാണിങ്ങനെ പറഞ്ഞു നടക്കുന്നത് ?! തച്ചനായാലും ഞാനൊരച്ഛനല്ലാതായ് പോകുമോ !?അവനു അപമൃത്യു വരാൻ അച്ഛനായ. ഞാൻ ഇച്ഛിക്കുമോ ?മകൻ എത്ര കേമനായാലും അവൻ തന്നിൽ നിന്നല്ലെ എല്ലാം അഭ്യസിച്ചത് , എന്നിങ്ങനെ വീണ്ടും വീണ്ടും വിലപിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു .
എന്നാൽ ആറ്റിൻ കരയിൽ വെറുമൊരു നേരമ്പോക്കിൻ് താനുണ്ടാക്കി വച്ച ജലപ്പാവയ്ക്കു പകരം ,മകനുണ്ടാക്കിയ യന്ത്രപ്പാവയെ കുറിച്ച് പറയുമ്പോൾ ,ചന്ദന തൈ ആണെങ്കിൽ അതുരഞ്ഞാൽ മണമുണ്ടാകില്ലേ !?എന്നാണു ചോദിക്കുന്നത്! , അത് തന്നെ നിന്ദിക്കാനായിരുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും നേരിട്ടു കണ്ടപ്പോൾ ,താനുണ്ടാക്കിയ പാവയുടെ ,കരണത്തു വീണ അടി അത് ,മകന്റെ വാശിയാണോ!? എന്തോ !!അത് തനിക്കേറ്റതായും ഒരു വേള തച്ചൻ ആശങ്കപ്പെടുന്നുണ്ട് !
എവിടെയൊക്കെയോ നാട്ടുകാരുടെ വർത്തമാനങ്ങൾക്ക് മകൻ കാതുകൊടുത്തിട്ടുണ്ടെന്ന് വേണം തോന്നാൻ ! ആലയിൽ പണിയാനിരിക്കുമ്പോൾ അച്ച്ഛനും മകനും തമ്മിൽ തമ്മിൽ മിണ്ടാതായെന്നും ,അവസാനം മൂത്ത നായർ പറഞ്ഞതുപോലെ ആകാശത്തു രണ്ടു തിങ്കളിനു ഇടമില്ലെന്നും ചൊല്ലി അവൻ കുടി വിട്ടിറങ്ങി പോയി എന്നുമാണു പറഞ്ഞിരിക്കുന്നത് .
ഉമി, നീറും പോലെ, ആ കാഴ്ച്ച കണ്ട് എൻ മനമുരുകി , വേർപിരിയുമ്പോൾ ഒരക്ഷരം പോലും ഉരി്ാടിയില്ല എന്നതും അഭിമാനിയായ ഒരച്ഛന്റെ ആത്മരോദനമായിരുന്നില്ലേ !!?
കോവിലിൽ ആനപ്പന്തൽ പണിയും നേരം തമ്പുരാൻ മകനോട് കൂടെ ആലോചിച്ച് ചെയ്യണം എന്നു പറയുമ്പോൾ തച്ചനിലെ അച്ഛന് അഭിമാനക്ഷതം ഏറ്റതുപോലെയാണ് കാണുന്നത് ! ഇക്കാലത്തോളം അന്യനൊരാളോട് ആലോചിക്കണം എന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല .എന്നിട്ടും ആ മകനെപോയ് താൻ വിളിച്ചില്ലേ !?.അത് തന്റെ അസൂയ എന്ന് പറയുന്നതിനെ മരമോ മരാശാരീ ? മകനുള്ള മാനമച്ഛനുമില്ലേ എന്നും സ്വയം വ്യാകുലപ്പെടുന്നു .
പന്തലിൻ പണി നടക്കുമ്പോൾ ,അച്ചൻ മോന്തായം കേറ്റിക്കോ താൻ മുകപ്പിന്റെ കൊത്ത്പണികൾ ചെയ്തു കൊള്ളാം എന്നു പറയുന്നതിനോട് സ്വല്പം നീരസമാണു തച്ചനു .എന്നിരിക്കിലും താഴെ മകൻ കൊത്തുന്ന മഹാലക്ഷ്മി രൂപത്തെ
'സുന്ദരം ദേവീ തൻ കേളി പത്മം '
എന്ന് പറയുന്നതിൽ സന്തോഷ നിർഭരത തന്നെയാണ് തുടിക്കുന്നത് . പുറമേ പ്രകടിപ്പിക്കാത്ത പുത്ര സ്നേഹം പലയിടത്തും കാണാനാകും.
മോന്തായത്തിൻ മുകളിൽ ആണി ചീകുന്നതിന്നിടയിൽ കൈയിൽ നിന്ന് ഉളി ഊർന്ന് താഴേക്കു വീഴുമ്പോൾ
' അറിയാതെയറിയാതെ യാണുളി '
എന്ന് ആ അറിയാതെ എന്ന പദം ആവർത്തിക്കുന്നു .ആ നിമിഷ നേരത്തിൽ അത് മകന്റെ മേലിൽ ചെന്നു വീഴല്ലേ എന്ന പ്രാർത്ഥനയാണ് നമ്മൾ അവിടെ കേൾക്കുന്നത് .ഒരച്ഛന്റെ വേദന പിടയുന്ന രംഗങ്ങൾ തുടർന്ന് കാണാം !
"കണ്ണിമച്ചു മിഴിക്കുമ്പോഴെക്കുമയ്യോ !!"
എന്നു ആപത് ഘട്ടത്തിലെ പിടച്ചിൽ ,
.കോണിയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ ഇടറി താഴേക്ക് താൻ നിലം പതിച്ചു .മാപ്പ് എന്ന് മകൻ ഓതിയത് താൻ കേട്ടില്ല ! അവിടെ കുറ്റക്കാരനെപോലെ തൂശിക്കണ്ണാൽ ചുറ്റും നിന്നവർ തന്നെ വീക്ഷിക്കുന്നിടത്ത് ദയനീയമായ നിരപരാധിത്വം ആണ് ഉള്ളത് .
കണ്ഠം വേറിട്ട് ചോര തളം കെട്ടി കട്ടച്ച രക്ത്ത്തിൽ കുതിർന്ന, ചുരുൾ മുടിയിഴയുന്ന ,വേദന വിഴുങ്ങിയ കൺ മിഴിഞ്ഞ മകന്റെ മുഖം ഉൾകണ്ണിൽ നിന്നു മറയുന്നില്ല !!
എന്റെ മകൻ അവൻ എനിക്കൂന്നുവടിയാകേണ്ടവനായിരുന്നില്ലേ !!'
അങ്ങനെയൊന്ന് പിണയാതിരുന്നെങ്കിൽ അല്ല "പിണയ്ക്കാതിരുന്നെങ്കിൽ " എന്നു തിരുത്തുകയാൺ് അന്തകരണം,... അതുകൊണ്ട് ഉദ്ദേശിക്കുന്നത് താൻ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നില്ല എന്ന് തന്നെയല്ലേ ? ആത്മാർത്ഥമായും മകനെ നഷ്ടപ്പെട്ട ഒരച്ഛന്റെ തേങ്ങൽ ആൺ ഇത് !
അത് കൈപ്പിഴ അല്ല എന്ന് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അച്ഛനായ താനതു ചെയ്യുമോ,
'' തന്തയിതു ചെയ്യുമോ നാനി '''
എന്നാൺ് ദയാപാരവശ്യത്തോടെ ആ മനം ഭാര്യയോട് ചോദിക്കുന്നത് .ഏകാന്തത പണിത സാങ്കല്പിക ലോകത്ത് സ്വയം ചോദ്യങ്ങളും ഉത്തരങ്ങളുമായി മനോരാജ്യം കാണുന്ന പെരുന്തച്ചനെന്ന അച്ഛൻ!
തന്നെ ആരും വിശ്വസിക്കുന്നില്ല , കൈപ്പിഴ അല്ല , മനഃപ്പൂർവം എന്ന് എത്ര പേരു പറഞ്ഞാലും ഒരു തന്തയ്ക്കിത് ചെയ്യാനാവുമോ? എന്ന് വീണ്ടും വീണ്ടും മനം വെന്ത് അന്തകരണം പൊള്ളുകയാണു !
കൊട്ടുവടി കൊണ്ട് നെഞ്ചിൽ തറച്ച കൂരാണി ഇളക്കുന്നതിനോടാണു മകന്റെ ദുരന്തവും അപവാദകഥകളും നൽകുന്ന വേദനയെ ഉപമിച്ചിരിക്കുന്നത് ..
അതിനുശേഷം നാനി ചിരിച്ചു കണ്ടിട്ടില്ല കണ്ണുനീർ വാർന്നു ആ ചിരിയും വറ്റി ,ഭാര്യയുടെ വേദന വിവരിക്കുന്നതും ശ്രദ്ധേയമാൺ് .
.തന്റെ വേദനകൾ ഭാര്യ നാനിയെ അറിയിക്കാതെ ഒതുക്കുന്ന സ്നേഹവാനായ ഭർത്താവായും പെരുന്തച്ചനെ കവി ചിത്രീകരിക്കുന്നുണ്ട് . ഇങ്ങനെ പെരുന്തച്ചന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖമാണ് കാവ്യ ശിൽപ്പമാക്കി ഇവിടെ തീർത്തിരിക്കുന്നത് !
"നന്മയെക്കാളും തിന്മയെ ചൊല്ലിയേ ലോകം പാടി നടക്കൂ എന്നത് എത്ര ശരിയാണ്, നല്ല സൂക്ഷ്മ നിരീക്ഷണം ഇതിനെ കുറ്റമറ്റതാക്കുന്നു . തച്ചന്മാർ ഏറെയുള്ള , താൻ ജനിച്ചു വളർന്ന, നാടും ചുറ്റുപാടും കവിക്ക് ഈ പകർന്നാട്ടത്തിനു സഹായകമായിട്ടുണ്ടാകും .
☺☺☺☺☺☺☺☺ ☺☺☺☺☺☺☺
സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments
Post a Comment