Happy Birthday !
Happy birthday Home of Hope !
======= ====== ജനുവരി 9
പ്രത്യാശയുടെ ഭവനത്തിനു ഇന്ന് 5 വയസ്സ് തികയുന്നു..
അർജ്ജുനാ നീ 'യോഗി'യാവുക എന്നാണു ഭഗവാനും പറഞ്ഞിരിക്കുന്നത്.യോഗിയാവണമെങ്കിൽ' ത്യാഗി 'യാവണം.!
ഞാൻ എന്നും എന്റേതു എന്നുമുള്ള ചിന്തകൾ വെടിയണം...
ലോകം അറിയുന്ന ഏറ്റവും വലിയ ത്യാഗിയാണു യേശുക്രിസ്തു !
ആ ക്രിസ്തുദേവന്റെ പാത പിന്തുടർന്ന് , തന്റെ ജോലിയും സമ്പത്തും , സേവനവും എല്ലാം എല്ലാവർക്കുമായി , അതായത് ആവശ്യക്കാരിൽ എത്തിക്കാൻ ജീവിതം തന്നെ സമർപ്പിച്ചിരിക്കുന്ന Dr Jerry Joseph ന്റെ മഹത്തായ ആശയമാണു 5 വർഷം മുൻപ് Home Of Hope എന്ന പേരിൽ തൃശ്ശൂർ പുതുക്കാട് ആസ്ഥനാമയി ഒരു ട്രസ്റ്റ് ആയി പ്രവർത്തനം തുടങ്ങുന്നത് .
ട്രസ്റ്റിനു കീഴിൽ പെയ്ൻ & ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് , റേഡിയേഷനും കീമോയും കഴിഞ്ഞ് എത്തുന്ന രോഗികൾക്ക് തുടർചികിത്സ , അത്തരം രോഗികളുടേയും കുടുംബത്തിന്റേയൂം മാനസിക ആരോഗ്യം ,അവരുടെ കുട്ടികളുടേ പഠനം , ഇത്യാദി സാന്ത്വനചികിത്സാ രംഗത്തെ എല്ലാ അർത്ഥത്തിലും അറിഞ്ഞും അവർക്കൊപ്പം നിന്നും സഹായിക്കുന്ന ഒരു ഡോക്ടർ ! എല്ലാം സൗജന്യമായി ചെയ്തുകൊടുക്കുന്നു. .
സമ്പന്നതയുടെ നടുവിലും , സാധാരണ മനുഷ്യനായി ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണു Dr Jerry Joseph .
ഡോക്ടറുടെ സേവനപാത മാതൃകയാക്കി മറ്റു പലരും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സ്വയം സന്നദ്ധരായി ഡോക്ടർക്കൊപ്പം ക്ലിനിക്കിൽ പ്രവർത്തിക്കുന്നുണ്ട് .
വിവാഹം ,ജന്മദിനങ്ങൾ എന്നിങ്ങനെ വിശേഷദിനങ്ങളിൽ കാരുണ്യമായ് എത്തുന്ന ഓരോ നുള്ളു സമർപ്പണവും ഇവിടെ ആവശ്യക്കാരിൽ തന്നെ എത്തുന്നു എന്നുമുണ്ട്..അകലങ്ങളിൽ ഇരുന്നുകൊണ്ടാണെങ്കിലും അവിടെ എത്തുന്ന ഓരോ രോഗിയേയും , നമുക്ക് ആർക്കും ഒരു കൈ സഹായം ചെയ്ത് , ചികിത്സാർത്ഥം ഈ ജീവകാരുണ്യപ്രവർത്തനങ്ങളിലും പങ്കാളിയാവാൻ സാധ്യമാവുന്നുണ്ട് .
ഒത്തിരി കുടുംബങ്ങൾക്ക് സാന്ത്വനത്തിന്റെ ,പ്രത്യാശയുടെ കൈത്തിരി വെട്ടമായ ഈ പ്രസ്ഥാനത്തിനു ഇന്ന് 5 വയസ്സ് .
ഞാൻ ഡോക്ടർ ജെറിയെ പരിചയപ്പെട്ടിട്ടും 5 വർഷവും 4 മാസവും കഴിഞ്ഞിട്ടുണ്ട്..
മാനസികമായും ശാരീരികമായും ഞാൻ ഏറ്റവും അവശതയായിരുന്ന ദിനങ്ങളിലാണു ഒരു പത്ര ക്കുറിപ്പിലൂടെ ഫോണിൽ വിളിച്ച് ഡോക്ടറെ പരിചയപ്പെടുന്നത് .ഒരു പരിചയപ്പെടൽ എന്നതിനപ്പുറം ഞാൻ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലാ ..പക്ഷെ ഡോക്ടർ തന്ന സ്നേഹവും സൗഹൃദവും എനിക്കായി തന്ന മറ്റുസുഹൃത്തുക്കളും എല്ലാം ചേർന്ന് ഇന്ന് ഈ കഴിഞ്ഞ 5 വർഷങ്ങൾ ഒരു കുടുംബാംഗം പോലെ ഡോക്ടർ , ഞങ്ങളെ പരസ്പ്പരം കോർത്തിണക്കി, ഒരു മുതിർന്ന സഹോദരനായി ഞങ്ങളെ നടത്തുകയാണു നയിക്കുകയാൺ് ...
ഇന്ന് 5 വർഷം കൊണ്ട് Home of Hope( പ്രത്യാശയുടെ ഭവനം ) ആ വാക്കിന്റെ അർത്ഥം ഞാൻ അറിയുന്നു , അനുഭവിക്കുന്നു .
ഇനിയും ഒത്തിരിപേർക്ക് ,ആശയറ്റ മനസ്സുകളിൽ പ്രത്യാശയുടെ പ്രകാശമാവാൻ ഡോക്ടർക്കും സഹപ്രവർത്തകർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു .
Home of Hope ഒരു പ്രസ്ഥാനമായി വളർന്ന് അതിന്റെ ഖ്യാതി , സ്നേഹവും കാരുണ്യവും എല്ലായിടത്തും എത്തിക്കാൻ കഴിയുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ .

Comments
Post a Comment