വാഴക്കുല യ്ക്ക് 80 വയസ്സ്
വാഴക്കുല ക്കു 80 വയസ്സ് ============= ചങ്ങമ്പുഴ കാലഘട്ടത്തോട് കലഹിക്കുന്ന , അടിമ ഉടമ, ജന്മി കുടിയാൻ സമ്പ്രദായവും ഉച്ചനീചത്വവും നിലനില്ക്കേ,വിശപ്പിനോട് പൊരുതിയ ഒരു സമൂഹവും പ്രതിപാദ്യമായ് 1937 ഇൽ ചങ്ങമ്പുഴ രചിച്ച അതിപ്രശസ്തമായ വാഴക്കുല എന്ന കൃതി പിറന്നിട്ട് ഏതാണ്ട് 80 വർഷമാകുന്നു! സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന , ഒരു തലമുറയ്ക്കു മുഴുവനും വിപ്ലവോർജ്ജം പകർന്ന കവിതയാണു.ഇത്. തോൽക്കുന്നവന്റെ, പുറംതള്ളപ്പെടുന്നവന്റെ മനഃസാക്ഷിക്കൊപ്പം നിന്ന കവിത ,അതുകൊണ്ടുതന്നെ കാലത്തെ അതിജീവിക്കാൻ പോന്ന കവിതയായി ഇന്നും വാഴക്കുലയെ കാണാം! ഭാഷയും ലളിതപദങ്ങളും അഞ്ചിക്കുഴഞ്ഞുലഞ്ഞാടി കാവ്യനർത്തകി ലയലാസ്യനൃത്തം വച്ച തൂലികയിൽ നിന്നും ആ സൗന്ദര്യം ഒട്ടുംചോരാതെയാണു കാലത്തോടു പൊരുതുന്ന ,വെല്ലുവിളിക്കുന്ന , വാഴക്കുല പോലൊരു കൃതി കവി രചിച്ചിരിക്കുന്നത്. മരതകക്കൂമ്പു പൊടിച്ചുവന്ന പോലെയാണു മനതാരിലോരോരോ ആശകൾ എന്നതിൽ , ആ 'മരതകക്കൂമ്പു ' എന്നതു എത്ര സുന്ദരപദമാണു!! സുന്ദരോപമയാണു ! മലയപ്പുലയന്റേയും കുടുംബത്തിന്റെയു...
Comments
Post a Comment