ഭിന്നശേഷി അവകാശദിനം !



ഭിന്ന ശേഷി അവകാശ ദിനം

  പറക്കും തളികയിൽ അവകാശ സംരക്ഷണം നേടിയെടുക്കാൻ ഒരുങ്ങുന്ന ചങ്ക്സ് നു ഒരു ബിഗ് സല്യൂട്ട് ....!
******** ****  !

ആധാരം ( ആധാർ കാർഡ്) ഇല്ലാത്ത നിരാധാരയാണ് ഞാനും ! അതിന്റെ പേരിൽ ഡിസെബിലിറ്റി പെൻഷൻ പോലും അർഹതപ്പെട്ടവർക്ക് നിഷേധിക്കുന്ന നാട്...!!!

 എത്രയൊക്കെ ഈ നാട് പുരോഗമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും 
 സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ഇന്നും വിദൂരത്താണ് ,കാരണം മറ്റൊന്നുമല്ലാ ഞങ്ങളുടെ പരിമിതികൾ തന്നെ ...സേവന മേഖല എന്നൊക്കെ പറയുമെങ്കിലും ഇന്നും  എന്തിനും ഏതിനും സർക്കാർ ഓഫീസ് വാതിലുകൾ തോറും കൈ നിട്ടി നടക്കണം !
പ്രാഥമികാവശ്യങ്ങൾ  തൊട്ട് എന്തിനും   സ്വന്തം കുടുംബത്തെ  താങ്ങും തൂണും ആയി ,ആശ്രയിക്കുമ്പോൾ സമൂഹത്തിൽ എന്നും ഇത്തരം കുടുംബം  ഒരു കൈ സഹായത്തിനു പോലും ആളില്ലാതെ വീർപ്പു മുട്ടാറുണ്ട് .
ഇതിനിടയിൽ കിട്ടുന്ന ആനുകൂല്യങ്ങൾ അവകാശങ്ങൾ ഇതിനെല്ലാം വേണ്ടി കഷ്ടപ്പെട്ട് ചുറ്റിത്തിരിയുമ്പോൾ ഇവിടെ എന്ത് സേവനമാണു നടക്കുന്നത് !?
  പത്തറുപതാണ്ട് കഴിഞ്ഞപ്പോൾ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . ഈ അടുത്ത കാലത്തു വരെ ജില്ലാ മെഡിക്കൽ ഓഫീസറുടെയും /സാമൂഹിക ക്ഷേമ വകുപ്പിന്റെയുമൊക്കെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ജില്ലാ കേന്ദ്രങ്ങളിൽ രണ്ടും മൂന്നും നിലയുടെ മുകളിൽ വരെ ചെല്ലണമായിരുന്നു.... ഫലമോ 25 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ഒരു ഡിസ്  എബിലിറ്റി സർട്ടിഫിക്കറ്റ്  തരപ്പെടുത്താൻ  !! 
 ഇഴഞ്ഞും നിരങ്ങിയും ശ്വാസം വിടാൻ പോലുമാവതെ കഴിയുന്നവരെ ഇങ്ങനെ പരീക്ഷിക്കരുതെന്ന നിരന്തര അപേക്ഷ കൾ ചെവിക്കൊണ്ട് മെഡിക്കൽ ടീം നെ  വീടുകളിൽ എത്തി സർട്ടിഫിക്കറ്റുകൾ   എടുപ്പിക്കാൻ  ഉത്തരവും ഇറക്കി ..പക്ഷെ അത് എന്തുമാത്രം ഫലപ്രദമായെന്ന് അറിയില്ല. ...
എന്നിട്ടോ 80% നു മോളിലുള്ളവർക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങൾ ക്ക് 90% വരെ ഡിസ് എബിലിറ്റി ഉണ്ടായിട്ടും ഒരു സാധൂകരണവുമില്ലാ...
എന്തിനു ചില ഗവ : ഉദ്യോഗഥരുടെ അനാസ്ഥയും അവഗണനയും വരെ ഈ രംഗത്ത് പോലും കൊടികുത്തി വാഴുന്നു .
ജനകീയാസൂത്രണങ്ങളും കുടുംബ ശ്രീ  യു മൊക്കെ  മൽസരിച്ച് ഒരു തൂമ്പ  പിടിയിൽ  രണ്ടും മൂന്നും പെണ്ണുങ്ങളെ  ചേർത്ത്  വലിപ്പിച്ച് നാട്ടിലെ കുറുന്തോട്ടിയും പുല്ലും പുൽച്ചാടിയും വരെ  കിളിർപ്പി ക്കാത്ത വിധം തരിശാക്കുന്ന പണി കൊടുക്കുന്നുണ്ട്. 
എന്നാൽ  ഇവരെയൊന്നും ഒരു കൈ സഹായത്തിനായ് ഹോം നെഴ്സിങ്ങ്   മേഖലയിൽ പോലും ഇറക്കുന്നില്ലാ .... എന്തിനു ?!!, ഈ മാതിരി ആ കാർഡ്  വേണം ,   ഈ കാർഡ് വേണം അത്  പുതുക്കണം ഇത്  എടുക്കണം  ഇതിനൊന്നും അവരെയൊന്നും ഒരാവശ്യത്തിനു വിട്ടു   കണ്ടിട്ടുമില്ലാ....

ആവശ്യക്കാരിൽ എത്തുമ്പോഴേ സേവനം സേവനമാവുന്നുള്ളൂ.... 
ആവുന്ന വിധം ഇവിടിരുന്ന് ഞാനും ഉന്താം ! നിങ്ങൾ മുന്നോട്ട് നീങ്ങിക്കോളൂ..ഒരിക്കൽ കൂടി,   പറക്കും തളികയിലെ പ്രിയപ്പെട്ട ചങ്ക്സ്നു ഒരു ബിഗ് സല്യൂട്ട്...
ഇത്തിരി വൈകി  ക്ഷമിക്കണം ,
എനിക്കിപ്പോഴേ നേരം വെളുത്തു വന്നുള്ളൂ.....

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ  ...

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!