കവിത !താളപ്പെരുക്കം !
താളപ്പെരുക്കം
😃 💗 😃 💗 💞💙💙💞💞
ഒരു സമയ സൂചി സദാ
കാലത്തിനു ചുറ്റും ഓടുന്നുണ്ട് .
ജീവന്‍റെ എല്ലാ കുതിപ്പും
കിതപ്പും അറിയാതെ
മിടിക്കുന്ന താളമായ് അത് ഓടുകയാണ് .
പിന്തിരിഞ്ഞ് ഓടിയാല്‍ തെറ്റുന്നത്
ആരുടെ താളമാണ് ? കിതയ്ക്കുന്നത്
ആരുടെ ശ്വാസമാണ് ?
അമ്മ ചുട്ട അപ്പവും കഴിച്ച്
വാരിതിരുകിയ ബാഗും എടുത്ത്
ബസ് പിടിക്കുമ്പോള്‍ ,
ആശുപത്രി ടിക്കറ്റ് കൌണ്ടറിനു
മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ,
പരീക്ഷാ ഹാളിലെ അവസാനമണി മുഴങ്ങുമ്പോള്‍ ,
നിരങ്ങിനീങ്ങുന്ന, പെരുവഴിയിലെ വെയില്‍;
ഇടവഴി കയറുമ്പോള്‍ ,
അറിയാതെ ഒന്ന് നിലച്ചു പോയാല്‍ ,
അനാദിയായ കാലം ; ഇവിടെ
മിടിപ്പുകളില്‍ കിതയ്ക്കുന്ന
താളപ്പെരുമ കൊട്ടിക്കേറുന്നത്
അനന്ത നിശ്ശബ്ദതയിലേക്കാണ് .
കാലത്തിനു പിടികൊടുക്കാതെ
അനശ്വരതയില്‍ ലയിച്ച് ലയമായ്
ഒരു ദീർഘശ്വാസ ബിന്ദു .
ഓരോ മിടിപ്പിലും ടിക് ടിക് മുഴക്കി
പടുനിലമായ് ഒരു പിടി ചാരമായ്
നിത്യം അനന്തതയില്‍ .............. !
ഒരു സ്വന മണി
ചിതറി വീഴുന്നു .
സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍ 2015 October
🌼🍀🌹🌼🌼🌼🌼🌼🌼🌼🌼
😃 💗 😃 💗 💞💙💙💞💞
ഒരു സമയ സൂചി സദാ
കാലത്തിനു ചുറ്റും ഓടുന്നുണ്ട് .
ജീവന്‍റെ എല്ലാ കുതിപ്പും
കിതപ്പും അറിയാതെ
മിടിക്കുന്ന താളമായ് അത് ഓടുകയാണ് .
പിന്തിരിഞ്ഞ് ഓടിയാല്‍ തെറ്റുന്നത്
ആരുടെ താളമാണ് ? കിതയ്ക്കുന്നത്
ആരുടെ ശ്വാസമാണ് ?
അമ്മ ചുട്ട അപ്പവും കഴിച്ച്
വാരിതിരുകിയ ബാഗും എടുത്ത്
ബസ് പിടിക്കുമ്പോള്‍ ,
ആശുപത്രി ടിക്കറ്റ് കൌണ്ടറിനു
മുന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ,
പരീക്ഷാ ഹാളിലെ അവസാനമണി മുഴങ്ങുമ്പോള്‍ ,
നിരങ്ങിനീങ്ങുന്ന, പെരുവഴിയിലെ വെയില്‍;
ഇടവഴി കയറുമ്പോള്‍ ,
അറിയാതെ ഒന്ന് നിലച്ചു പോയാല്‍ ,
അനാദിയായ കാലം ; ഇവിടെ
മിടിപ്പുകളില്‍ കിതയ്ക്കുന്ന
താളപ്പെരുമ കൊട്ടിക്കേറുന്നത്
അനന്ത നിശ്ശബ്ദതയിലേക്കാണ് .
കാലത്തിനു പിടികൊടുക്കാതെ
അനശ്വരതയില്‍ ലയിച്ച് ലയമായ്
ഒരു ദീർഘശ്വാസ ബിന്ദു .
ഓരോ മിടിപ്പിലും ടിക് ടിക് മുഴക്കി
പടുനിലമായ് ഒരു പിടി ചാരമായ്
നിത്യം അനന്തതയില്‍ .............. !
ഒരു സ്വന മണി
ചിതറി വീഴുന്നു .
സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍ 2015 October
🌼🍀🌹🌼🌼🌼🌼🌼🌼🌼🌼
Comments
Post a Comment