💜💜 വാൽസല്യ കനിവ് 💜💜
ഒരു കൈക്കുമ്പിൾ തീർത്ഥമായ് മണിക്കുരുന്നിൻ നെറുകയിലമ്മ തൂളിച്ചതോ നറുനിലാ പാൽ ചുരത്തും വാൽസല്യക്കനിവ് !
കുളിരാണോമൽ കുഞ്ഞിനെന്നാകിലും പുലർകാലേ തഞ്ചിക്കളിക്കാ --നോട്ടുരുളിയിലമ്മ ,നിറച്ചതോകാർവർണ്ണനാറാടിയ കാളിന്ദിയെ !
പണ്ടു വിൺഗംഗയെ തിരുജടയിലാവാഹിച്ച മഹേശനു നിത്യം പൂജ ചെയ്തേനമ്മ ;എന്നുണ്ണിയ്ക്കുമായുസ്സുരോഗ്യവുംകാത്തു നൽകീടണേയെന്നു മനം തുള്ളി പ്രാർത്ഥിച്ചോരോ തുടം ജലം കോരി സ്നാനം ചെയ്യിപ്പൂ !
ജന്മ സാഫല്യമാണമ്മയ്ക്കു തൻ കുഞ്ഞു പൊൻ കുഞ്ഞ് മുട്ടിലിഴഞ്ഞതും പിച്ച വച്ചതും ഹരിശ്രീ കുറിച്ചതും കട്ടുറുമ്പ് നോവാതെ ഉള്ളം പൊതിഞ്ഞു നെഞ്ചിലെ ചൂടിൻ തേൻ നുകർന്നു നൽകീ !
ചോടൊന്നു പിഴച്ചാൽ നീട്ടിയാ കൈകളിന്നു ശോഷിച്ചിരിക്കിലും ജരമൂടിയാ കാലത്തിൻഉച്ചിയിലിന്നവനും ചോടു പിഴയ്ക്കുന്നു !രക്ഷിക്കണേയെന്നമ്മ കൈചേർത്തു കൂപ്പിച്ച കൈകളിലിന്നു രക്ഷയേതു -മില്ലാതെ മോക്ഷം തേടിയലയുന്നിതമ്മയും !
എരിഞ്ഞും പൊരിഞ്ഞും വയർ മുറുക്കി പൊതിഞ്ഞു കെട്ടിയാ പാഥേയത്തിൻഉപ്പവൻ മറന്നു ,ലഹരി നുണഞ്ഞു പതഞ്ഞ നാവിൽ അമ്മയെന്നക്ഷരം മറന്നു വാക്കിനും നേർപെങ്ങൾക്കും മാനം കവർന്നു മദലഹരി പിഴിഞ്ഞു കുടിച്ചു !
മതി വരുന്നില്ലാ മദം കത്തി ഉടവാളെടുക്കുന്നു അവൻ 'മതം' മാകുന്നു മതലഹരി മസ്തിഷ്കംപൊരിക്കുന്നു , അവനറിയുന്നില്ലാ ബലിപീഠത്തിൽ കുനിയുന്നതവന്റെ ശിരസ്സാാണു ,കൊല്ലുകയല്ല ,കൊല്ലിക്കലാൺ് അവൻ വെറുമൊരു ഇര ! പൊഴിയുന്നതവന്റെ ജീവനാൺ് പിഴിയുന്നതവന്റെ ചോരയാണ് .
കണ്ണുകൾ കാണാതവനും ,കൺതുറന്ന കാലത്തിനായ്ദീർഘ ദർശനം ചെയ്യും കൈകളെ കടയ്ക്കൽ കത്തി വയ്ക്കുന്നതുംഅവന്റെ പിഴ ! ചോര വേണമവനും ഞരമ്പുകളിൽജീവന്റെ തുടിപ്പിനായ് ,ഹൃത്തിൽ പിടയും ജീവശ്വാസത്തിനും , കൺ മിഴിച്ച ദൈവങ്ങളേ സാക്ഷിഉറുമ്പരിക്കും കട്ടച്ച ചോരയല്ല ,സിരകളിലോടും ചുടു ചോരയിതു,ചോരയിലിതെല്ലാം പൊരുത്തം മത ലഹരി തണുവുറഞ്ഞുജീവന്റെ നേർ രേഖയാം ശോണബിന്ദുക്കൾ !
ചന്ദന പൊട്ടിൻ ത്രാസമല്ല ,കുരിശേന്തിയ കൈകളിൽ ,നിസ്ക്കാര തഴമ്പിൽഅവന്റെ ജീവന്റെ നേർകണം പതിയെകൺതുറക്കുന്നു ; ശിരസ്സിൽ തലോടിയാശോഷിച്ച കൈകളിലിന്നും വാൽസല്യക്കനിവൂറുന്നു !
നെഞ്ചിൽ കനൽ കോരി വച്ചമ്മയുംരക്ഷിക്കണേയെന്നോമന പുത്രനെ ,സൽബുദ്ധിയേകണേ,നേർവഴികാട്ടീടണെയെന്നുരുകുന്നു !
മണ്ണാകും കാലം വരേയും , ഉദരത്തിലേറ്റിയ ബന്ധമറ്റു പോകാതെ, മുറിച്ചാലും മുറിയാതൊരുബന്ധം,തളം കെട്ടി കുറുകി നിൽപ്പുണ്ട് നെഞ്ചിൽ വിശ്വമോളം കീർത്തിയേറും തേജോമയം മാതൃത്വം മഹാസത്യം !
സ്നേഹപൂർവ്വം സ്നേഹിതമായ ബാലകൃഷ്ണൻ 2015 December
Comments
Post a Comment