ഇനിയും ഒരു എടുത്തുചാട്ടം വേണമോ?!!

എന്റെ ലോകം !    
**********

2003 നു ശേഷം ഓരോ ക്രിക്കറ്റ് മാച്ച് വരുമ്പോഴും ഒന്ന് ചിന്തിക്കും!
 ഇനിയും ഒരു എടുത്ത് ചാട്ടം വേണോ  .........  !!/?

വീണ്ടും ഒരു world cup cricket .നമ്മള്‍ ക്വാര്‍ട്ടര്‍ കടന്നു .ഈശ്വരാ ഫൈനലില്‍ എത്തിയാല്‍ അത് കാണാനുള്ള കരുത്തു ഇനിയും എനിക്കുണ്ടാകുമോ .........

 വിഡ്ഢി പെട്ടിക്കു മുന്നിലിരുന്ന് താറാവ് കരയുന്നതും ചക്ക വീഴുന്നതും കേട്ടാണ്  ഞാന്‍ cricket പഠിച്ചത്‌ തന്നെ !’83 ലെ world cup  കണ്ടിട്ടില്ല . അതിനുശേഷം 2003 ല്‍ തീരെ പ്രതീക്ഷിക്കാതെ ഇന്ത്യ ആദ്യമായ് ഫൈനലില്‍ എത്തി !

ഉറക്കമിളച്ചും ശ്വാസ നിശ്വാസങ്ങള്‍ അടക്കിപ്പിടിച്ചും ,ഹൃദയ മിടിപ്പുകള്‍ പെരുമ്പറ കൊട്ടിയും മുള്‍മുനയില്‍ നിന്ന് ഓരോ കളിയും  കണ്ടു നമ്മള്‍ ജയിപ്പിക്കുകയായിരുന്നു എന്ന ധാരണ വരെ വളര്‍ന്നു കഴിഞ്ഞിരുന്നു . നമ്മള്‍ കണ്ടില്ലെങ്കില്‍ എങ്ങാനും തോറ്റാലോ എന്ന ഒരു ഭയം !!

ഓസ്ട്രേലിയ യിലെ പെര്‍ത്തില്‍ നിറഞ്ഞു കവിഞ്ഞ ഗാലറി .ആരവങ്ങളും പാറിപ്പറക്കുന്ന   ഇന്ത്യന്‍ പതാകകളും... എന്‍റെ കയ്യും കാലും വിറച്ചു തുടങ്ങി . സൗരവ് ദാ യുടെ  ഇന്ത്യന്‍  കടുവാ കൂട്ടം ഇറങ്ങി വരുന്നു .അങ്ങനെയൊക്കെ മാധ്യമങ്ങള്‍ പറയുമെങ്കിലും,  ഈശ്വരാ .....നമ്മുടെ പാവം കുട്ടികള്‍ !! ഇതിനു മുന്‍പ്‌  ഒരു വേള്‍ഡ് cup ഫൈനല്‍ പോലും കളിച്ചു പരിചയമില്ലാത്തവര്‍ .യുവീം ഭജൂം വീരു സഹീര്‍, അങ്ങനെ അന്നത്തെ ഇളമുറക്കാര് .ഹോ .......! അവരെങ്ങനെ ഈ സമ്മര്‍ദ്ദം താങ്ങും .എല്ലാം കൊണ്ടും  ആലോച്ചിട്ട് എനിക്ക് വയ്യ .സാധാരണ കളിയുടെ അവസാന നിമിഷങ്ങളില്‍ ഉണ്ടാകുന്ന ആധികളൊക്കെ ആദ്യമേ തുടങ്ങിയിരിക്കുന്നു .

 ഹ്മും !! എന്നാലും നമ്മള് കളിക്കും .ജയിക്കും .പല ഘട്ടങ്ങളിളും പതറിപ്പോയ നിമിഷങ്ങളിലെല്ലാം നമ്മുടെ കുട്ടികള്‍ കളിച്ച്  ജയിപ്പിച്ചതല്ലേ .......

     ഉച്ചക്ക് ശേഷം  നമ്മുടെ ബൗളിംഗ് തുടങ്ങി. ശ്രീനാഥ് ഉം സഹീറും .ടീമിലെ  നല്ല തഴക്കമുള്ള കളിക്കാരനല്ലേ ശ്രീ നാഥ് . സഹീറും‍ നല്ല ഫോമിലും ആണ് .. ഒരു ധൈര്യമൊക്കെ തോന്നി .എന്ത് പറയേണ്ടു ........16 ഉം 21 ഉം റന്‍സ് വരെ  വിട്ടു കൊടുത്തു കൊണ്ട് ആദ്യ ഏതാനും ഓവറുകള് കഴിഞ്ഞപ്പോഴേക്കും കൂടെ കളി കണ്ടിരുന്ന ചേട്ടന് വിധിയെഴുതി എഴുന്നേറ്റു പോയി .

എനിക്കെങ്ങനെ സഹിക്കും .എനിക്കവരെ തള്ളിക്കളയാന്‍പറ്റില്ല ...  ഇല്ല ! അങ്ങനെ തോറ്റുകൊടുക്കാന്‍  ഞാന്‍ തയ്യാറായില്ല .നമ്മുടെ കുട്ടികള്‍ ക്ക് പരമാവധി സപ്പോര്‍ട്ട് നല്‍കി ഞാന്‍ പിടിച്ച് നിന്നു .ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കൂട്ട് കെട്ടല്ലേ നമുക്കുണ്ടാവാറൂള്ളത്. ഇപ്രാവശ്യവും അങ്ങനെയൊന്നു സംഭവിക്കും .തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോഴും അവസാന നിമിഷം വരെ  പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കൈകാലുകള്‍ വിറയ്ക്കുകയല്ല...... തളരുകയാണ് .ഹൃദയമിടിപ്പ്‌ താഴുകയാണ് ..ഒന്ന് കരയാന്‍ പോലും കഴിയുന്നില്ല . മുന്നില്‍ എടുത്തു വച്ച ഭക്ഷണംപോലും കഴിക്കാന്‍ വയ്യ ..വേണ്ട എനിക്കൊന്നും വേണ്ട !ഓരോ നിമിഷവും എന്നാലും നമ്മള്‍ തോറ്റല്ലോ തോറ്റല്ലോ എന്ന ഒരേ ഒരു വിചാരം മാത്രം .ഏതാണ്ട് ഒരാഴ്ച കാലം ഞാന്‍  കഴിച്ചുകൂട്ടിയത് എങ്ങനെയെന്നറിയില്ല .അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ..എന്‍റെ എല്ലാവരും ഉണ്ടല്ലോ .. എന്നിട്ടും ആരോ നഷ്ട്ടപ്പെട്ട പ്രതീതി . അതില്‍ നിന്ന് എന്‍റെ മനസ്സ് വിടുന്നില്ല .ഞാന്‍ ഏതോ വിഷാദ രോഗത്തിന് അടിപ്പെട്ടത്‌ പോലെ എനിക്കു തന്നെ തോന്നി .പിന്നെയും  ഏതാണ്ട് ഒരു മാസമെങ്കിലും എടുത്തു ,പതിയെ പതിയെ എന്‍റെ മനസ്സ് ആ വിചാരത്തില്‍ നിന്നും മോചിതമാകാന്‍ .ഉറക്കം നഷ്ട്ടപ്പെട്ടും ഭക്ഷണത്തിന് മുന്നില്‍ വേദനിച്ചും !ഈശ്വരാ ..ഇതൊക്കെ വീട്ടില്‍  ആരോട് പറയാനാകും .പറഞ്ഞാല്‍ തന്നെ ആര്‍ക്കു മനസ്സിലാകും .വെറുതേ വഴക്കും കേള്‍ക്കണം ,പരിഹാസ കഥാപാത്രമാകുകേം വേണം .അത്രന്നേ......!

പിന്നെ കുറെ ക്കാലത്തേക്ക് കളി കാണണ്ട എന്നു തന്നെ തീരുമാനിച്ചു . പിന്നേം വല്ലപ്പോഴും കുറച്ചു കുറച്ചു കാണാറുണ്ട് .ദേ......... ധവാനും രോഹിത് ശര്‍മ്മയും അശ്വിനും !! വേണോ ..... ഇനീം വേണോ ഒരു എടുത്ത് ചാട്ടം ............! 20

സ്നേഹപൂര്‍വം സ്നേഹിത

മായ ബാലകൃഷ്ണന്‍

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!